ദി ആന്റ്‌സ്; കരകൗശലത്തിന്റെ കൈത്താങ്ങ്

ദി ആന്റ്‌സ്; കരകൗശലത്തിന്റെ കൈത്താങ്ങ്

Tuesday December 01, 2015,

2 min Read

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുനില്‍ കൗളും ഭാര്യ ജെന്നിഫര്‍ ലിയാങ്ങും രവീന്ദ്രനാഥ ഉപാധ്യായയും ചേര്‍ന്ന് ദ ആന്റ്(ആക്ഷന്‍ നോര്‍ത്ത് ഈസ്റ്റ് ട്രസ്റ്റ്) എന്ന സ്ഥാപനം ആരംഭിക്കുന്നത്. അസ്സാമിലെ ആരോഗ്യവിദ്യാഭാസ ഉന്നമനമാണ് സംഘടന ലക്ഷ്യം വെച്ചിരുന്നത്. ഇതിന്റെ പ്രതികരണവും വളരെ വലുതായിരുന്നു. എന്നാല്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഭാഗത്തുള്ളവര്‍ നേരിടുന്ന വെല്ലുവിളി വളരെ വലുതാണെന്ന് ഈ സംഘം വളരെ വേഗം തന്നെ മനസിലാക്കി. പ്രത്യേകിച്ച് ദരിദ്രരരായ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍.

image


പിന്നീടാണ് വളരെ കുറച്ച് മൂലധന നിക്ഷേപത്തിലൂടെ പ്രദീപും സ്മിത മൂര്‍ത്തിയും ദ ആന്റ്‌സിലുടെ സംരംഭം ആരംഭിച്ചത്. കൃഷി കഴിഞ്ഞാന്‍ ഇന്ത്യയിലെ പ്രധാന വ്യവസായമായിരുന്ന കരകൗശലവിദ്യക്ക് വിപണി ലഭിക്കാതിരുന്നതായിരുന്നു പല വ്യവസായികളുടേയും പ്രധാന പ്രശ്‌നം. ദ ആന്റ്‌സ് ഇവര്‍ക്ക് വിപണി കണ്ടെത്തി നല്‍കുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. ഉത്പാദകരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടാക്കി ഇടനിലക്കാരെ ഒഴിവക്കാന്‍ ഇവര്‍ ആഗ്രഹിച്ചു.

image


മൂന്ന് പങ്കാളികളാണ് സംരംഭത്തില്‍ ഉണ്ടായിരുന്നത്. കരകൗശല തൊഴിലാളികള്‍. ദ ആന്റ്‌സ്, ഉപഭോക്താക്കള്‍ കരകൗശല തൊഴിലാളികള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ ദ ആന്റ്‌സ് വഴി ഉപഭോക്താക്കളില്‍ എത്തിച്ചു. ഇതില്‍ നിന്നും ചെറിയ ലാഭത്തിലാണ് അവസാന ഉപഭോക്താവിന് ഉത്പന്നം നല്‍കിയിരുന്നത്. ഈ തുക യാത്ര ചെലവിനും ബാംഗ്ലൂരിലെ റീടേയില്‍ ഷോപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും സംഘടന പ്രയോജനപ്പെടുത്തി.

ഉത്പന്നങ്ങള്‍ വര്‍ധിച്ചപ്പോള്‍ ശരിയായ വിപണി കണ്ടെത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നു. വിപണിയിലെ ഉര്‍ച്ച താഴ്ച്ചകളും ഇവരെ ബാധിച്ചു. അതുകൊണ്ടു തന്നെ ഒരു ബിസിനസ്സ് രീതിയിലേക്ക് ഇതിനെ മാറ്റേണ്ടി വന്നു. ഐകിയ, വാല്ഡമാര്‍ട്ട് തുടങ്ങിയ വലിയ ബ്രാന്‍ഡുകള്‍ പോലെ ഇതിനേയും മാറ്റാന്‍ ശ്രമിച്ചു. കൂടുതല്‍ സ്ഥിരതയുള്ള ഒരു വിപണിയായിരുന്നു ലക്ഷ്യം.

