ശ്രീ കരുണാകരഗുരുവിന്റെ ജീവചരിത്ര ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ലണ്ടനില്‍  

0

ശ്രീ കരുണാകരഗുരു ജാതിമതങ്ങള്‍ ഇല്ലാത്ത സമൂഹത്തിനു വേണ്ടി ജീവിച്ച മഹാനായിരുന്നുന്നു എന്ന് മുന്‍ ബ്രിട്ടീഷ് മന്ത്രിയും ഈസ്റ്റ്ഹാം എം പിയുമായ സ്റ്റീഫന്‍ ടിംസ് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജീവചരിത്ര സംഗ്രഹത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും ഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ആഗോള പ്രചരണ പരിപാടികളുടെ ഉദ്ഘാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീ കരുണാകരഗുരുവിന്റെ ജീവചരിത്രസംഗ്രഹത്തിന്റെ ഇംഗ്ലീഷ് പരിഭാഷ സ്റ്റീഫന്‍ റ്റിംസ് എം.പി. പ്രകാശനം ചെയ്യുന്നു
ശ്രീ കരുണാകരഗുരുവിന്റെ ജീവചരിത്രസംഗ്രഹത്തിന്റെ ഇംഗ്ലീഷ് പരിഭാഷ സ്റ്റീഫന്‍ റ്റിംസ് എം.പി. പ്രകാശനം ചെയ്യുന്നു

ഈസ്റ്റ്ഹാം കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിയായി ശ്രീ വീരേന്ദ്ര ശര്‍മ്മ എം പി, ക്രോയ്ഡന്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ന്യൂഹാം കൌണ്‍സില്‍ ജോസ് അലക്‌സാണ്ടര്‍, ഇന്ത്യന്‍ ഹൈക്കമീഷനിലെ ഫസ്റ്റ് സെക്രട്ടറി രാമസ്വാമി ബാലാജി, കോഡിനേഷന്‍ മിനിസ്റ്റര്‍ എ.ആര്‍. രാജ എന്നിവര്‍ക്കു പുറമെ ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസിമാരായ സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, സ്വാമി സ്‌നേഹാത്മ ജ്ഞാനതപസ്വി, സ്വാമി ജനനന്മ ജ്ഞാനതപസ്വി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയാണ് ജീവചരിത്രസംഗ്രഹം രചിച്ചത്.