ജനങ്ങളെ സ്വാധീനിക്കുന്നതില്‍ വിദേശ ബ്രാന്‍ഡുകള്‍ മുന്നില്‍

0

നമ്മുടെ ദൈനദിന ജീവിതത്തില്‍ ബ്രാന്‍ഡുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വ്യക്തിത്വ വികസനത്തിന് മാറ്റുകൂട്ടി സമൂഹത്തിന്റെ ഭാഗമായി അവ അലിഞ്ഞുചേര്‍ന്നു കഴിഞ്ഞു. കൂടുതല്‍ പേരില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള പത്ത് ബ്രാന്‍ഡുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് വിദേശ ബ്രാന്‍ഡുകളാണ്. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പട്ടികയില്‍ അവസാന സ്ഥാനങ്ങളാണുള്ളത്. ഗ്ലോബല്‍ റിസേര്‍ച്ച് ഫേം ഇപ്‌സോസിന്റെ പഠന പ്രകാരം, ഗൂഗിളാണ് ഏറ്റവും മുന്നില്‍ തൊട്ടുപിന്നിലുള്ളത് ഫേസ്ബുക്കും അതിനു താഴെ യഥാക്രമം ജി മെയില്‍, മൈക്രോസോഫ്റ്റ്, സാംസംഗ് എന്നിവയുമാണ്. ഇവയെല്ലാം തന്നെ വിദേശ ബ്രാന്‍ഡുകളാണ്. 

 ജനങ്ങളില്‍ സ്വാധീനം ചെലുത്തിയതില്‍ ആദ്യ പത്ത് ബ്രാന്‍ഡുകളില്‍ ആറാം സ്ഥാനമാണ് വാട്ടസ് ആപ്പിനുള്ളത്. ഏഴാം സ്ഥാനത്തുള്ളത് ഫഌപ്പ് കാര്‍ട്ടാണ്. ആമസോണ്‍ ആണ് എട്ടാം സ്ഥാനത്തുള്ളത്. രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളാണ് ഒമ്പതും പത്തും സ്ഥാനം കീഴടിക്കിയിട്ടുള്ളത്. അവ യഥാക്രമം എസ് ബി ഐയും എയര്‍ടെല്ലുമാണ്.

കോര്‍പ്പറേറ്റ് ലോഗോക്കപ്പുറം ബ്രാന്‍ഡ് എന്നാല്‍ വ്യക്തിത്വം, നിലപാട് എന്നീ അര്‍ഥങ്ങളാണുള്ളത്. വളരെ വലിയ മാറ്റം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഇവക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇപ്‌സോസ്, ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അമിത് അദാര്‍കര്‍ പറയുന്നു.

21 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലാണ് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബ്രാന്‍ഡുകള്‍ ഏതെന്ന് മനസിലാക്കാനായത്. ഓസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ചൈന, യു എസ്, യു കെ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പഠനം നടത്തിയത്. 21 രാജ്യങ്ങളില്‍ 100 ബ്രാന്‍ഡുകളിലായി 21 അഭിമുഖങ്ങളിലൂടെയാണ് പഠനം സംഘടിപ്പിച്ചത്.

2007ല്‍ സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ചേര്‍ന്ന് ആരംഭിച്ച ഇ-കൊമേഴ്‌സ് കമ്പനിയാണ് ഫഌപ്പ് കാര്‍ട്ട്. ഇത് സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. എന്നാല്‍ ഇന്ത്യയില്‍ ബാംഗ്ലൂരിലാണ് ഇതിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. ആമസോണ്‍ ഒരു അമേരിക്കന്‍ ഇലക്ട്രോണിക് ഇ-കൊമേഴ്‌സ് ആന്‍ഡ് ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയാണ്. വാഷിംഗ് ടണ്ണിലാണ് ഇതിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ബേസ്ഡ് റീടെയിലര്‍ ആണ്. ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആയാണ് ഇത് ആരംഭിച്ചത്. പിന്നീട് ഡി വിഡി, ബ്ലൂ റേസ്, സി ഡികള്‍, വീഡിയോ ഡൗണ്‍ലോഡ്‌സ്/ സ്ട്രീമിംഗ്, എം പി ത്രീ ഡൗണ്‍ലോഡ്‌സ്/ സ്ട്രീമിംഗ്, ഓഡിയോ ബുക്ക് ഡൗണ്‍ലോഡ്‌സ്/ സ്ട്രീമിംഗ്, സോഫ്റ്റ് വേര്‍, വീഡിയോ ഗെയിമുകള്‍, ഇലക്‌ട്രോണിക്‌സ്, അപ്പാരല്‍, ഫര്‍ണീച്ചര്‍, ആഹാര സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും വില്‍ക്കാന്‍ ആരംഭിച്ചു.