കല്ലടയാറിന് കുറുകെ നിര്‍മ്മിച്ച തടയണ 23ന് സമര്‍പ്പിക്കും

0

ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിനു സമീപം കല്ലടയാറിന് കുറുകെ നിര്‍മിച്ച തടയണയുടെ ഔദ്യോഗിക സമര്‍പ്പണം സെപ്റ്റംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കളക്ടര്‍ മിത്ര റ്റി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ രഞ്ജി പി കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചീഫ് എഞ്ചിനീയര്‍ (ജലസേചനവും ഭരണവും) പി കെ മഹാനുവേന്‍ സ്വാഗതവും മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ മനോജ് നന്ദിയും പറയും. സംസ്ഥാന ജലസേചന വകുപ്പ് നബാര്‍ഡിന്റെ ധനസഹായത്തോടു കൂടി 1.75 കോടി രൂപ ചെലവിലാണ് തടയണ നിര്‍മിച്ചത്.