സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും സന്തോഷം പകരാന്‍ ശ്രമിച്ച് കുട്ടികള്‍

സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും സന്തോഷം പകരാന്‍ ശ്രമിച്ച് കുട്ടികള്‍

Sunday January 10, 2016,

1 min Read

അശരണര്‍ക്കും നിരാലംബര്‍ക്കും രോഗബാധിതര്‍ക്കും ആശ്വാസവുമായി ഒരുകൂട്ടം കുരുന്നുകള്‍. പാട്ടിലൂടെയും നൃത്തത്തിലൂടെയും ഇവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് കുട്ടികള്‍. തിരുവനന്തപുരം നാലഞ്ചിറ ബ്ലൂമിംഗ് കിഡ്‌സ് ഡേ ആന്‍ഡ് നൈറ്റ് കെയര്‍ സെന്ററിലെ കുട്ടികളാണ് മാനസിക വിഷമങ്ങള്‍ നേരിടുന്നവര്‍ക്ക് സന്തോഷം പകരാന്‍ ശ്രമിക്കുന്നത്.

image


ബ്ലൂമിംഗ് കിഡ്‌സ് ഡേ ആന്‍ഡ് നൈറ്റ് കെയര്‍ സെന്റര്‍ ബാന്‍ഡില്‍പ്പെട്ട കുട്ടികള്‍ റീജിയണല്‍ ക്യാനസര്‍ സെന്റര്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, പ്രായമായവരുടെ വീടുകള്‍ എന്നിവ സന്ദര്‍ശിച്ച് പാട്ടും മറ്റ് ചെറിയ പരിപാടികള്‍ അവതരിപ്പിച്ചുമാണ് ഇവര്‍ക്ക് സാന്ത്വനമേകുന്നത്. ഓരോ സ്ഥലങ്ങളിലുമെത്തി തികച്ചും സൗജന്യമായാണ് കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍നിന്ന് എന്തെങ്കിലും സംഭാവനകള്‍ കിട്ടിയാല്‍ ആ തുക രോഗികള്‍ക്കും അശരണരയാവര്‍ക്കും നല്‍കി മാതൃകയാകുകയാണ് കുട്ടികള്‍.

പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ പഠനസഹായത്തിനും അച്ഛനില്ലാത്തതും വീടില്ലാത്തതുമായ കുട്ടികള്‍ക്ക് വീടുവച്ച് നല്‍കുന്നതിനുമെല്ലാമാണ് ഇവരുടെ പദ്ധതി. സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനായി എല്ലാ വര്‍ഷവും ക്രിസ്മസ് കരോള്‍, പെയ്ന്റിംഗ് മതസരങ്ങള്‍, ഏപ്രില്‍ മെയ് മാസങ്ങളില്‍ സമ്മര്‍ഫെസ്റ്റ്, ഓണാഘോഷം എന്നിവ സംഘടിപ്പിക്കും. പരിപാടികളില്‍നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും സാമൂഹ്യ സേവനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരെ അതത് വ്യക്തികളുമായി ബന്ധപ്പെടുത്തുകയാണ് ബാന്‍ഡ് ചെയ്യുന്നത്.

image


മൂന്ന് വയസ് മുതലുള്ള കുട്ടികളാണ് ബാന്‍ഡില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ബാന്‍ഡില്‍ ചേരുന്ന കുട്ടികള്‍ക്ക് ബ്ലൂമിംഗ് കിഡ്‌സിന്റെ സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍ഡില്‍ ഇന്‍സ്ട്രമെന്റ് അടക്കമുള്ള എല്ലാ വിഭാഗത്തിലും പരിശീലനം ലഭിക്കും. രോഗികളുടെയും പ്രായമായവരുടെയും മാനസികോല്ലാസത്തിന് കുട്ടികളുടെ പരിപാടികള്‍ സഹായകമാകും എന്നതിലാണ് ബാന്‍ഡ് രൂപീകരിച്ചിരിക്കുന്നത്.

ബാന്‍ഡിനറെ ഉദ്ഘാടനം നിര്‍വഹിച്ചത് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌തോസ്തം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയും ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് തിരുമേനിയും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് ഒപ്പിട്ട വയലിനും ടാബോറിനും ബാന്‍ഡിലെ കുട്ടികള്‍ക്ക് നല്‍കി.

    Share on
    close