എങ്ങനെയാണ് ഈ ഐറിഷ് വനിത ഇന്ത്യാക്കാരുടെ ജീവിതരീതി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്?

0


ഓടിച്ചാടി നടക്കാതെ അധികനേരവും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതാണ് ഇന്ത്യക്കാര്‍ക്കിഷ്ടം. അവരുടെ ജീവിതരീതി ഇതാണ്. ഇതില്‍നിന്നും അവരെ മാറ്റിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതില്‍നിന്നും മാറ്റിയെടുക്കുന്നതിനായി ഭക്ഷണരീതികള്‍ മാറ്റം വരുത്തുക, വ്യായാമം ചെയ്യാനായി പ്രോല്‍സാഹിപ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യണം. ഇന്ത്യയില്‍ കുട്ടികളില്‍ വലിയ രീതിയില്‍ ഒബിസിറ്റി കണ്ടുവരുന്നുണ്ട്. അവര്‍ ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തതാണ് ഇതിന്റെ പ്രധാന കാരണം പറയുന്നത് മറ്റാരുമല്ല അക്തിവ്ഓര്‍ത്തോയുടെ സഹസ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ഗബ്രില്ലേ സിയാസി.

അയര്‍ലന്‍ഡില്‍ ജനിച്ച ഗബ്രില്ലേ കോര്‍ക് കോളജില്‍നിന്നും കൊമേഴ്‌സില്‍ ബിരുദം നേടി. മാര്‍ക്കറ്റിങ്, ബിസിനസ് മാനേജ്‌മെന്റ് മേഖലകളില്‍ 15 വര്‍ഷത്തെ അനുഭവ പരിചയമുണ്ട്. ഏഷ്യ പെസഫിക്, നോര്‍ഡിക് ബെനിലെക്‌സ് എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുണി വ്യവസായ രംഗത്തും ചില വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പല നാടുകളിലും ഗബ്രില്ലേ സഞ്ചരിച്ചു. ആ സമയത്താണ് ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന തരത്തിലുള്ള എന്തെങ്കിലും തുടങ്ങണമെന്നു ആഗ്രഹിച്ചത്. അങ്ങനെ അക്തിവ്ഓര്‍തോ തുടങ്ങി. ജനങ്ങളുടെ ആരോഗ്യ നിലവാരത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്ഥാപനമാണിത്. അംഗവൈകല്യ സംബന്ധമായ ചികില്‍സ, നാഡീരോഗ ചികില്‍സ തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള ചികില്‍സ നല്‍കുന്നുണ്ട്. ആറു വയസുമുതല്‍ 80 വയസ്സുവരെ ഉള്ളവര്‍ക്കും അക്തിവ്ഓര്‍തോ ചികില്‍സ നല്‍കുന്നുണ്ട്.

ഇന്ത്യയിലെ തുടക്കം

ജര്‍മനിയിലെ ഹാംബര്‍ഗിലുള്ള അക്തിവ്ഓര്‍തോയുടെ ക്ലിനിക്കില്‍ ഒരിക്കല്‍ ഒരു ഇന്ത്യക്കാരന്‍ ചികില്‍സയ്ക്കായി വന്നു. അദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും ഇവിടുത്തെ ചികില്‍സകൊണ്ട് മാറി. ഇന്ത്യയില്‍ നിരവധിപേര്‍ക്ക് അക്തിവ്ഓര്‍തോയുടെ സേവനം പ്രയോജനം ചെയ്യുമെന്നു പറഞ്ഞു. എന്തുകൊണ്ട് ഇന്ത്യയിലും ക്ലിനിക് തുടങ്ങിക്കൂടാ എന്നു ചോദിച്ചു. ഇതു തന്നെ ചിന്തിപ്പിച്ചതായി 45 വയസ്സുകാരിയായ ഗബ്രില്ലേ പറഞ്ഞു.

ഗബ്രില്ലേയും ഭര്‍ത്താവും ചേര്‍ന്ന് ഇന്ത്യയിലേക്ക് യാത്രകള്‍ നടത്തി. ഇവിടെ ക്ലിനിക് തുടങ്ങിയാല്‍ വിജയിക്കാനുള്ള സാഹചര്യമുണ്ടോയെന്നു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. 2012 ഏപ്രിലില്‍ ഡല്‍ഹിയില്‍ ആദ്യത്തെ ക്ലിനിക് തുടങ്ങി. ഇന്നു ഗുഡ്ഗാവില്‍ നാലു ക്ലിനിക്കുകളും ജര്‍മനിയില്‍ ഏഴെണ്ണവും പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റിടങ്ങളിലും ക്ലിനിക്കുകള്‍ തുടങ്ങാന്‍ ചര്‍ച്ച നടക്കുന്നുണ്ട്.

