അനന്തപുരിയില്‍ വോഡഫോണ്‍ ഇന്ത്യയുടെ 4ജി സര്‍വ്വീസ്

0

ഇന്ത്യയിലെ മുന്‍നിര ടെലകോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ കൊച്ചിയിലെ വിജയകരമായ തുടക്കത്തിനു ശേഷം തിരുവനന്തപുരത്തും അതിവേഗ 4ജി സര്‍വ്വീസുകള്‍ അവതരിപ്പിച്ചു. ഏറ്റവും ഫലപ്രദമായ 1800MHz ബാന്‍ഡിലാണ് പുതുതലമുറ സേവനമായ ഹൈ സ്പീഡ് 4ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നത്. ഹൈ സ്പീഡ് നെറ്റ്‌വര്‍ക്കിലൂടെ വോഡഫോണിന്റെ 4ജി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ വഴിയുള്ള ഇന്റര്‍നെറ്റ് അതിവേഗത്തില്‍ ഉപയോഗിക്കാനും മൊബൈല്‍ വൈ-ഫൈ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഡിവൈസുകളില്‍ പ്രയോജനപ്പെടുത്താനും സാധിക്കും. വോഡഫോണിന്റെ 4ജി സേവനങ്ങള്‍ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ 4ജി സൗകര്യമുള്ള ഹാന്‍ഡ്‌സെറ്റുകളിലൂടെ ഉടന്‍ തന്നെ ഉപയോഗിക്കാനാവും.

വോഡഫോണ്‍ 4ജി വഴി ഉപഭോക്താക്കളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് അനുഭവത്തിന്റെ കാര്യത്തില്‍ വളരെ ഉയര്‍ന്ന തലത്തിലെത്താനാവും. അവര്‍ക്ക് വീഡിയോകളും സംഗീതവും കൂടുതല്‍ വേഗത്തില്‍ ഡൗണ്‌ലോഡു ചെയ്യാനും അപ്‌ലോഡു ചെയ്യാനുമാവും. തുടര്‍ച്ചയായ വീഡിയോ ചാറ്റുകള്‍, 'ആപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കണക്ടു ചെയ്യല്‍ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്, മൊബൈല്‍ ഗെയിമിങ്, ടു-വേ വീഡിയോ കോളിങ് എന്നിവയും ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാനാവും. ഉപഭോക്താക്കള്‍ക്ക് നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണ് വോഡാഫോണിന്റെ സേവനം സംസ്ഥാന തലസ്ഥാനത്തും ആരംഭിച്ചിട്ടുളളത്. അവ താഴെ ചേര്‍ക്കുന്നു

'ഉപഭോക്താക്കള്‍ക്ക് അതിവേഗ 4ജി സിമ്മോടു കൂടി 4ജിയിലേക്ക് സൗജന്യ അപ്‌ഗ്രേഡും

'നിങ്ങളുടെ പ്രിയപ്പെട്ട സിനിമകള്‍ കാണാന്‍ മൂന്നു മാസത്തേക്ക് സൗജന്യ അലിമിറ്റഡ് മൂവിസ് സബ്‌സ്‌ക്രിപ്ഷന്‍. 200ല്‍ ഏറെ മലയാളം സിനിമകള്‍ ഉള്‍പ്പെടെ 7500ല്‍ ഏറെ ചിത്രങ്ങള്‍ ലഭ്യം

'ഏറ്റവും പുതിയ ഗാനങ്ങള്‍ കേള്‍ക്കാനായി വോഡഫോ മ്യൂസിക്കിലൂടെ സൗജന്യ അണ്‍ ലിമിറ്റഡ് മ്യൂസിക് സ്ട്രീമിങ് 4ജി റെഡ് ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് 100 ശതമാനം അധിക ഡാറ്റ

'29 രൂപയ്ക്ക് 120 എം ബി യുടെ ട്രയല്‍ പാക്ക് മുതല്‍ 2499 രൂപ്‌യ്ക്ക് 20 ജി ബിയുടെ ബൊണാന്‍സാ പാക്ക് വരെയുള്ള നിരവധി പാക്കുകള്‍

