ഇന്റര്‍നെറ്റ് വീഡിയോ സൗകര്യങ്ങള്‍ ക്ലാസ് മുറികളില്‍ ലഭ്യമാക്കി 'ബ്രൈറ്റ് ഓറഞ്ച് ബോക്‌സ്'

0

ഇന്ത്യയിലെ സ്‌ക്കൂളൂകളുടെ ദയനീയ അവസ്ഥ ശിവ മണ്ഡല്‍, സാക്ഷം ഖോസ്ല, പ്രകാശ് പൗഡല്‍ എന്നിവരെ വല്ലാതെ സങ്കടപ്പെടുത്തി. സാങ്കേതിക വിദ്യയും പല ആപ്പുകളും നഗരപ്രദേശത്തെ സ്‌ക്കൂളുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഒരുപാട് സ്‌ക്കൂളുകള്‍ വേറെയുണ്ട്. ഈ അന്തരം കുറയ്ക്കാനായി യു.എസ്.എയിലെ ഒബെര്‍ലിന്‍ കോളേജിലെ മൂന്നു വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി.

അവര്‍ 'ബ്രൈറ്റ് ഓറഞ്ച് ബോക്‌സ്' എന്ന ഉപകരണം ഉണ്ടാക്കി. ഇതുവഴി ഇന്റര്‍നെറ്റ് വീഡിയോ സൗകര്യങ്ങള്‍ ക്ലാസ്‌റൂമുകള്‍ക്ക് ലഭ്യമാകും. ഇതിനു വേണ്ടി അവര്‍ ഫിസിക്‌സില്‍ വിദഗ്ധനായ തോമസ് ക്രീക്കിനെ സമീപിച്ചു. 2014 ജനുവരിയില്‍ ന്യൂഡല്‍ഹിയിലെ സംസ്‌കൃതി സ്‌ക്കൂളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.ഇത് ഒരു വലിയ വിജയമായിരുന്നു.കാതറിന്‍ ഡബ്ലു ഡേവിസില്‍ നിന്ന് 10000 ഡോളര്‍ നിക്ഷേപമായി ലഭിച്ചു.ഇത് ഈ ഉപകരണത്തിന്റെ വിപുലീകരണത്തിനും,'ടീച്ചര്‍ ഫോര്‍ ഇന്ത്യ'യുമായി ചേര്‍ന്ന് ഡല്‍ഹിയിലെ 6 സ്‌ക്കൂളുകളില്‍ ഒരു പരിപാടി സംഘടിപ്പിക്കാനുമാണ് നല്‍കിയത്.ഒരു പ്രൊജക്ടര്‍,പി.സി,വീഡിയോ ക്യാമറ എന്നിവയാണ് ബ്രൈറ്റ് ഓറഞ്ച് ബോക്‌സില്‍ ഉള്ളത്.ഓരോ ആഴ്ച്ചയും പല രാജ്യങ്ങളിലേയും കുട്ടികളുമായി വീഡിയോ വഴി അറിവും,അനുഭവങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയിലെ 6 സ്‌ക്കൂളുകളും യു.എസ്സിലെ പല സ്‌ക്കൂളുകളും ഇതില്‍ പങ്കാളികളാണ്.

നിരവധി വീഡിയോകള്‍ ലഭ്യമാണ്. ഇതില്‍ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്.സയന്‍സ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിലായി 1500ഓളം വീഡിയോകള്‍ ലഭ്യമാണ്.'പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നത് ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.ഇതുവഴി അധ്യാപകര്‍ക്ക് പാഠ്യപദ്ധതി മാറുന്നതിന് അനുസരിച്ച് പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.' സാക്ഷം പറയുന്നു.

ഹെന്‍ട്രി ഹാര്‍ബോയാണ് വ്യവസായ മേഖലയ്ക്ക് നേതൃത്വം നല്‍കുന്നത്.പല തരത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങളാണ് അവര്‍ക്കുള്ളത്.'പെന്‍ പാല്‍' സേവനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ ഫീ അടയ്‌ക്കേണ്ടതുണ്ട്.കൂടാതെ താഴേക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരു ക്ലാസ്സ്‌റൂമിന് ഒരു ഉപകരണം സ്‌പോണ്‍സര്‍ ചെയ്യുന്നു.ഈ ഉപകരണം നേരിട്ടും സ്വന്തമാക്കാനുള്ള അവസരമുണ്ട്. എന്‍.ജി.ഒകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇത് സ്വന്തമാക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്നു:

പെന്‍ പാല്‍ പ്രോഗ്രാം

ഡിവൈസ് സ്‌പോണ്‍സര്‍ഷിപ്പ ്: 870 ഡോളര്‍

ആനുവല്‍ സബ്‌സ്‌ക്രിപ്പ്ഷന്‍ ഫീ : 1,000 ഡോളര്‍

1ാം വര്‍ഷത്തെ ഫീ : 1,870 ഡോളര്‍

അടുത്ത വര്‍ഷം മുതല്‍ അടയ്‌ക്കേണ്ട തുക : 1,000 ഡോളര്‍

നേരിട്ടുള്ള വില്‍പ്പന

യു.എസ് സ്‌ക്കൂള്‍/ജനറല്‍ : 870 ഡോളര്‍

എന്‍.ജി.ഒ/നോണ്‍ പ്രോഫിറ്റ്/ചാരിറ്റി : 700 ഡോളര്‍

ഈ ഉപകരണത്തിന്റെ ഇന്നത്തെ വില 600 ഡോളറാണ്.

ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നുള്ള അഷീഷ് രഞ്ജനാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.സോളാര്‍ ബാറ്ററി ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ടുതന്നെ വൈദ്യുതി ഇല്ലാതെയും ഇത് പ്രവര്‍ത്തിക്കും. ടീച്ച് ഫോര്‍ ഇന്ത്യയുമായുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് നേട്ടമുണ്ടാക്കി.ഹാര്‍ഡ്വെയറിന്റെ വില കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് അവര്‍ ഇപ്പോള്‍.ഇതുവഴി ചിലവുകുറഞ്ഞ രീതിയില്‍ ആവശ്യക്കാര്‍ക്ക് ഇത് എത്തിക്കാന്‍ സാധിക്കും.