ഞങ്ങളുടെ ക്ലിനിക്കുകളില്‍ വരുന്ന ഓരോരുത്തരുടെയും ആരോഗ്യ നിലവാരത്തില്‍ മാറ്റം വരുന്നതായി അറിയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. നല്ല ആരോഗ്യമാണ് ഏറ്റവും പ്രധാനം. അതിനുവേണ്ടിയുള്ള സഹായം ഞങ്ങള്‍ ആള്‍ക്കാര്‍ക്ക് നല്‍കുന്നു ഗബ്രില്ലേ പറഞ്ഞു.

വ്യവസായ സംരംഭകയ്‌ക്കൊപ്പം രണ്ടു കുട്ടികളുടെ (10, 8 വയസ്സ്) അമ്മയെന്ന ചുമതലയും ഗബ്രില്ലേക്ക് ചെറിയ വെല്ലുവിളി ഉയര്‍ത്താറുണ്ട്. എന്നാല്‍ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണ രണ്ടും തുല്യമായി കൊണ്ടുപോകാന്‍ ഗബ്രില്ലേയെ സഹായിക്കുന്നു. ഓര്‍!തോപീഡിക് ഡോക്ടറായ തന്റെ ഭര്‍ത്താവ് ഡോ. ജെര്‍ഡ് മുള്ളറിനോടൊപ്പം ചേര്‍ന്നാണ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഗബ്രില്ലേ നടത്തുന്നത്.

പ്രചോദനം എപ്പോഴും ലഭിക്കാറുണ്ട്

ജെര്‍ഡിന്റെ പിന്തുണ എനിക്കെപ്പോഴും ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ ചികില്‍സയിലൂടെ ആള്‍ക്കാര്‍ക്ക് നല്ല മാറ്റങ്ങള്‍ ഉണ്ടാകുന്നതായി വിവാഹശേഷം ഞാന്‍ ശ്രദ്ധിച്ചു. ഇതു ശരിക്കും അവാര്‍ഡിനു തുല്യമാണ്. ജനങ്ങള്‍ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതു കാണുമ്പോള്‍ മുന്നോട്ടു പോകാനുള്ള പ്രചോദനം ഞങ്ങള്‍ക്കും ലഭിക്കുന്നതായി ഗബ്രില്ലേ പറഞ്ഞു.

ആരോഗ്യത്തോടെ ജീവിക്കാനുള്ള ഗബ്രില്ലേയുടെ മന്ത്രം

എല്ലാ ദിവസവും രാവിലെ നടക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആ സമയത്ത് സൂര്യപ്രകാശം നേരിട്ട് മനുഷ്യശരീരത്തില്‍ പതിക്കുകയും വിറ്റാമിന്‍ ഡി നേരിട്ട് ശരീരത്തിലേക്ക് ലഭിക്കുകയും ചെയ്യും.

തന്റെ ക്ലിനിക്കില്‍ വന്ന ഒരു രോഗിയുടെ അനുഭവവും ഗബ്രില്ലേ പങ്കുവച്ചു. ഒമാനില്‍നിന്നും ഒരിക്കല്‍ ഒരാള്‍ വന്നു. അയാളുടെ കാല്‍മുട്ടിന്റെ സന്ധിക്ക് തകരാറുണ്ടായിരുന്നു. ഇതിനായി നിരവധി ശസ്ത്രക്രിയകള്‍ നടത്തി. അയാളെപ്പോഴും ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. അക്തിവ്ഓര്‍ത്തോയില്‍ ആറാഴ്ചത്തെ തെറാപ്പി ചെയ്തു. ദിവസവും മൂന്നു മണിക്കൂര്‍ മുതല്‍ നാലുമണിക്കൂര്‍വരെ നീളുന്നതായിരുന്നു തെറാപ്പി. തെറാപ്പിക്കുശേഷം അയാള്‍ക്ക് ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനായി.

ഭര്‍ത്താവും ഭാര്യയും പരസ്പരം അഭിനന്ദിക്കുന്നു

മക്കള്‍ ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങള്‍ കണ്ടു പഠിക്കുന്നതില്‍ ഗബ്രില്ലേയും ഭര്‍ത്താവും വളരെ സന്തുഷ്ടരാണ്. ഭര്‍ത്താവിനോടൊപ്പം പങ്കുചേര്‍ന്ന് നല്ല രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഗബ്രില്ലേയുടെ ആഗ്രഹം. മാര്‍ക്കറ്റിങ്, ധനവിനിയോഗം, ഉപഭോക്താക്കളുടെ സേവനം തുടങ്ങിയവയെല്ലാം നോക്കുന്നത് ഗബ്രില്ലേയാണ്. ഭര്‍ത്താവ് ചികില്‍സ നല്‍കുന്നതിലാണ് ശ്രദ്ധിക്കുന്നത്.

പരസ്പരം വിശ്വാസമാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും. രണ്ടുപേരും ഒരേ മനസോടെ പ്രവര്‍ത്തിച്ചതാണ് ബിസിനസില്‍ വിജയം നേടാനായതെന്നു അഭിമാനത്തോടെ താന്‍ പറയുമെന്നും ഗബ്രില്ലേ പറയുന്നു.