ജ്യോതിഷ ശാസ്ത്രത്തില്‍ കഴിവു തെളിയിച്ച് അഭിജിത

0

മറ്റുള്ളവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി എന്തു സംഭവിക്കും. കഴിഞ്ഞുപോയ കാര്യങ്ങള്‍ എങ്ങനെ ദോഷകരമായി ബാധിക്കും. ഇതൊക്കെ അറിയാന്‍ സാധിക്കുക. അതവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോഴുള്ള അവരുടെ പ്രതികരണം ഇതൊക്കെ അഭിജിത ഇഷ്ടപ്പെട്ടിരുന്നു. ഇതാണ് ജ്യോതിഷ ശാസ്ത്രത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ജെംസ്‌റ്റോണ്‍ യൂനിവേഴ്‌സിന്റെ ഡയറക്ടറും മുതിര്‍ന്ന അസ്‌ട്രോ- ജെമോളജിസ്റ്റുുമായ അഭിജിത കുല്‍ഷ്രേഷ്ത മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു മേഖലയാണ് ആഗ്രഹിച്ചിരുന്നത്. അസ്‌ട്രോളജി ആന്‍ഡ് ജെം തെറാപ്പി തിരഞ്ഞെടുത്താണ് ആ വ്യത്യസ്തത പ്രകടിപ്പിച്ചത്. വളരെ സാമര്‍ഥ്യമുള്ള ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അഭിജിത തന്റെ കഴിവുകള്‍ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ രത്‌നകല്ലുകള്‍ എന്നിവയെ കുറിച്ച് പഠിക്കാന്‍ സംയോജിപ്പിക്കുകയായിരുന്നു.

മല നിരകള്‍ക്ക് മുകളിലാണ് അഭിജിത വളര്‍ന്നത്. വന്യമായ ഇടം. ശൈത്യകാല ഒഴിവു ദിനങ്ങള്‍ താന്‍ എപ്പോഴും ഒറ്റക്കായിരിന്നുവെന്ന് അഭിജിത ഓര്‍ത്തു. തന്റെ കൂട്ടുകാരെല്ലാം അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാന്‍ പോകുന്ന ഒഴിവുകാലത്ത് തനിക്ക് പോകാന്‍ പ്രത്യേകിച്ച് ഒരു ഇടം ഉണ്ടായിരുന്നില്ല. വളരെ തണുപ്പുള്ള പ്രദേശമായിരുന്നു അഭിജിത താമസിച്ചിരുന്ന കസ്വാലി. സുഹൃത്തുക്കളോ അയല്‍പക്കകാരോ ഇല്ലാത്ത ഒഴിവുകാലത്ത് ഏകാകിയായി ദിനങ്ങള്‍ തള്ളി നീക്കി. എല്ലാ ദിവസവും കാടിനുചുറ്റുമുള്ള പദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുമായിരുന്നു. കാട്ടു പഴങ്ങളൊക്കെ കഴിച്ച് നടക്കുന്നത് അന്ന് വളരെ രസകരമായിതന്നെ തോന്നി. എന്നാലിപ്പോള്‍ ആ വഴികളിലൂടെ നടക്കാനാവശ്യപ്പെട്ടാല്‍ പാമ്പുകളയും മറ്റ് വന്യ മൃഗങ്ങളേയും ഭയമാണ്.

ഉന്നത വിദ്യാഭ്യാസത്തിനായി ചണ്ഡിഗഡിലേക്ക് എത്തി. പഞ്ചാബ് യൂനിവേഴ്‌സിറ്റിയിലാണ് മാസ് കമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തത്. അവിടെ നിന്നും ഒരു ജേര്‍ണലിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. ചെറുപ്പമായിരുന്ന തനിക്ക തന്റെ പ്രൊഫഷനിലൂടെ ലോകം തന്ന മാറ്റി മറിക്കണം എന്നതായിരുന്നു ആഗ്രഹം.