'4ജി മൊബൈല്‍ വൈ-ഫൈ പത്തു ഡിവൈസുകള്‍ക്കു വരെ കണക്ടി വിറ്റി നല്‍കുന്നു

'4ജി സിം എക്‌സ്‌ചേഞ്ചിനായി ലളിതമായ രീതികള്‍. പോസ്റ്റ് പെയ്ഡ് സിമ്മുകള്‍ അതേദിവസം തന്നെ ഉപഭോക്താക്കള്‍ക്ക് വീട്ടു പടിക്കല്‍ എത്തിക്കുകയും ഇന്‍സ്റ്റന്റ് ആക്ടിവേഷന്‍ നല്‍കുകയും ചെയ്യുന്നു

'തിരുവനന്തപുരത്ത് സേവനം ആരംഭിക്കുന്നതോടെ കേരളത്തില്‍ വോഡഫോ 4ജി അതിവേഗ സര്‍വ്വീസ് ലഭ്യമാകുന്ന പട്ടണങ്ങളുടെ എണ്ണം പത്താകുംശക്തമായ ഫൈബര്‍ പിന്‍ബലത്തിന്റേയും 2100MHzലുള്ള തങ്ങളുടെ അതിവേഗ 3ജി സേവനങ്ങളുടേയും പിന്‍ബലത്തോടെയാവും തിരുവനന്തപുരത്ത് ഇതു ലഭ്യമാകുക. തങ്ങളുടെ സ്വന്തമായ കണ്‍വെര്‍ജന്റ് റേഡിയോ സാങ്കേതികവിദ്യയുമായി കേരളത്തില്‍ 2ജി, 3ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന ആദ്യ ടെലകോം സേവന ദാതാവ് എന്ന പദവിയും ഇതോടെ വോഡഫോണിനു സ്വന്തമാകും.

തങ്ങള്‍ എങ്ങനെ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നു എന്നതിനെ സ്വാധീനിക്കുന്ന വിധത്തില്‍ ശക്തമായ മാറ്റങ്ങള്‍ വരുത്തുന്ന മൊബൈല്‍ അനുഭവങ്ങള്‍ ലഭ്യമാക്കുന്ന വിപ്ലവകരമായ ശേഷിയാണ് 4ജിക്കുള്ളതെന്ന് തിരുവനന്തപുരത്ത് വോഡഫോണ്‍ 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതു പ്രഖ്യാപിച്ചു കൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സൗത്ത്) സുരേഷ് കുമാര്‍ പറഞ്ഞു. 19 രാജ്യങ്ങളില്‍ 4ജി അവതരിപ്പിച്ച വോഡഫോണിന്റെ ആഗോള അനുഭവ സമ്പത്ത് ഈ സാങ്കേതിക വിദ്യയെക്കുറിച്ചു കൂടുതല്‍ മികച്ച രീതിയില്‍ മനസ്സിലാക്കാനും 4ജി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 4ജി സേവനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം കുറിച്ച തങ്ങള്‍ ലോകത്ത് ഇന്നു ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും ആധുനീകമായ വയര്‍ലെസ് ബ്രോഡ്ബാന്റ് അനുഭവങ്ങളാണ് തിരുവനന്തപുരത്ത് ഹൈ സ്പീഡ് 4ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ നല്‍കുതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുമായി സഹകരിക്കുന്ന തങ്ങള്‍ വിവിധങ്ങളായ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുതില്‍ മുന്നില്‍ നില്‍ക്കുകയാണ്. 2ജി ആയാലും 3ജി ആയാലും സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ച് രാജ്യ വ്യാപകമായുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച കണക്ടിവിറ്റി നല്‍കാനുള്ള ശ്രമമാണു നടത്തിയത്. ഇപ്പോള്‍ 4ജിയുടെ കാര്യത്തിലും അതേ രീതി തന്നെയാണു പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോഡഫോണ്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ചൊരു വിപണിയാണ് കേരളം എന്നും ഡാറ്റയുടെ കാര്യത്തില്‍ 75 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയാണ് ഉള്ളതെന്നും ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും വോഡഫോണ്‍ ഇന്ത്യയുടെ കേരളത്തിലെ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍ പറഞ്ഞു. കൊച്ചിയിലെ വിജയകരമായ അവതരണത്തിനു ശേഷം തലസ്ഥാന നഗരമായി തിരുവനന്തപുരത്ത് 4ജി സേവനങ്ങള്‍ അവതരിപ്പിക്കുതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ കേരളത്തില്‍ തങ്ങളുടെ 4ജി സേവനങ്ങള്‍ ലഭിക്കു പട്ടണങ്ങള്‍ പത്തായി ഉയര്‍ന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. കോഴിക്കോടും ഉടന്‍ തന്നെ 4ജി സേവനങ്ങള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വോഡഫോണ്‍ പ്രധാന മെട്രോകളില്‍ അതിന്റെ സാന്ദ്രത വര്‍ധിപ്പിച്ചു കൊണ്ടാവും 4ജി അവതരിപ്പിക്കുന്നത്. മുംബൈ, ഡെല്‍ഹി, ബെഗലൂരു, കൊല്‍ക്കത്ത എന്നിവിടങ്ങില്‍ 2016 മാര്‍ച്ചിനു മുന്‍പ് ഇതുണ്ടാകും. ഈ കേന്ദ്രങ്ങളില്‍ 4ജി സേവനങ്ങള്‍ പരീക്ഷിക്കുന്നത് വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആഗോള മുന്‍നിരക്കാരുമായി വോഡഫോണ്‍ ഇന്ത്യ ഇതിനായി സഹകരിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ ഉപഭോക്താക്കള്‍ക്കായി 4ജി അനുഭവിക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങളുടെ ഒരു ശേഖരം തന്നെയാണ് വോഡഫോ അവതരിപ്പിക്കുന്നത്. താഴെപ്പറയുന്നവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

