പുകയില വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ച ഭാഗ്യക്കുറി ടിക്കറ്റുകള്‍ മന്ത്രി പ്രകാശനം ചെയ്തു

പുകയില വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ച ഭാഗ്യക്കുറി ടിക്കറ്റുകള്‍ മന്ത്രി പ്രകാശനം ചെയ്തു

Wednesday May 31, 2017,

1 min Read

ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊളളിച്ച ഭാഗ്യക്കുറി ടിക്കറ്റുകള്‍ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രകാശനം ചെയ്തു. 

image


ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോയിന്റ്ഡയറക്ടര്‍ റ്റി. സുരേഷ് കുമാരി ടിക്കറ്റ് ഏറ്റുവാങ്ങി. പ്രതിവാര ടിക്കറ്റുകളായ പൗര്‍ണമി, വിന്‍ വിന്‍, അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീശക്തി എന്നീ ആറ് ഭാഗ്യക്കുറികളിലാണ് പുകയില വരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ പ്രതിമാസം ഏകദേശം 24 കോടി ടിക്കറ്റുകളിലൂടെ പുകയില വിരുദ്ധ സന്ദേശം എത്തിക്കാനാകും. ഭാഗ്യക്കുറി വകുപ്പിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതി പ്രകാരമാണ് ടിക്കറ്റുകളില്‍ പുകയില വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ചത്. ഇതിന് പുറമേ വകുപ്പിന്റെ നിര്‍മ്മല്‍ ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ശുചിത്വ ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കുന്നത്.