സ്റ്റാര്‍ട്ട് അപ്പും മൊബൈല്‍ ഗെയിമായ ക്ലാഷ് ഓഫ് ക്ലാനും തമ്മിനുള്ള ബന്ധം വിശദീകരിച്ച് അനില്‍ കുമാര്‍

സ്റ്റാര്‍ട്ട് അപ്പും മൊബൈല്‍ ഗെയിമായ ക്ലാഷ് ഓഫ് ക്ലാനും തമ്മിനുള്ള ബന്ധം വിശദീകരിച്ച് അനില്‍ കുമാര്‍

Wednesday March 23, 2016,

3 min Read


ശ്രദ്ധിക്കുക:

• ക്ലാഷ് ഓഫ് ക്ലാന്‍ മാത്രം കളിച്ചു നടന്നാല്‍ ഒരു നല്ല സംരംഭകനാകാന്‍ കഴിയില്ല.

• ഞാന്‍ ക്ലാഷ് ഓഫ് ക്ലാനിന്റെ വലിയ ആരാധകനാണ്.

• നിങ്ങള്‍ക്ക് ക്ലാഷ് ഓഫ് ക്ലാനെക്കുറിച്ച് അറിയാം എന്ന ധാരണയിലാണ് ഇത് എഴുതുന്നത്.

4 വര്‍ഷം മുമ്പ് ഒരു പുതിയ ഐഫോണ്‍ വാങ്ങിയപ്പോഴാണ് ഇതിനോടുള്ള കമ്പം തുടങ്ങിയത്. മറ്റുള്ളവരെപ്പോലെ ഞാനും ഗെയിമുകള്‍ തിരയാന്‍ തുടങ്ങി. അങ്ങനെയാണ് ക്ലാഷ് ഓഫ് ക്ലാന്‍സ് കണ്ടെത്തിയത്. അതിന് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്. ഇതു കണ്ടിട്ടാണ് ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്തത്. ആ സമയത്താണ് മൈപ്രൊമോ വീഡിയോസ് എന്ന കമ്പനി ഞങ്ങള്‍ തുടങ്ങിയത്.

image


ഒരിക്കല്‍ ഓഫീസില്‍ ക്ലാഷ് ഓഫ് ക്ലാന്‍സ് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോലിയും ഈ ഗെയിമും തമ്മിലുള്ള സാമ്യം ഞാന്‍ കണ്ടെത്തിയത്. എന്തുകൊണ്ടാണ് എന്റെ സംരംഭകരായ സുഹൃത്തുക്കള്‍ക്ക് ഈ ഗെയിം ഇത്രയേറെ പ്രിയപ്പെട്ടതായതെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

ഒരു വിജയകരമായ സ്റ്റാര്‍ട്ട് അപ്പിനും ക്ലാന്‍ ഓഫ് ക്ലാഷിനും വേണ്ട ചില ഉപദേശങ്ങള്‍ ഇതാ:

ബുദ്ധിയോടെ മെല്ലെ തുടങ്ങുക:

ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ ഒരു ടൗണ്‍ ഹാള്‍ കാണാന്‍ സാധിക്കുന്നു. എനിക്ക് കുറച്ചു രത്‌നങ്ങള്‍ ലഭിച്ചു. അതിനു ശേഷം എങ്ങനെയാണ് കളിക്കേണ്ടതെന്ന് വിവരിച്ചു. നിങ്ങള്‍ ഈ ക്ലാനിന്റെ ലോകത്ത് ഒറ്റയ്ക്കാണ്. നിങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം.

ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് തീരെ ശക്തി ഇല്ലാത്തതായി തോന്നാം. വലിയ വില്ലേജുകളില്‍ നിന്ന് സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ കാണുമ്പോള്‍ നിരാശ തോന്നാം. ശക്തി തീരെ ഇല്ലാത്തതുകൊണ്ടാണ് കൂടുതല്‍ തെറ്റുകള്‍ ഞാന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ഗെയിമിലേക്ക് തിരികെ വരാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ ഗെയിം കളിക്കുകയല്ല പഠിക്കുകയാണെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു. ചെറിയ രീതിയിലുള്ള തുടക്കം സ്വതന്ത്രമായി തെറ്റുകള്‍ ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. ഈ തെറ്റുകള്‍ പിന്നീട് വലിയ ശരികളിലേക്ക് നിങ്ങളെ നയിക്കുന്നു.