ആ സമയത്ത് കസ്വാലിയിലെ മലകള്‍ വീണ്ടും അവളെ തിരിച്ചു വിളിച്ചു. ഞെട്ടിക്കുന്ന ഒരു കുറ്റകൃത്യത്തിലൂടെ ആയിരുന്നു അത്. അവിടെ നടന്ന ആസംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തന്നെയാണ് നിയോഗിച്ചിരുന്നത്. എന്റെ മേഖലയില്‍ ആവശ്യത്തിന് പരിജ്ഞാനം പോലും അന്ന് എനിക്ക് ലഭിച്ചിരുന്നില്ല. ഈ സമയത്താണ് ഇത്തരമൊരു ഒന്നാം പേജ് വാര്‍ത്ത എടുക്കാന്‍ എഡിറ്റര്‍ എന്നെ തന്നെ നിയോഗിച്ചത്.

അത് എന്റെ ജേര്‍ണലിസം പ്രൊഫഷന് ഏറ്റവും വലിയ പ്രഹരമായിരുന്നു. അതോടെ ആ മേഖല വിടേണ്ടിവന്നു. വളരെ പ്രതീക്ഷയോടെ താന്‍ കണ്ടെത്തിയ പ്രൊഫഷന്‍ തനിക്ക് നല്‍കിയത് കയ്‌പേറിയ അനുഭവങ്ങളായത് അവളെ വളരെ വിഷമിപ്പിച്ചു. പഠനത്തില്‍ വളരെ താത്പര്യമുള്ള അഭിജിത പെട്ടെന്നുതന്നെ മറ്റൊരു കോഴ്‌സിന് പ്രവേശനം നേടി. എം ഐ സി എക്ക് ചേര്‍ന്ന അഭിജിത ഒരു പ്രൊഫസറെ കമ്മ്യൂണിക്കേഷന്‍ റിസേര്‍ച്ചില്‍ അസിസ്റ്റ് ചെയ്തു. പിന്നീട് യാത്രകള്‍ ചെയ്തു കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി. ക്ലാസ്സുകള്‍ എടുക്കാനും തുടങ്ങി. ക്ലാസ്സുകള്‍ എടുക്കാന്‍ ചിലപ്പോള്‍ ഭയം തോന്നിയിരുന്നു. തനിക്ക് 24 വയസ്സുള്ളപ്പോള്‍ 28 വയസ്സുള്ളവര്‍ പോലും ക്ലാസ്സില്‍ വിദ്യാര്‍ഥികളായി ഉണ്ടായിരുന്നു. പിന്നീടിത് വെല്ലുവിളിയായി എറ്റെടുത്ത് മുന്നോട്ട് പോകുകയായിരുന്നു. ആ സമയത്തായിരുന്നു അഭിജിതയുടെ വിവാഹം. തുടര്‍ന്ന് ബാഗ്ലൂരിലേക്ക് പോയി പുതിയ ഒരു ജീവിതം ആരംഭിച്ചു. പ്രേമ വിവാഹമായിരുന്നു അഭിജിതയുടേത്. പരസ്പരം ബഹുമാനിക്കുന്നതും സ്‌നേഹിക്കുന്നതുമായ ഒരു പങ്കാളിയാണ് ജീവിതത്തിന്റെ വിജയം ആ കാര്യത്തില്‍ അഭിജിത ഭാഗ്യവതിയായിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മകന്‍ പിറന്നു. പിന്നീട് വിശ്രമം കുറവായിരുന്നു. ഒരു അമ്മയുടെ ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടായിരുന്നു. ഇതിനോടൊപ്പം മാസികകളിലും മറ്റ ്പ്രസിദ്ധീകരണങ്ങളിലും എഴുതാന്‍ തുടങ്ങി. ഫ്രീലാന്‍സ് ആയി എഴുതാന്‍ തുടങ്ങിയപ്പോഴാണ് എഴുത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ്അഭിജിത ചിന്തിച്ച് തുടങ്ങിയത്. പല പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി എഴുതാന്‍ സാധിച്ചത് വലിയ ഒരു അനുഭവമായി അഭിജിത കണ്ടു. ഒരു പുസ്തകം എഴുതുക എന്നതായിരുന്നു എന്റെ അഭിലാഷം എങ്കിലും അത് തിരക്കുകള്‍ കാരണം മാറ്റിവെച്ചു. പക്ഷെ ഒരിക്കല്‍ അത് ചെയ്യുമെന്ന് മനസില്‍ ഉറച്ചിരുന്നു.