ദ ആന്റ്‌സ് പെട്ടന്നുതന്നെ ഒരു സൊസൈറ്റിയായി രൂപാന്തരപ്പെട്ടു. നിരവധി സ്ത്രീകള്‍ അവരുടെ ഉത്പന്നങ്ങള്‍ ഇതിലൂടടെ വിറ്റഴിച്ചു. 500 സ്ത്രീകള്‍ ഇതിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയി. സ്ഥിരമയി 100 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും താത്കാലിക അംഗങ്ങളായിരുന്നു. അതായത് അവര്‍ ദ ആന്റ്‌സ്ില്‍ നിന്നും സ്ഥിരമായി ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നില്ല. പിന്നീട് വീടില്ലാത്ത സ്ത്രീകള്‍ക്കും ഇതില്‍ പ്രവര്‍ത്തിക്കാനവസരം നല്‍കി. പലര്‍ക്കും പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ കടം വീട്ടാനായി. തങ്ങള്‍ക്കൊപ്പം സ്ഥായിയായി നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് കടം വീട്ടുകയും സ്വന്തമായി ഒരു മെഷീന്‍ വാങ്ങി നല്‍കുന്നതിന് നിക്ഷേപം അനുവദിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം യൂനിറ്റുകള്‍ ആരംഭിക്കാന്‍ സഹായകമായി.

image


ഇത്തരത്തില്‍ ഉത്പാദനം ലര്‍ധിച്ചപ്പോഴാണ് 2007ല്‍ ബാംഗ്ലൂരില്‍ ഒരു റീടെയില്‍ ഷോപ്പ് തുടങ്ങാന്‍ ദ ആന്റിനായത്. അവിടെ ഐ ടി മേഖലയിലുള്ളവര്‍ക്ക് നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള കരകൗശല ഉത്പന്നളുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാമായിരുന്നു. ഷോപ്പിനൊപ്പം ഒരു കഫേകൂടി ആരംഭിച്ചത് കൂടുതല്‍ മികച്ച ആദായം നേടാന്‍ സഹായിച്ചു.

നിലവില്‍ മൊത്തക്കച്ചവടവും ആരംഭിച്ച ദ ആന്‍ഡ്‌സ് ഉയര്‍ച്ചയുടെ തട്ടിലാണ്. ആഭ്യന്തര വിപണിയാണ് ഇവരുടെ ലക്ഷ്യമെങ്കിലും ഇപ്പോള്‍ 80 ശതമാനം ഉത്പന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ഡറുകള്‍ പിന്‍വലിക്കുകയും സമയത്തിന് പണം നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം. സ്ഥിരമായി ഒരു കയറ്റുമതി ട്രേഡിനു പുറമെ ഗുണനിലവാരമുയര്‍ത്താനും ഇപ്പോള്‍ അവര്‍ ലക്ഷ്യമിടുന്നുണ്ട്. യൂറോപ്പില്‍ നിന്നും യു എസില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവരുടെ ഗുണനിലവാരത്തില്‍ പ്രശസ്തി നേടുന്ന രീതിയിലുള്ള ഉത്പന്നങ്ങള്‍ നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

image


ഒരു സ്വകാര്യ കമ്പനി ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യം. 2009ല്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചെങ്കിലും ഇതുകൊണ്ട് പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. ലോണുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന് സര്‍ക്കാറിന്റെ സഹായവും ആവശ്യമാണ്. ചില ബാങ്കുകള്‍ പലിശയില്‍ ഇളവു നല്‍കാനും തയ്യാറാണ്. യു എന്‍, ഇ യു തുടങ്ങിയ സംഘടനകള്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. മാത്രമല്ല സംരംഭത്തിന്റെ ഉന്നമനത്തിനായി ഒരു ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

സംഘടനക്ക് ലഭിച്ച ലാഭത്തിന്റെ എല്ലാ അംഗീകാരവും ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്ന കരകൗശല തൊഴിലാളികള്‍ക്കാണ് ലഭിക്കേണ്ടത്. മാത്രമല്ല ഈ സംരംഭത്തിലൂടെ ്‌വരുടെ ജീവിത നിലവാരം ഉയര്‍ത്താനും സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ കരകൗശല ഉത്പന്നങ്ങള്‍ക്ക് സ്വദേശത്തും വിദേശത്ത് വിപണിയുണ്ടാക്കാനായതിലെ ചാരുതാര്‍ഥ്യത്തിലാണ് ദ ആന്റ് പ്രവര്‍ത്തകര്‍.