സിഡിസിയില്‍ കുടുംബ ദിന പ്രഭാഷണം

0

അന്തര്‍ദേശീയ കുടുംബ ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ കുടുംബദിന പ്രഭാഷണം സംഘടിപ്പിച്ചു. 'ബന്ധങ്ങള്‍ സ്‌നേഹത്തണല്‍' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ പതിനെട്ടാമത് കുടുംബദിന പ്രഭാഷണം നടത്തി. കുടുംബ പശ്ചാത്തലം ഓരോ ബന്ധത്തേയും സ്വാധീനിക്കുമെന്ന് പ്രഭാവര്‍മ്മ വ്യക്തമാക്കി.

ഇതിനോടനുബന്ധിച്ച് കുട്ടികളിലുണ്ടാകുന്ന പഠന വൈകല്യത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഷൊര്‍ണൂര്‍ ഐക്കോണിലെ ഡോ. മേരിക്കുട്ടി ആന്‍ഡ്രൂസ്, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബുജോര്‍ജ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളെടുത്തു. സി.ഡി.സി.യിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.