ഒരു ലെവല്‍ നന്നായി മനസ്സിലാക്കിയതിനു ശേഷം മാത്രം അടുത്ത ലെവലിലേക്ക് കടക്കുക:

ഈ ഗെയിമില്‍ എല്ലാവരും ചെയ്യുന്നത് ടൗണ്‍ ഹാള്‍ അപ്പ്‌ഗ്രേഡ് ചെയ്ത ഉടനെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ അവരുടെ ഡിഫന്‍സ് ലെവല്‍ തീരെ കുറവാണ്. പ്രധാനമായും രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് എല്ലാവരും ഇത് ചെയ്യുന്നത്. ഒന്നുകില്‍ അവര്‍ക്ക് ഡിഫന്‍സിന്റെ പ്രാധാന്യം അറിയില്ല. അല്ലെങ്കില്‍ വളരാനുള്ള അവരുടെ തിടുക്കം. ഞാനും ഇതേ തെറ്റ് ചെയ്തിരുന്നു. അടുത്ത ലെവലിലുള്ള വില്ലേജുകാര്‍ എന്നെ ആക്രമിച്ചു. അത് തടയാന്‍ എനിക്ക് സാധിച്ചില്ല.

ഇതു പോലെ തന്നെയാണ് പുതിയ സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യവും. എന്തും നേരിയാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടാകണം. കമ്പനിക്കു വേണ്ടി വെറുതെ പുതിയ ജീവനക്കാരെയോ പുതിയ ഓഫീസുകളോ തുടങ്ങരുത്. അതിന്റെ ആവശ്യം ഉള്ളപ്പോള്‍ മാത്രം അതൊക്കെ ചെയ്യുക.

യുദ്ധം ചെയ്യാനായി ഒരു നല്ല ടീമുണ്ടാക്കുക:

ഒരു പ്രത്യേക ലെവല്‍ കഴിഞ്ഞാല്‍ ഗെയിമില്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ടീമുണ്ടാക്കാം. ആസൂത്രിതമായ നീക്കത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് ഒരു യുദ്ധം ജയിക്കാന്‍ സാധിക്കൂ. പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി നേതാവും മറ്റ് അംഗങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടതാണ്. പദ്ധതിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ പുറത്താക്കുന്നു. നിങ്ങളുടെ കൂടെയുള്ള എല്ലാവരും ഇതില്‍ പങ്കെടുക്കേണ്ടി വരും എന്നതാണ് വാസ്തവം. നിങ്ങളുടെ വില്ലേജ് മാത്രമല്ല നിങ്ങളുടെ ടീമംഗങ്ങളുടെ വില്ലേജും സംരക്ഷിക്കേണ്ടി വരുന്നു.

ഇതുപോലെ നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിലും അവശ്യഘട്ടങ്ങളില്‍ മാത്രം ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുക. സ്റ്റാര്‍ട്ട് അപ്പിന്റെ വളര്‍ച്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ടീമിനെ എപ്പോഴും കൂടെ നിര്‍ത്താന്‍ കഴിയണം. ടീമിന് ഗുണകരമല്ലാത്തവരെ പറഞ്ഞു വിടാനുള്ള ധൈര്യവും കാണിക്കണം. ഒരു നല്ല ടീമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. ഒരു നല്ല ടീം ഇല്ലെങ്കില്‍ അത് നിങ്ങളുടെ സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കും.

പദ്ധതികള്‍ നന്നായി ആസൂത്രണം ചെയ്ത് നന്നായി കളിക്കുക:

ഓരോ ആക്രമണങ്ങള്‍ക്കും അതിന്റേതായ ലക്ഷ്യങ്ങളുണ്ട്. ചിലര്‍ മോഷ്ടിക്കാനും ചിലര്‍ ട്രോഫിക്കും വേണ്ടിയാണ് ആക്രമിക്കുന്നത്. ഓരോ ആക്രമണത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. ആക്രമിക്കുക, യുദ്ധങ്ങള്‍ ജയിക്കുക, നിങ്ങളുടെ സാമ്രാജ്യം ശ്രദ്ധയോടെ ഉയര്‍ത്തുക എന്നതാണ് ഈ ഗെയിമിന്റെ അടിസ്ഥാനം.

നിങ്ങള്‍ എന്തു ചെയ്താലും പണം അതിനിടയില്‍ എത്തും. എന്നാല്‍ എന്തു ചെയ്താലും പണം ലഭിക്കണമെന്നില്ല. ചില കാര്യങ്ങള്‍ പുതിയത് പഠിക്കാനും പുതിയ വഴികള്‍ കാണാനും വേണ്ടിയാണ് നാം ചെയ്യുന്നത്. ചിലതില്‍ നാം വിജയിക്കും, ചിലതില്‍ പരാജയപ്പെടും. രണ്ടും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് പ്രധാനം. നിങ്ങളുടെ സമയവും വിഭവങ്ങളും ശ്രദ്ധയോടെ വിനിയോഗിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വളരാന്‍ സാധിക്കില്ല. എപ്പോഴും നിങ്ങളുടെ വളര്‍ച്ച എങ്ങനെയാണെന്ന് പരിശോധിക്കുക. അതിനനുസരിച്ച് വളരാന്‍ ശ്രമിക്കുക.