സംരഭത്തിലെ പദ്യവും ഗദ്യവും ഒരേ അനുപാതത്തിലെത്തിക്കാനുള്ള വഴികള്‍

0


രാഷ്ട്രീയത്തില്‍ പ്രചാരണം പദ്യ വിഭാഗവും ഭരണം ഗദ്യ വിഭാഗവുമാണ്. രാഷ്ട്രീയത്തേയും ഭരണത്തേയും കുറിച്ച് ന്യൂയോര്‍ക്കിന്റെ മുന്‍ ഗവര്‍ണര്‍ മാരിയോ ക്യുമോയുടെ വിശദീകരണമിതാണ്. പദ്യം എന്നത് ഭാവിയെക്കുറിച്ചുള്ള ഒരു രാഷ്ട്രീയക്കാരന്റെ കാഴ്ചപ്പാടാണ്. ഭരണം എങ്ങനെവേണമെന്ന് ഭാവനില്‍ കാണുന്നതായിരിക്കും ഇത്. ഭരണത്തിലേറിയാലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിലുള്‍പ്പെടും. എന്നാല്‍ ഈ ഭാവനയുടെ നടപ്പാക്കലാണ് ഗദ്യം എന്നതുകൊണ്ട ഉദ്ദേശിക്കുന്നത്. എന്തുകൊണ്ട്് അവരെ തിരഞ്ഞെടുത്തു എന്നത് കവിതയും അവരെത്തന്നെ തിരഞ്ഞെടുക്കുന്നത് തുടരുന്നു എന്നത് ഗദ്യവുമാണ്. വീണ്ടും വീണ്ടും തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ കവിതയും ഗദ്യവും കൃത്യമായ അനുപാതത്തില്‍ ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്.

ഇവ രണ്ടിന്റേയും പ്രവര്‍ത്തനം ഒരു സംരംഭത്തിലും ആവശ്യമാണ്. ഒരു സംരംഭം ലാഭകരവും നിലനില്‍ക്കുന്നതും ആകണമെങ്കില്‍ സംരംഭകനും അതിന്റെ ടീമും പദ്യവും ഗദ്യവും സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണം. സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ പദ്യം അതിന്റെ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ സഹായകമാകും. ജിവനക്കാരനെ നിലനിര്‍ത്തുന്നതും. നിക്ഷേപകരെ പിടിച്ചു നിര്‍ത്തുന്നതും ഇതു തന്നെ ആയിരിക്കും. കമ്പനിയുടെ വളര്‍ന്നു വരുമ്പോള്‍ പദ്യം ഗദ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടാകുന്നു.

പദ്യവും ഗദ്യവും ഒരു പെല നിലനിര്‍ത്തുന്നതിന് ഏറ്റവും പ്രധാനം സ്ഥാപകന്റെ കഴിവാണ്. സി ഇ ഒ കവിതയില്‍ മികവ് പുലര്‍ത്തിയാല്‍ സി ഒ ഒ ഗദ്യത്തില്‍ പ്രാഗത്ഭ്യം കാട്ടണം. സ്ഥാപക സംഘത്തിന് ഇതിലേതെങ്കിലും ഒരു കഴിവ് നഷ്ടമായാല്‍ അത് സംരംഭത്തെ മുഴുവനായി ബാധിക്കും. അല്ലെങ്കില്‍ ഒരു അഡൈ്വസറെയെങ്കിവും ഇതിനായി നിയോഗിക്കണം.

പലപ്പഴും ബജറ്റ് കവിതയും പ്രവൃത്തി ഗദ്യവുമാണ്. ഇത് തമ്മിലുള്ള അനുപാതമാണ് കൃത്യമായി നോക്കേണ്ടത്. ഇവ തമ്മിലുള്ള അകല്‍ച്ച സംരംഭത്തെ കാര്യമായി ബാധിക്കും.

പ്രവചിക്കുന്നതിനനുസരിച്ച് സംരംഭം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഉപഭോക്താക്കളെ കണ്ടെത്തി മികച്ച രീതിയില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അതോടൊപ്പം ജീവനക്കാരെ മികച്ച നിലയിലേക്ക് എത്തിക്കാനും സാധിക്കണം.

മോശം പദ്യവും മികച്ച ഗദ്യവും തമ്മിലുള്ള കൂടിച്ചേരലും മികച്ച പദ്യവും മോശം ഗദ്യവും തമ്മിലുള്ള കൂടിച്ചേരലും സംരംഭത്തിനെ ദോഷകരമായി ബാധിക്കും. ഇത് നിക്ഷേപകരേയും ബാധിക്കും. അതിനാല്‍ സംരംഭത്തിന്റെ തുടക്കത്തിലേ ഗദ്യവും പദ്യവും തമ്മിലുള്ള അനുപാതം നിരീക്ഷിച്ച് ഉറപ്പാക്കണം.

19992000 കാലഘട്ടത്തില്‍ ആരംഭിച്ച ബാംഗ്ലൂര്‍ ലാബ്‌സിന്റെ ഗതി ഇതു തന്നെയായിരുന്നു. മികച്ച പദ്യം ഉണ്ടായിരുന്ന സംരംഭത്തിന്റെ ഗദ്യഭാഗം വളരെ മോശമായിരുന്നു. ഇത് സംരംഭത്തെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു.

പദ്യവും ഗദ്യവും സംരംഭവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഇത് തെളിയിക്കുന്നത്. പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ ഈ അനുപാതം കൃത്യമായ ശ്രദ്ധിച്ച് മുന്നോട്ടുപോയാല്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയും