റീട്ടെയില്‍ രംഗത്ത് പുത്തനുണര്‍വ് പകര്‍ന്ന് ശോഭസിറ്റി മാള്‍

റീട്ടെയില്‍ രംഗത്ത് പുത്തനുണര്‍വ് പകര്‍ന്ന് ശോഭസിറ്റി മാള്‍

Sunday January 03, 2016,

2 min Read


കേരളത്തിലെ റീട്ടയില്‍ രംഗത്ത് പുത്തന്‍ ഉണര്‍വ് പകര്‍ന്നു കൊണ്ട് പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ്, ആദ്യ വാണിജ്യ സംരംഭമായ ശോഭ സിറ്റി മാള്‍ തുറന്നു. റീട്ടയിലും, വിനോദവും സമാസമം കോര്‍ത്തിണക്കിയ ശോഭ സിറ്റി മാള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത് ഒരു പുത്തന്‍ അനുഭവമാണ്. സാംസ്‌കാരിക നഗരമായ തൃശ്ശൂരിലെ പുഴയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന ശോഭ സിറ്റിയിലാണ് മാള്‍ പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ 17 നാണ് ശോഭ ലിമിറ്റഡ് മാള്‍ നാടിന് സമര്‍പ്പിച്ചത്

image



1995ല്‍, പ്രമുഖ പ്രവാസി ബിസിനസുകാരനായ പി.എന്‍.സി മേനോന്‍ ആരംഭിച്ച ശോഭ ലിമിറ്റഡ് ഇന്ന് ഞ െ25 ബില്ല്യന്‍ വിറ്റുവരവുള്ള കമ്പനിയാണ്.

image



തൃശൂര്‍: അവസരങ്ങളുടെ അനന്തകലവറ


'ബാങ്കുകളുടെയും സ്വര്‍ണ്ണാഭരണങ്ങളുടെയും തലസ്ഥാനമായ തൃശൂരിന് വ്യാപാര മേഖലയില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. പല പ്രമുഖ സ്വര്‍ണ്ണാഭരണ ബ്രാന്‍ഡുകളുടെ ആസ്ഥാനം ഇവിടെയാണ്. വസ്ത്രവ്യാപാര മേഖലയിലും മുന്‍പന്തിയിലാണ് തൃശൂര്‍. ഒട്ടനവധി മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തും അതിവേഗം മുന്നേറികൊണ്ടിരിക്കുകയാണ്. അത് കൊണ്ടാണ് ശോഭ ഗ്രൂപ്പിന്റെ ആദ്യ വാണിജ്യ പദ്ധതി തൃശ്ശൂരില്‍ തുടങ്ങിയത് ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ രവി മേനോന്‍ പറഞ്ഞു.

ഷോപ്പിംഗ് വിനോദ മാമാങ്കം

image


അഞ്ചേക്ക്കറില്‍ വ്യാപിച്ചു കിടക്കുന്ന, 4.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ശോഭ സിറ്റി മാളിന്റെ മൂന്ന് നിലകളില്‍ ഷോപ്പിംഗ് സ്‌പേസും ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും സജ്ജീകരിച്ചിരിക്കുന്നു. വിനോദത്തിനായി 6 സ്‌ക്രീന്‍ മള്‍ട്ടിപ്ലെക്‌സ്, റസ്‌റ്റൊറന്റുകള്‍, ഫുഡ് കോര്‍ട്ട്, ഗേമിംഗ് ആര്‍ക്കേഡ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ലൈഫ്‌സ്‌റ്റൈല്‍, വാന്‍ ഹ്യുസെന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട്, വില്‍സ്, ആരോ, ലീ കൂപ്പര്‍, ജോണ്‍ പ്ലെയേഴ്‌സ് തുടങ്ങി 100ല്‍ അധികം ലോകോത്തര ബ്രാന്‍ഡുകളുടെ സാന്നിധ്യം മാളില്‍ ഉണ്ടാകും. ഇവയെക്കുടാതെ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിന്റെയും ആപ്പഌന്റെയും എക്‌സ്‌ക്ലുസിവ് ഷോറൂമുകളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഒരേ സമയം 1400 പേരെ ഉള്‍കൊള്ളനാവുന്ന 6 തീയേറ്ററുകളുള്ള തൃശ്ശൂരിലെ ആദ്യത്തെ മള്‍ടിപ്ലെക്‌സ് ഇനോക്‌സ് സിനിമാസ് ആണ് അവതരിപ്പിക്കുന്നത്. 550 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ടാണ് മാളിലുള്ളത്. 65 എംബിപിഎസ് സ്പീഡുള്ള 4ജി വൈഫൈയും ലഭ്യമാണ്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

എത്താം അനായാസം

തൃശൂര്‍ഗുരുവായൂര്‍ സംസ്ഥാന ഹൈവേയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കൊച്ചി, കോഴിക്കോട്, പാലക്കാട് തുടങ്ങി മറ്റ് സമീപ ജില്ലകളില്‍ നിന്നും മാളിലേക്കെത്തിച്ചേരാന്‍ എളുപ്പവുമാണ്.

എല്ലാം ഒരു കുടകീഴില്‍

'ശോഭ സിറ്റി മാള്‍ തൃശൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ഷോപ്പിംഗ് വിനോദ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. തദ്ദേശവാസികള്‍ക്ക് നേരിട്ടും അല്ലാതെയും 2000ത്തോളം തൊഴിലവസരങ്ങളും മാള്‍ സൃഷ്ടിച്ചു,' അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ സ്വന്തം നാട്

'കേരളത്തിലൊരു ദിവസം 1200 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിയുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

രാജ്യത്ത് ലഭിക്കുന്ന പ്രവാസി നിക്ഷേപത്തില്‍ 22 ശതമാനവും കേരളത്തില്‍ നിന്നാണ്. തൃശൂര്‍ ജില്ലയിലെ ചാവാക്കാടാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത്. ഇതിനൊക്കെ പുറമേ തൃശൂര്‍ കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ പട്ടണവും റീട്ടയില്‍, റിയല്‍ എസ്‌റ്റേറ്റ്, ആയുര്‍വ്വേദം, ബാങ്കിംഗ്, സാമ്പത്തിക സേവനം എന്നിവയുടെ പ്രധാന കേന്ദ്രവുമാണ്. കൂടാതെ രാജ്യത്തെ പ്രമുഖ തീര്‍തഥാടക കേന്ദ്രമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഏറ്റവുമടുത്തുള്ള നഗരമെന്ന നിലയിലും തൃശ്ശൂരിന് വന്‍ പ്രാധാന്യമാണുള്ളത്,' രവി മേനോന്‍ ചൂണ്ടികാട്ടി. 'സംഘടിത റീട്ടയില്‍ വ്യാപാരത്തിന് മികച്ച അന്തരീക്ഷമുള്ള തൃശ്ശൂരില്‍ വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ട്,' അദ്ദേഹം പറഞ്ഞു