യൂനിസെഫ് ഫോട്ടോഗ്രാഫി: ബി. എസ്. പ്രസന്നനും വി.വി. അനൂപിനും ഒന്നാംസ്ഥാനം

യൂനിസെഫ് ഫോട്ടോഗ്രാഫി: ബി. എസ്. പ്രസന്നനും

വി.വി. അനൂപിനും ഒന്നാംസ്ഥാനം

Monday October 10, 2016,

1 min Read


യുനിസെഫ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ബി.എസ്. പ്രസന്നന്‍ (മംഗളം), വി.വി. അനൂപ് (ജന്മഭൂമി) എന്നിവര്‍ ഒന്നാംസ്ഥാനം നേടി. 

image


റിങ്കുരാജ് മട്ടാഞ്ചേരി (മലയാള മനോരമ), കെ.ബി. ജയചന്ദ്രന്‍ (മെട്രോവാര്‍ത്ത) എന്നിവര്‍ക്ക് രണ്ടാംസ്ഥാനവും, റ്റി. ശിവജികുമാര്‍ (സിറാജ്), രാഹുല്‍ പട്ടം (മലയാള മനോരമ) എന്നിവര്‍ക്ക് മൂന്നാംസ്ഥാനവും ലഭിച്ചു.

image


തമിഴ് നാട്ടിലെ മഹാബലിപുരത്ത് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി നടത്തിയ ശില്പശാലയുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. 

image


മഹാബലിപുരം നഗരത്തില്‍നിന്ന് കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

image


ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതുന്ന മത്സരത്തില്‍ അരുണ്‍ (കേരള കൗമുദി), എ.വി. മുസാഫര്‍ (ഡെക്കാന്‍ ക്രോണിക്കല്‍), ജിനല്‍കുമാര്‍(വീക്ഷണം) എന്നിവര്‍ സമ്മാനാര്‍ഹരായി.

image


ശില്പശാലയില്‍ യുനിസെഫ് തമിഴ്‌നാട് കേരളം മേധാവി ജോയി സഖറിയ, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് സുഹതാ റോയി, ദൈനികജാഹരണ്‍ ഫോട്ടോ എഡിറ്റര്‍ ജഗദീഷ് യാദവ്, അരുണ്‍ ബേബി, കേസരി ട്രസ്റ്റ് ഭാരവാഹികളായ സി. റഹീം, ബി.എസ്. പ്രസന്നന്‍, പി. ശ്രീകുമാര്‍, സിബി കാട്ടാമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.