ജ്യോതിഷ പഠനം ആരംഭിച്ചത് ഒരു പുതിയ അനുഭവമായിരുന്നു. പഠനശേഷം ഈ രംഗത്തേക്ക് ഒരു തമാശയായിട്ടാണ് കടന്നത്. തന്നെ സമീപിച്ചവരുടെ ജീവിതത്തിലെ അര്‍ത്ഥവത്തായ വ്യതിയാനങ്ങളെക്കുറിച്ചും പറഞ്ഞു. വളരെ കുറച്ചുപേരാണ് സമീപിച്ചതെങ്കിലും വളരെ സംതൃപ്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. തന്നെ സമീപിക്കുന്നവര്‍ വിഷമങ്ങള്‍ മാറി പുതിയൊരു ആളായാണ് തിരിച്ച് പോയിരുന്നത്. ജ്യോതിശാസ്ത്രം വെറുമൊരു അന്തവിശ്വാസമല്ല മറിച്ച് വസ്തുതകള്‍ നിറഞ്ഞ ഒരു ശാസ്ത്ര ശാഖയാണെന്ന് അവള്‍ വിശ്വസിച്ചിരുന്നു.

കല്ലുകളെക്കുറിച്ചും അവള്‍ ആഴത്തില്‍ പഠിച്ചു. കല്ലുകളില്‍ പ്രധാനം മാണിക്യം, മരതകം, ഇന്ദ്രനിലം എന്നിവയാണ്. സൂര്യന്റെ കല്ലാണ് മാണിക്യം. ഡോക്ടര്‍ഡമാര്‍ക്കും. കോര്‍പ്പറേറ്റുകള്‍ക്കും ഇത് ഫലപ്രദമാണ്. കലാകാരന്‍മാര്‍ക്ക് ഇന്ദ്രനീലമാണ് മികച്ചത്. മഞ്ഞ ഇന്ദ്രനീലം വ്യാഴത്തെ കുറിക്കുന്നു. ഇതായിരുന്നു അഭിജിതക്ക് ഏറ്റവും പ്രയമേറിയത്. ആദ്യമായി ധരിച്ചതും ഇതു തന്നെയായിരുന്നു.

ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത ഒരാള്‍ പരപ്രേരണയാല്‍ തന്റെ അടുത്ത് എത്തിച്ചേര്‍ന്നാല്‍ അഭിജിത അവരുമായി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. വരുന്നവരുടെ താതപര്യം സംരക്ഷിക്കലല്ല തന്റെ ജോലി, മറിച്ച് ജ്യോതിശാസ്ത്രം എന്ന വിദ്യയുടെ സേവനം നല്‍കലാണ് എന്നവള്‍ ഉറച്ച വിശ്വസിച്ചിരുന്നു. നമ്മുടെ പരമ്പരാഗതമായ ശാസ്ത്രമായ ജ്യോതിശാസ്ത്രം പിതാമഹന്‍മാരില്‍ നിന്നും പകര്‍ന്നുകിട്ടിയതാണ്. അത് അതിന്റെ പവിത്രത ചോരാതെയാണ് പ്രയോജനപ്രദമാക്കേതെന്നും അവള്‍ വിശ്വസിച്ചിരുന്നു.