സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ പത്താംക്ലാസുകാരന്റെ സംഗീതം  

0

സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന പിപിഎപി മലയാളം കവറിന് സംഗീതം നിർവ്വഹിച്ചത് പത്താംക്ലാസുകാരൻ. ഡാൻവിന് എന്ന 15 വയസ്സുകാരനാണ് ' കൈതച്ചക്ക - വാഴപ്പഴം ' എന്ന ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇതുവരെയും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഡാൻവിൻ ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് സംഗീതം പഠിക്കുന്നത്. യൂഡ്യൂബ് വീഡിയോകളും പാട്ടുകളുമാണ് ഡാൻവിന്റെ അധ്യാപകർ.

വടുതല ചിന്മയ വിദ്യാലയയിലാണ് ധാൻവിൻ പഠിക്കുന്നത്. കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും കൂട്ടിച്ചേർത്തുള്ള ഫ്യൂഷനിലാണ് ധാൻവിന് താൽപര്യം. 

അച്ഛൻ ബിലിഫും അമ്മ മായയും അനിയൻ ദേവജിത്തും അടങ്ങുന്നതാണ് ധാൻവിന്റെ കുടുംബം. അച്ഛനാണ് ധാൻവിനെ ഏറ്റവുമാധിം പ്രോത്സാഹിപ്പിക്കന്നത്. 15 വയസ്സിനിടയിൽ മൂന്ന് സംഗീത ആൽബങ്ങൾക്ക് ധാൻവിൻ സംഗീതം നിർവ്വഹിച്ചു.