വീടില്ലാത്തവര്‍ക്ക് സ്വാദിഷ്ടമായ ആഹാരം എത്തിച്ച് അസ്ഹര്‍

0

അസ്ഹര്‍ മഖ്‌സൂസി 36 കാരനായ ഹൈദരാബാദ് സ്വദേശിയാണ്. ദിവസേന 100 മുതല്‍ 150 വരെയുള്ള പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് അദ്ദേഹം ആഹാരം നല്‍കുന്നു. അദ്ദേഹം ഒരു പണക്കാരനല്ല. പക്ഷേ പഴയ ഹൈദരാബാദിലെ ദബീര്‍പുര ഫ്‌ളൈഓവറിന് താഴെ താമസിക്കുന്ന പാവങ്ങള്‍ക്ക് കഴിഞ്ഞ 3 വര്‍ഷമായി ഭക്ഷണം നല്‍കി വരുന്നു. ടി വി ചാനലുകള്‍ എന്താണ് ഇങ്ങനെ ഒരു പുണ്യ പ്രവൃത്തി ചെയ്യാന്‍ പ്രചോദനമായത് എന്ന് ചോദിച്ചപ്പോള്‍ അസ്ഹര്‍ പറഞ്ഞത്. അദ്ദേഹം വിശപ്പിന്റെ വില നന്നായി അറിഞ്ഞിട്ടുണ്ട്. എന്നും മറ്റൊരാള്‍ക്ക് താന്‍ അനുഭവിച്ച അവസ്ഥ വരരുതെന്ന് ആഗ്രഹിക്കുന്നു.

അസ്ഹര്‍ ഒരു പ്ലാസ്റ്റര്‍ ഓപ് പാരീസ് ഇന്റീരിയര്‍ ബിസിനസാണ് ചെയ്യുന്നത്. ഈ സേവനങ്ങള്‍ അദ്ദേഹം തുടങ്ങിയത് വികലാംഗയായ ഒരു പാവം സ്ത്രീ റെയില്‍വേ സ്റ്റേഷനില്‍ യാചിച്ച് നടക്കുന്നത് കണ്ടിട്ടാണ്. ലക്ഷ്മി എന്നായിരുന്നു അവുടെ പേര്. അവര്‍ എന്തെങ്കിലും കഴിച്ചിട്ട് ഒരുപാട് ദിവസങ്ങളായി. ഡെക്കാന്‍ ക്രോണിക്കിളുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ ഭാര്യ ഏകദേശം 15 പേര്‍ക്ക് ആഹാരം ഉണ്ടാക്കുകയും അദ്ദേഹം അത് ഫ്‌ളൈ ഓവറിന് അടുത്ത് എത്തിച്ചതും ഓര്‍ക്കുന്നു. പിന്നീട് അദ്ദേഹം എല്ലാ ദിവസവും ഭക്ഷണം നല്‍കാന്‍ തുടങ്ങി. ഇന്ന് ഒരു ദിവസം അദ്ദേഹം 1500 മുതല്‍ 1700 രൂപ വരെ ചിലവാക്കുന്നു. മിക്കവാറും സ്വന്തം പോക്കറ്റില്‍ നിന്ന് തന്നെയാണ് 25 കിലോ ഗ്രാം അരി, 2 കിലോ ഗ്രാം പയറ് വര്‍ഗ്ഗങ്ങള്‍, ഒരു ലിറ്റര്‍ എണ്ണ, സുഗന്ധ വ്യഞ്ജനം എന്നിവ വാങ്ങി അവരുടെ വിശപ്പ് അകറ്റുന്നത്.

തന്റെ ഒരുപാട് സുഹൃത്തുക്കള്‍ ഇതില്‍ ചേര്‍ന്നതായി അദ്ദേഹം സന്തോഷത്തോടെ പറയുന്നു. ദി ന്യൂസ് മിനിറ്റുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'നിരവധി സുഹൃത്തുക്കള്‍ എന്റെ കൂടെ കൂടിയിട്ടുണ്ട്. എനിക്ക് ഒരുപാട് പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ പണമായി നല്‍കുന്ന എല്ലാം ഞാന്‍ നിരസിക്കുന്നു. അത് ഞാന്‍ തന്നെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.' അദ്ദേഹം പറയുന്നു. വീടില്ലാത്തവര്‍ക്ക് നല്ല വസ്ത്രവും ആഹാരവുമാണ് നല്‍കേണ്ടത്. അവര്‍ക്ക് പണം നല്‍കിക്കഴിഞ്ഞാല്‍ അവരില്‍ ചിലര്‍ അത് മദ്യപിച്ച് നശിപ്പിക്കും. അസ്ഹര്‍ ഇത് തുടരാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത് വരുന്ന എല്ലാവര്‍ക്കും ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കണം എന്നും ആഗ്രഹിക്കുന്നു.