മഞ്ജുള വഗേല; ചവറുകൂനയില്‍ നിന്ന് ബിസിനസ് സാമ്രാജ്യത്തിന്റെ അമരത്തേക്ക്

0

പഴംതുണിക്കെട്ടും ചുമലിലേറ്റി നടന്ന മഞ്ചുള വഗേല ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപയായി തീര്‍ന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. പല പല വീടുകളില്‍ നിന്നും പഴംതുണികള്‍ ശേഖരിച്ച് മാലിന്യത്തോടൊപ്പം കത്തിച്ച് ജീവിച്ചിരുന്ന മഞ്ജുളയുടെ ഒരു ദിവസത്തെ കൂലി 5 രൂപയായിരുന്നു. ഇന്നത് ഒരു വര്‍ഷം ഒരു കോടി രൂപയായി മാറിയിരിക്കുകയാണ്. 400 പേര്‍ക്ക് ജോലി നല്‍കാനും മഞ്ജുളക്ക് കഴിഞ്ഞു. നഗരത്തിലെ 45 സ്ഥാപനങ്ങില്‍ ക്ലീനിംഗും ഹൗസ് കീപ്പിംഗ് ജോലിയുമാണ് ഇവര്‍ ചെയ്യുന്നത്.

സെല്‍ഫ് എംപ്ലോയ്ഡ് വുമന്‍ അസോസിയേഷന്റെ സ്ഥാപകയായ എലാബെന്‍ ഭട്ടിനെ കാണാനിടയായതാണ് മഞ്ജുളയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. എലാബെന്നിന്റെ നിര്‍ദേശ പ്രകാരമാണ് ഒരു കൂട്ടം സ്ത്രീകളെ സംഘടിപ്പിച്ച് ക്ലീനിംഗ് സര്‍വീസ് ആരംഭിച്ചത്. 40 സ്ത്രീകളുമായി ചെര്‍ന്ന് മഞ്ജുള ശ്രീ സൗന്ദര്യ സഫായ് ഉത്കര്‍ഷ് മഹിള സേവ സഹ്കാരി മണ്ഡലി ലിമിറ്റഡിന് തുടക്കം കുറിച്ചു.

തുടക്കത്തില്‍ കൈകള്‍കൊണ്ട ആരംഭിച്ച ശുചീകരണ ജോലികളൊക്കെ ഇപ്പോള്‍ വളരെ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ചെയ്യുന്നത്. വാക്വം ക്ലീനര്‍, കാര്‍പറ്റ് ഷാംപൂയിംഗ് മെഷീനുകള്‍ എന്നിവയാണ് ഉപയോഗിച്ച് വരുന്നത്. ഇനി ആധുനിക രീതീയിലുള്ള ഇ ടെന്ററിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. പല പുതിയ കമ്പനികളും ഇടെന്റര്‍ നടപ്പാക്കുന്നതിനായി ഇവരെ സമീപിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനത്തിലാണിപ്പോള്‍ മഞ്ജുള. തന്റെ പ്രയത്‌നത്തിലൂടെ നിരവധിപ്പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും മഞ്ജുഷക്കുണ്ട്.