കുട്ടികളുടെ വഴികാട്ടി 'ബോധഗുരു'

0

കുട്ടികളുടെ മൊബൈല്‍ഫോണിലുള്ള കളി ഇന്നത്തെ തലമുറയിലെ എല്ലാ മാതാപിതാക്കളുടേയും തലവേദനയാണ്. കുട്ടികള്‍ മൊബൈലില്‍ കളിക്കരുത് എന്നു പറഞ്ഞാല്‍ അവര്‍ക്കത് ഇഷ്ടമാകുകയും ഇല്ല. എന്നാല്‍ മക്കള്‍ മൊബൈലില്‍ പഠിക്കുകയാണെങ്കിലോ, എല്ലാ അച്ഛനമ്മമാര്‍ക്കും അത് ഇഷ്ടപ്പെടും. അത്തരത്തിലൊരു സംവിധാനവുമായാണ് ബോധഗുരു എത്തുന്നത്.

ഒരു സാമൂഹിക സംരംഭമായ ബോധഗുരുവിന് നാല് വയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ അടിസ്ഥാനം നല്‍കുന്നതിനായുള്ള ഉപകരണങ്ങളും പ്ലാറ്റ്‌ഫോമും ഒരുക്കുകയായിരുന്നു ലക്ഷ്യം. മൃഗങ്ങളുടെ ആനിമേറ്റഡ് വിഡിയോകളും മറ്റ് കാര്‍ട്ടൂണ്‍ വീഡിയോകളും വിജ്ഞാനപ്രദമായ ക്വിസ്, പിക്ച്ചര്‍ ബുക്കുകള്‍ എന്നിവയുമാണ് തയ്യാറാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റ്‌സിലും കമ്പ്യൂട്ടറിലും ടി വിപ്രജക്ടറുകളിലും ഇത് കാണാന്‍ സാധിക്കും.

പ്ലാറ്റ്‌ഫോമില്‍ ചില ഇന്ററാക്ടീവ് പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഒരു സ്മാര്‍ട്ട് ഫോണോ ടാബ് ലെറ്റോ ഉപയോഗിച്ച് വായിക്കാം. കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും, എഴുത്തുകാര്‍ക്കും പ്രസാദകര്‍ക്കും മാതാപിതാക്കള്‍ക്കും വായിക്കാം. സമിറും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു ഈ സംരംഭത്തിന്റെ നെടുംതൂണുകള്‍.

2004 മുതല്‍ 2011വരെ സമിര്‍ പ്രോഡക്ട് ഡെവലപ്‌മെന്റ് ടീമായ മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്ററിലാണ് പ്രവര്‍ത്തിച്ചുവന്നത്. ബോധഗുരു ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 15 വര്‍ഷത്തോളെ പ്രോഡക്ട് ഡെവലപ്‌മെന്റ് മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മൈക്രോ സോഫ്റ്റിലയിരുന്ന സമയത്ത് മൈക്രോസോഫ്റ്റ് വാര്‍ഷിക ക്യാമ്പയിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനയി സഹായം നല്‍കുന്ന ടീമില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇത്തരത്തില്‍ ഒരു സ്‌കൂളുമായി സമിര്‍ അടുത്ത ബന്ധം പുലര്‍ത്തുകയും ജോലിക്ക് ശേഷം അവര്‍ക്ക് ട്യൂഷന്‍ നല്‍കുകയും. സമിറിന്റെ ഭാര്യ അനുഭ അതേ സ്‌കൂളിലെ കുട്ടികള്‍ക്ക് ഡാന്‍സ് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

അപ്പോഴാണ് ഇത്തരം സ്‌കൂളുകളുടെ അവസ്ഥയെപ്പറ്റി സമിര്‍ അടുത്തു മനസിലാക്കുന്നത്. അവയുടെ പ്രവര്‍ത്തനവും സാമ്പത്തിക പ്രതിസന്ധിയും അടുത്തറഞ്ഞപ്പോള്‍ ഡോണേഷനുകള്‍ സ്വീകരിക്കാനും സ്‌കൂളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ഈ ദമ്പതികള്‍ തയ്യാറായി. ഇവര്‍ പണം പിരിച്ച സ്‌കൂളിനായി കമ്പ്യൂട്ടറുകള്‍ വാങ്ങി നല്‍കി. പിന്നീട് ഇത്തരം സ്‌കൂളുകള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. ഇതിനായി ഇവര്‍ വിവിധ സര്‍ക്കാര്‍ ലോ ബജറ്റ് കൂളുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ കുട്ടികളും വളറെക്കുറച്ച് വരുമാനം മാത്രമുള്ള കുടുംബങ്ങളില്‍ നിന്നും വരുന്നവരായിരുന്നു. മാത്രമല്ല വിദേശ നിലവാരത്തിലുളള സിലബസ് പലകുട്ടികള്‍ക്കും പിന്തുടരാന്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് പഠിച്ച് ഉയര്‍ന്ന ക്ലാസ്സുകളില്‍ എത്തുന്ന കുട്ടികള്‍ പിന്നീട് താഴ്ന്ന ഗ്രേഡുകളിലേക്ക് പോയിരുന്നു.

