നിക്ഷേപകനായും സംരംഭകനായും തിളങ്ങി സച്ചിന്‍

നിക്ഷേപകനായും സംരംഭകനായും തിളങ്ങി സച്ചിന്‍

Friday April 29, 2016,

2 min Read

ഇന്ത്യയുടെ അഭിമാനമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാഞ്ഞു വരുന്ന പന്തുകിളല്‍ തന്റെ ബാറ്റു കൊണ്ട് വിസ്മയം തീര്‍ത്ത സച്ചിന്‍ യുവ തലമുറയുടെ ഹൃദയ സ്പന്ദനമായി മാറി. 24 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ നിന്നു അനവധി കാര്യങ്ങള്‍ പഠിച്ചു. ലക്ഷ്യത്തിനുവേണ്ടി കഠിനമായി അധ്വാനിക്കുകയുംപ്രതിസന്ധികളെ ക്ഷമയോടെ നേരിടുകയും ചെയ്തിരുന്നു അദ്ദേഹം. ലക്ഷക്കണക്കിനുള്ള തന്റെ ആരാധക വൃന്ദത്തെ കണ്ണീരില്‍ ആഴ്ത്തിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു 16 നവംബറില്‍ 2013 ല്‍ സച്ചിന്‍ വിരമിച്ചത്.

image


അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സ്‌പോര്‍ട്‌സിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സച്ചിന്‍ സജീവമായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ബിസിനസ്സുകാരനേയും നിക്ഷേപകനേയും ഇന്ന് ജനം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. 2007ല്‍ യു എ ഇയില്‍ മുസാഫിര്‍ എന്ന ഇന്റര്‍നെറ്റ് ട്രാവല്‍ കമ്പനി ആരംഭിച്ചു. ആല്‍ബര്‍ട്ട് ഡയസ്, സച്ചിന്‍ ഗദോയ, ഷെക്ക് മുഹമ്മദ് അബ്ദുള്ള അല്‍ താനി തുടങ്ങിയവരായിരുന്നു സച്ചിന്റെ ബിസിനസ്സ് പങ്കാളികള്‍. 7.5 ശതമാനം ബിസിനസ്സ് ഷെയര്‍ ഉണ്ടായിരുന്ന സച്ചിന്‍ തന്നെയായിരുന്നു ബ്രാന്‍ഡ് അംബാസിഡര്‍. മേക്ക് മൈ ട്രിപ്, ക്ലിയര്‍ട്രിപ്, യാത്ര മുതലായ ട്രാവല്‍ കമ്പനികളെ പുറം തള്ളി മുസാഫിര്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.

image


സ്മാഷ് എന്റര്‍ടൈന്‍മെന്റ് 2009ല്‍ ആണ് പ്രവര്‍ത്തനമാരംഭിച്ചത്. ഷിപ്രല്‍ മൊറാഖിയാണ് സ്മാഷ് എന്റെര്‍ടൈന്‍മെന്റിന്റെ സ്ഥാപകന്‍. സച്ചിന്‍ 18 ശതമാനം ഷെയറാണ് ഈ ബിസ്‌നസ്സില്‍ മുടക്കിയിട്ടുള്ളത്. .ക്രിക്കറ്റ്, ഫുട്‌ബോള്‍, റേസിങ്ങ് തുടങ്ങിയ സ്‌പോര്‍ട്‌സ് സംബന്ധമായ എന്റെര്‍ടൈന്‍മെന്റെ് പ്രോഗ്രാമുകളാണ് സ്മാഷ് എന്റെര്‍ടൈന്‍മെന്റില്‍ ഉള്ളത്. മാഴ്‌സ് ഗ്രൂപ്പിന്റെ സഞ്ജയ് നരംഗുമായി തന്റെ കൈയൊപ്പോടുകൂടിയ സച്ചിന്‍സ് ആന്‍ഡ് ടെന്‍ഡുല്‍ക്കര്‍സ് റൊസ്‌റ്റോറന്റ് ആരംഭിച്ചു.

image


വ്യത്യസ്ത രുചികളിലുള്ള ഭക്ഷണം ഇവിടെ നിന്നു ലഭ്യമാക്കി. ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഹൈദ്രാബാദ് ആസ്ഥാനമായ പി വി പി വെഞ്ച്വര്‍സുമായി ചേര്‍ന്നു കൊച്ചി ഐ എസ് എല്‍ ഫ്രാഞ്ചെസി ആരംഭിച്ചു. കേരളത്തില്‍ ധാരാളം ഫുട്‌ബോള്‍ ആരാധകരുണ്ട്. അവരുടെ എല്ലാം വലിയ പ്രതീക്ഷയാണ് ഇന്ന് സച്ചിന്‍. 

image


സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ്സ് ഉത്പന്നങ്ങളും ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളുമാണ് എസ് ഡ്രൈവ് ആന്റ് സച്ചില്‍ നിന്ന് ലഭിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പും മണിപ്പാല്‍ ഗ്രൂപ്പുമായുള്ള ജോയിന്റ് വെഞ്ച്വര്‍ അടിസ്ഥാനത്തിലാണ് ഹെല്‍ത്ത് കെയര്‍, സ്‌പോര്‍ട് ഫിറ്റ്‌നെസ്സ് ഉപകരണങ്ങളുമായി സച്ചിന്‍ എസ് ഡ്രൈവ് ആന്‍ഡ് സച്ച് ബിസിനസ്സ് ആരംഭിച്ചത്. വളരെ കാലം കടുത്ത ടെന്നീസ് ആരാധകനായിരുന്നു സച്ചിന്‍. പി വി പി വെഞ്ച്വര്‍സുമായി ചേര്‍ന്നു മുംബൈയിലെ ടെന്നീസ് ആരാധകര്‍ക്ക് വേണ്ടി ഇന്റെര്‍നാഷണല്‍ ടെന്നീസ് പ്രീമിയര്‍ ലീഗ് ആരംഭിച്ചത്.

നാം കാണുന്ന സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനമായി പ്രവര്‍ത്തിക്കണം. ഇതാണ് തന്റെ ജന്‍മദിനാഘോഷത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍കര്‍ ആരാധകരോട് പറഞ്ഞ വാക്കുകള്‍. ആ കഠിനാധ്വാനമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യവും.