സൈക്കിളില്‍ ഭാരതപര്യടനം നടത്തി അഭിഷേക് കുമാര്‍ ശര്‍മ്മ

0

ശുചീകരണ യജ്ഞവുമായി അഭിഷേക് കുമാര്‍ ശര്‍മ്മ സൈക്കിളില്‍ ചുറ്റിയത് ഭാരതം മുഴുവന്‍. സൈക്കിളില്‍ ഭാരതയാത്ര നടത്തുന്നതായിരുന്നു കുമാറിന്റെ ജീവിത ലക്ഷ്യം, എന്നില്‍ കഴിഞ്ഞ വര്‍ഷമാണ് നരേദ്രമോദി സര്‍ക്കാറിന്റെ സ്വച്ഛ്‌ ഭാരത് അഭിയാന്‍ പദ്ധതികൂടി തന്റെ യാത്രയിലൂടെ പ്രോത്സാഹിപ്പിക്കാന്‍ അഭിഷേക് തയ്യാറായത്. ഇത് നാടിന് നല്‍കുന്നത് നന്മയുടെ സന്ദേശമാണെന്നും അഭിഷേക് പറയുന്നു.

നാടും നഗരവും ശുദ്ധീകരിക്കാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യുക, ഇതിലൂടെ പകര്‍ച്ച വ്യാധികളും അകറ്റുകയായിരുന്നു ലക്ഷ്യം. 29 വയസ്സുള്ള എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ എം എസ് സി, എം ഫില്‍ നേടി. അതിനുശേഷമാണ് നാടുചുറ്റാനുള്ള മോഹവുമായിറങ്ങിയത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, കേരള, തമിഴ്‌നാട് എന്നിവിടങ്ങളിലായി 15,000 കിലോ മീറ്റര്‍ സഞ്ചരിച്ചു. സ്വച്ഛ്‌ ഭാരത് ആശയം പ്രചരിപ്പിക്കാനായി തന്റ ജോലി ഉപേക്ഷിച്ചാണ് അഭിഷേക് യാത്രക്കിറങ്ങിയത്. ജനങ്ങളോട് സംസാരിക്കുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ ക്ലാസ്സുകള്‍ നല്‍കിയുമാണ് ഇത് പ്രചരിപ്പിക്കുന്നത്.

ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒഡീഷ, വെസ്റ്റ് ബംഗാള്‍, എന്നിവിടങ്ങളില്‍ യാത്ര ചെയ്തു. ഉത്തര്‍പ്രദേശിലെ ഫാത്തേഗാറില്‍ നിന്നും കഴിഞ്ഞ വര്‍ഷം നവംബര്‍ 20നാണ് ശുചിത്വ ഭാരതം ശുചിത്വം പരിസരം എന്ന മുദ്രാവാക്യവുമായി യാത്ര ആരംഭിച്ചത്. ഭാരതം മുഴുവന്‍ ഇതിന്റെ അലയൊലി കേള്‍പ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് അഭിഷേക്.