ചലച്ചിത്രമേളയില്‍ സാംസ്‌കാരിക സംഗമം

0

കേരളത്തിലെ അക്കാദമികളെല്ലാം ഒരു മേളയ്ക്കായി എത്തിയതോടെ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സാംസ്‌കാരിക മേളയായി മാറുന്നു.

കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിത കലാ അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമം, ഭാരത് ഭവന്‍, കേരള കലാമണ്ഡലം, കേരള നാടന്‍കലാ അക്കാദമി എന്നിവയെല്ലാം സ്വന്തം പരിപാടികളുമായാണ് ചലച്ചിത്രമേളയിലേക്ക് എത്തിയിരിക്കുന്നത്.

ടാഗോര്‍ തിയേറ്റര്‍, കനകക്കുന്ന് കൊട്ടാരം തുടങ്ങിയ വേദികളിലെല്ലാം നിറഞ്ഞ കാണികളാണ് കേരളത്തിന്റെ തനിമ നിറഞ്ഞ കലാപരിപാടികള്‍ കാണാനായി എത്തിച്ചേരുന്നത്.

കഥകളി, മുടിയേറ്റ്, പടയണി, തെയ്യം, തെരുവ് മാജിക്, കേരള നടനം, പെയ്ന്റിംഗ് പ്രദര്‍ശനം, ഉപകരണ സംഗീതം തുടങ്ങിയ നിരവധി പരിപാടികള്‍ക്കുപുറമെ സെമിനാറുകളും ചര്‍ച്ചകളും അക്കാദമികള്‍ പ്രതിനിധികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

കേരളത്തിനു പുറത്തുനിന്നുള്ള നിരവധി പ്രതിനിധികള്‍ സിനിമ ഉപേക്ഷിച്ച് ഈ പരിപാടികള്‍ കാണാനെത്തുന്നുണ്ട്.