'തിരുവനന്തപുരത്തെ എല്ലാ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കും 4ജി സിമ്മോടു കൂടെ 4ജിയിലേക്ക് സൗജന്യ അപ്‌ഗ്രേഡ്.

'ഹംഗാമാ പ്ലേയുമായി സഹകരിച്ച് മൂന്നു മാസത്തേക്ക് സൗജന്യ അലിമിറ്റഡ് മൂവി സബ്‌സ്‌ക്രിപ്ഷന്‍. 200ല്‍ ഏറെ മലയാളം സിനിമകള്‍ ഉള്‍പ്പെടെ 7500ല്‍ ഏറെ ചിത്രങ്ങള്‍ ഇതു വഴി ലഭ്യമാകും.

'വോഡഫോണ്‍ മ്യൂസിക്കിലൂടെ സൗജന്യ അണ്‍ലിമിറ്റഡ് മ്യൂസിക് സ്ട്രീമിങ്. ഏറ്റവും പുതിയ ഗാനങ്ങള്‍ കേള്‍ക്കാനുള്ള അവസരം. (തിരഞ്ഞെടുക്കാനായി 1.2 മില്യണില്‍ കൂടുതല്‍ പാട്ടുകള്‍)

'എല്ലാ 4ജി റെഡ് ഉപഭോക്താക്കള്‍ക്കും മൂന്നു മാസത്തേക്ക് 100 ശതമാനം അധിക ഡാറ്റ

'29 രൂപയ്ക്ക് 120 എം.ബി. യുടെ ട്രയല്‍ പാക്ക് മുതല്‍ 2499 രൂപ്‌യ്ക്ക് 20 ജി.ബി.യുടെ ബൊണാന്‍സാ പാക്ക് വരെയുള്ള നിരവധി പാക്കുകള്‍ (ബാധകമായ നികുതികള്‍ക്കു വിധേയം)

'4ജി മൊബൈല്‍ വൈ-ഫൈ പത്തു ഡിവൈസുകള്‍ക്കു വരെ കണക്ടിവിറ്റി നല്‍കുന്നു

ഉപഭോക്താക്കള്‍ക്ക് അതുല്യമായ അനുഭവങ്ങള്‍

'എല്ലാ വോഡഫോ സ്റ്റോറുകളിലും തെരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഉടന്‍ തന്നെ സിം മാറ്റിയെടുക്കാനുള്ള സൗകര്യം

'കോള്‍ സെന്ററുകളിലൂടേയും എസ് എം എസ് വഴിയും 4ജി സിം ആവശ്യപ്പെടാം 199 ലേക്ക് 4GSIM എന്ന് എസ് എം എസ് അയക്കാം.

'4ജി പോസ്റ്റ് പെയ്ഡ് സിമ്മുകള്‍ അതേ ദിവസം തന്നെ വീട്ടു പടിക്കല്‍ ലഭ്യമാക്കുന്നു. (അതാതു ദിവസം വൈകിട്ടു നാലു മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ക്ക്)