കുഞ്ഞുങ്ങളുടെ അവകാശത്തെക്കുറിച്ച് ബോധവാന്‍മാരാകണം: ശോഭാകോശി

കുഞ്ഞുങ്ങളുടെ അവകാശത്തെക്കുറിച്ച് ബോധവാന്‍മാരാകണം: ശോഭാകോശി

Monday November 21, 2016,

1 min Read

ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ കുട്ടികളുടെ അവകാശത്തെക്കുറിച്ച് മാതാപിതാക്കളും കുട്ടികളെ പരിപാലിക്കുന്നവരും ബോധവാന്‍മാരായിരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി. ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഓട്ടിസം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

image


കുട്ടികള്‍ നാളത്തെ പൗരന്‍മാര്‍ മാത്രമല്ലെന്നും പിറന്നു വീഴുന്ന നിമിഷം മുതല്‍ രാജ്യത്തിന്റെ പൗരന്‍മാരാണ് ഓരോ കുഞ്ഞുമെന്നും ശോഭ കോശി വ്യക്തമാക്കി.

സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് ഓട്ടിസത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. അസി. പ്രൊഫസര്‍ ഡോ. ദീപ ഭാസ്‌കരന്‍, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് പ്രസന്ന, തിരുവനന്തപുരം ഐക്കോണ്‍സിലെ സീനിയര്‍ ലക്ചറര്‍ ഡോ. അനില്‍ കുമാര്‍ നായര്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു.സി.ഡി.സി.യിലെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, പാങ്ങപ്പാറ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.