ബയോഗ്യാസ് പ്ലാന്റ് നിര്‍മാണത്തിന് സബ്‌സിഡി

0

നാഷണല്‍ ബയോഗ്യാസ് & മാനുവല്‍ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി അനെര്‍ട്ട് 1100 ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ ജനറല്‍ വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും 50 ബയോഗ്യാസ് പ്ലാന്റുകള്‍ പട്ടിക ജാതി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കും സബ്‌സിഡിയോടുകൂടി സ്ഥാപിച്ചു നല്‍കും.

 ഒരു ക്യുബിക് മീറ്റര്‍ മുതല്‍ ആറ് ക്യുബിക് മീറ്റര്‍ വരെ ശേഷിയുള്ള ദീനബന്ധു, കെ.വി.ഐ.സി. മാതൃകകളിലുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചു നല്‍കുന്നത്. പ്രതിദിനം പത്ത് കിലോഗ്രാമും അതില്‍ അധികവും ജൈവമാലിന്യം ലഭ്യമാകുന്ന വീടുകളില്‍/സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിക്കാം. ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര നവീന നവീകരണീയ ഊര്‍ജ്ജ മന്ത്രാലയം അനുവദിക്കുന്ന സബ്‌സിഡി (പ്ലാന്റിന്റെ ശേഷി, വിഭാഗം, തുക ക്രമത്തില്‍): ഒരു ക്യുബിക് മീറ്റര്‍ പ്ലാന്റ് (ജനറല്‍) 5,500, ഒരു ക്യുബിക് മീറ്റര്‍ പ്ലാന്റ് (പട്ടികജാതി) 7,000, രണ്ട്-ആറ് ക്യുബിക് മീറ്റര്‍ പ്ലാന്റ് (ജനറല്‍) 9,000, രണ്ട്-ആറ് ക്യുബിക് മീറ്റര്‍ പ്ലാന്റ് (പട്ടികജാതി) 11,000. കക്കൂസുമായി ബന്ധിപ്പിക്കുന്ന പ്ലാന്റുകള്‍ക്ക് 1200 രൂപ അധിക സബ്‌സിഡിയായി ലഭിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷ ഫോറവും www.anert.gov.in എന്ന വെബ്‌സൈറ്റിലും അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളിലും ലഭ്യമാണ്.