പൊന്നാനിയില്‍ നിന്നൊരു പുലിക്കുട്ടി...

5

കേരളത്തില്‍ ഇപ്പോള്‍ സിനിമാ താരങ്ങളെക്കാള്‍ ആരാധകര്‍ ഇന്ന് ഐഎഎസ് ഓഫീസര്‍മാര്‍ക്കാണ്, മമ്മൂട്ടി തകര്‍ത്താടിയ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സിനെ നിത്യ ജീവിതത്തില്‍ കണ്ടുമുട്ടിയതിന്റെ ത്രില്ലിലാണ് മലയാളികള്‍, ഒന്നല്ല ഒന്നില്‍ കൂടുതല്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സുമാര്‍ ഉണ്ട് കേരളത്തില്‍. അവരിലൊരാളാണ് അനുപമ ഐഎഎസ് എന്ന പൊന്നാനിക്കാരി. ജോസഫ് അലക്‌സിനെ പോലെ പഞ്ചുള്ള ഡയലോഗ് പറഞ്ഞല്ല ഇവരെല്ലാം കയ്യടിനേടുന്നത്. മറിച്ച് നല്ല പഞ്ചുള്ള തീരുമാനങ്ങളെടുത്തുകൊണ്ടാണ്. സത്യസന്ധരായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ കേരളത്തില്‍ സെലിബ്രിറ്റികളാകുന്ന കാലമാണിന്ന് .അനുപമ എന്ന യുവ ഐപിഎസ് ഓഫീസര്‍ അക്കൂട്ടരുടെ ഇടയിലേക്ക് എത്തിപ്പെട്ടത് ഒരു വമ്പന്‍ ബ്രാന്റിനെ ഞെട്ടിച്ചുകൊണ്ടാണ്.

കേരളത്തിലെ സ്ത്രീകള്‍ അടുക്കളയില്‍ കയറണമെങ്കില്‍ കയ്യില്‍ നിറപറ വേണമായിരുന്നു. എന്തിനും ഏതിനും നിറപറ, അത്ര വിശ്വാസമായിരുന്നു മലയാളി വീട്ടമ്മമാര്‍ക്ക് നിറപറയെ. നിറപറയ്ക്ക് സാക്ഷ്യപത്രവുമായി മലയാളികളുടെ പ്രിയതാരം കാവ്യാമാധവന്‍ കൂടി എത്തിയതോടെ ആ വിശ്വാസം ഇരട്ടിയായി. ആ വിശ്വസമാണ് അനുപമ ആദ്യം പൊളിച്ചടുക്കിയത്. നിറപറ ഉത്പന്നങ്ങളില്‍ മായം എന്ന വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഒരു വമ്പന്‍ ബ്രാന്റിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറായിരുന്ന അനുപമ സധൈര്യം വിപണിയില്‍ നിന്നു പിന്‍വലിപ്പിച്ച് കയ്യടിനേടി. നിറപറയുടെ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സുരക്ഷാ പരിശോധനയില്‍ മായം കണ്ടെത്തിയത്. ഉത്പന്നങ്ങളില്‍ സാര്‍ച്ചിന്റെ അംശം കണ്ടെത്തിയതാണ് നിറപറയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അനുപമയെ പ്രേരിപ്പിച്ചത്. കേരളത്തിലെ മൂന്നു ലാബുകളില്‍ സ്‌പെസസ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 15 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് സാര്‍ച്ച് കണ്ടെത്തിയത്. 35ല്‍ അധികം കേസുകള്‍ നിറപറയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് കോടതിയില്‍ നല്‍കിയിട്ടുണ്ട് ഇതില്‍ പലതിലും നിറപറയെ ശിക്ഷിച്ചു. എന്നാല്‍ പല കേസുകളിലും പിഴ അടച്ച് നിറപറ ഊരിപ്പോന്നു. അനുപയുടെ നടപടിയ്‌ക്കെതിരെ കോടതിയില്‍ പോയ നിറപറ അനുകൂല ഉത്തരവ് സംബാധിച്ചു. ഭക്ഷ്യ സുരക്ഷാവകുപ്പും നിറപറയും തമ്മിലുള്ള പോരാട്ടം നടക്കുമ്പോള്‍ അനുപമയെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായതായി അനുപമയുടെ മേലുദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

ആദ്യം അനുപമ വാര്‍ത്തകളില്‍ ഇടം നേടുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ നപടി സ്വീകരിച്ചുകൊണ്ടാണ്. അതിര്‍ത്തികളില്‍ അനുപമ പരിശോധന കര്‍ശനമാക്കിയതോടെ തമിഴ്‌നാട് പച്ചക്കറിലോഭിയുടെ കണ്ണിലെ കരടായി മാറി. മലയാളികളെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ നിലപാട് മലയളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു, പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിക്കൂടെയെന്നു മലയാളി ചിന്തിച്ചു തുടങ്ങിയത് ഇതോടെയാണ്.ഭക്ഷ്യ സുരക്ഷാ വകുപ്പിലെത്തുന്നതിനു മുന്‍പ് അനുപമ തലശ്ശേരി സബ് കലക്ടറായിരുന്നു. തലശ്ശേരി സബ് കലക്ടര്‍ സ്ഥാനത്തെത്തിയത് ഒരു സ്ഥലമാറ്റ ഉത്തരവിലൂടെയാണ്. കാഞ്ഞങ്ങാട് സബ്കലക്ടറായിരിക്കെ പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

മലപ്പുറം പൊന്നാനിക്കടുത്ത മാറഞ്ചേരി സ്വദേശിനിയാണ് ടി വി അനുപമ. 2010 ബാച്ചില്‍ ഐഎഎസ് ബാച്ചുകാരിയാണ് അനുപമ. തെറ്റുകള്‍ക്കെതിരെ ഈ പെണ്‍കുട്ടി പെരുതിയപ്പോള്‍ കേരളം ഇവള്‍ക്കൊപ്പം നിന്നു, വരുന്ന തലമുറയക്കും അനീധിയ്ക്കുനേരെ കണ്ണടച്ചുകൊണ്ട് മുന്നേ നടന്നുപോയവരും അനുപമയില്‍ നിന്നും ഒരുപാട് പഠിക്കേണ്ടത്... ഇനിയും അനീതിയ്ക്കും അഴിമതിയ്ക്കും നേരെ പെണ്‍പുലിയുടെ വീറോടെ പൊരുതാന്‍ അനുപമയ്ക്കാകട്ടെ ആശംസകള്‍.

അനുബന്ധ സ്‌റ്റോറികള്‍

1. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ മെറിന്‍ ജോസഫ്‌ ഐ പി എസ്

2. മലയാളിയുടെ മനസില്‍ തൊട്ട് മഞ്ജു വാര്യര്‍

3. ലൈറ്റ്...ക്യാമറ...ആക്ഷന്‍..നില്‍മ തിരക്കിലാണ്

4. ക്യാന്‍സറിനെ അതിജീവിച്ച് മംമ്ത...ഇരുകൈയ്യും നീട്ടി സ്വീകരിച്ച്‌ സിനിമാ ലോകം..

5. ജ്വാലയായ് അശ്വതി....