2011 ഫെബ്രുവരിയില്‍ സമിര്‍ മൈക്രോസോഫ്റ്റ് വിട്ട് ജൂണില്‍ അവരുടെ കമ്പനി രജിസ്റ്റര്‍ ചെയ്തു. നിലവില്‍ എട്ട് അംഗംങ്ങളുള്ള ഹൈദ്രാബാദ് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ബോധഗുരു. 4 മുതല്‍ 12 വരെ പ്രായത്തിലുള്ള കുട്ടികളുടെ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ അടിസ്ഥാനപരമായി ധാരണയിലാണ് ആദ്യം ബോധഗുരു ശ്രദ്ധിച്ചത്. സി ബി എസ് ഇ, തെലുങ്കാന, ആന്ധ്രാപ്രദേശ് സിലബസുകളിലുള്ള പഠന രീതിയാണ് ഇവര്‍ ആദ്യം ഒരുക്കിയത്. തനിയെ പഠിക്കുന്നതിനുള്ള രീതി, അത് ഒരു ചെറുകഥാ രൂപത്തിലായിരുന്നു. ഇതിനുപുറമെ വിഷയം സംബന്ധിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോയും തയ്യാറാക്കി. ഒരു ഇന്ത്യന്‍ പ്രാസംഗികനാണ് ഇത് സംബന്ധിച്ച് വീഡിയോയില്‍ വിവരങ്ങള്‍ വിവരിച്ചത്.

ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ വിവരങ്ങള്‍ പറഞ്ഞിരുന്നു. ഒരു ആന്‍ഡ്രോയിഡ് സെറ്റ് അപ് ബോക്‌സിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരുന്നത്. ഇത് സ്‌കൂളുകള്‍ക്ക് ഒരു പ്രൊജക്ടറിലോ ഇടുകയോ, മൈക്രോ എസ് ഡി കാര്‍ഡ് സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. മാത്രമല്ല ഇത്തരം വീഡിയകള്‍ പ്ലേ സ്റ്റോറിലും യു ട്യൂബിലും ലഭ്യമാണ്.

ഒരു പങ്കാളിത്ത സംരംഭമായിട്ടാണ് ബോധഗുരും ആരംഭിച്ചത്. നിരവധി സാമ്പത്തിക ആവശ്യങ്ങള്‍ നേരിടേണ്ടി വന്നു. അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ കുറച്ച് ഫണ്ട് ലഭിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള 80 ലധികം സ്‌കൂളുകളിലും 30ലധികം ലേണിംഗ് സെന്ററുകളിലും തങ്ങളുടെ പഠന രീതി ബോധഗുരു എത്തിച്ചുകഴിഞ്ഞു. അവരുടെ ഓണ്‍ലൈന്‍ ചാനലിന് 6.6 മില്ല്യണ്‍ വ്യൂവേഴ്‌സാണ് ഉള്ളത്. ചേരിയിലെ കുട്ടികള്‍ക്കായി പീരിയോഡിക് ടെസ്റ്റുകളും നടത്തുന്നുണ്ട്. എട്ട് മാസത്തിനുശേഷം വിദ്യാര്‍ഥികളുടെ സയന്‍സ്, കണക്ക് വിഷയങ്ങള്‍ 810, 5060 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

സ്വന്തം നഗരത്തില്‍ മാത്രം ഒതുങ്ങി നല്‍ക്കാനായിരുന്നില്ല ബോധഗുരു ആഗ്രഹിച്ചിരുന്നത്. എല്ലാതലങ്ങളിലേക്കും വ്യാപിപ്പിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജം ലഭ്യമാക്കാന്‍ അവര്‍ ശ്രമിച്ചു. സമിറിന്റെ കുടുംബം മുഴുവന്‍ ഈ സംരംഭത്തില്‍ പങ്കാളികളായി മാറി. ഇവരുടെ സ്വത്തുക്കളും അവര്‍ ഇതിനായി വിനിയോഗിച്ചു. മറ്റ് ബന്ധുക്കളുടെ പിന്തുണയും ഇവര്‍ക്ക് ലഭിച്ചിരുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗുണ നിലവാരമുള്ള വിദ്യാഭ്യാസമായിരുന്നു ഇവരുടെ സ്വപ്നം. മാസം 25 രൂപയില്‍ താഴെ ഉപയോഗിച്ച് ഓരോ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗപ്പെടുത്തി പഠിക്കുക എന്നതാണ് ബോധഗുരുവിന്റെ ലക്ഷ്യം. അത് തീര്‍ച്ചയായും നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.