ഇരുപതാം വയസ്സില്‍ വിജയത്തിളക്കവുമായി പി വി സിന്ധു

0

ചെറുപ്രായത്തില്‍ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്താന്‍ കഴിഞ്ഞ പെണ്‍കുട്ടിയാണ് പി വി സിന്ധു. ഡെന്‍ഡമാര്‍ക്കില്‍ നടന്ന ഐ ബി എഫ് സൂപ്പര്‍ സീരീസ് ഫൈനലില്‍ ഒളിമ്പ്യന്‍ ചാമ്പ്യനായത് മുതല്‍ ഉയരങ്ങള്‍ കീഴടക്കാനായിരുന്നു സിന്ധുവിന്റെ ശ്രമം. അവള്‍ക്കായി ഒരു വലിയ ജനാവലിയാണ് സ്റ്റേഡിയത്തിന് ചുറ്റും കൂടിയിരുന്നത്. അവളുടെ തോളുകളില്‍ നിറഞ്ഞിരുന്ന ഊര്‍ജ്ജത്തിന്റെ പതിന്മടങ്ങ് ആത്മവിശ്വാസമാണ് അവള്‍ക്കുണ്ടായിരുന്നത്.

2013ല്‍ ചൈനയിലെ ഗ്വാങ്‌ചോവില്‍ നടന്ന ലോക വാഡ് മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെങ്കലം നേടിയതായിരുന്നു സിന്ധുവിന്റെ ആദ്യ വിജയത്തിളക്കം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി ഇത്തരമൊരു വിജയം കരസ്ഥമക്കിയത് എന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. 2014ല്‍ കോപ്പന്‍ഹേഗനില്‍ ഇതേ വിജയം സിന്ധു ആവര്‍ത്തിച്ചത് വീണ്ടും വിജയത്തിന് തിളക്കമേകി.

പശുവിനെ മാതാവായി കണക്കാക്കുന്ന രാജ്യത്ത് സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷക്കും അത്ര പ്രധാന്യം ലഭിക്കുന്നില്ല. എന്നാലിത്തരം അവഗണനകള്‍ മറി കടക്കാന്‍ സിന്ധുവിനായി. സിന്ധു എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു നല്ല മാതൃകയാണ്. ഇത്തരം കഴിവുകള്‍ പ്രോത്സാഹിക്കപ്പെടുന്നതിനൊപ്പം നിരവധിപ്പേരെ ഈ മേഖലയിലേക്ക് എത്തിപ്പെടണമെന്ന് സിന്ധുവിന് ആഗ്രഹമുണ്ട്.

സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ കളിക്കാരി ആണ് സിന്ധു. 2012 മെയ് 2ന് സിന്ധു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 13ല്‍ എത്തി. പ്രശസ്ത ബാഡ്മിന്റണ്‍ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകന്‍.

2013 മേയ് 4ന് സിന്ധു മലേഷ്യ ഗ്രാന്റ് പ്രി ഗോള്‍ഡ് കരസ്ഥമാക്കി. കലാശക്കളിയില്‍ സിംഗപ്പൂരിന്റെ ജുവാന്‍ ഗുവിനേ 2117, 1721, 2119 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. 2013ല്‍ തന്നെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിക്കൊണ്ട് പി വി സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചു. 2013 ഇന്ത്യന്‍ സൂപ്പര്‍ സീരീസില്‍ രണ്ടാം സ്ഥാനം. 2012ല്‍ നിലവിലെ ഒളിമ്പിക്‌സ് ജേതാവായ ലി ചുറേയിയേ തോല്പിച്ചു. 2013ല്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ജേതാവായ വാംഗ് ഷിക്‌സിയാനേ തോല്പിച്ചു. 2013 മേയില്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടം നേടി.