സൈനികര്‍ക്ക് ആദരമേകി ലൂലുവിന്റെ ദീപങ്ങള്‍ റെക്കോര്‍ഡ് ബുക്കിലേക്ക്‌  

0

സൈനികര്‍ക്ക് ആശംസയര്‍പ്പിച്ച് ലുലുമാളില്‍ തെളിഞ്ഞ ദീപങ്ങള്‍ ഏഷ്യന്‍ ബുക്ക് ഒഫ് റെക്കോഡ്‌സിലും ഇന്ത്യന്‍ ബുക്ക് ഒഫ്‌റെക്കോര്‍ഡ്‌സിലും ഇടം നേടി. ദീപാവലിക്ക് സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനമുള്‍ക്കൊണ്ടാണ് ലുലുമാളില്‍ ആറായിരത്തിലേറെ ദീപങ്ങള്‍ മണ്‍ചെരാതില്‍ ഒരുക്കിയ നെയ് വിളക്കുകളില്‍തെളിഞ്ഞത്. 'ലുലു സല്യൂട്ട്‌സ് ഔവര്‍ സോള്‍ജിയേഴ്‌സ്' എന്ന് ലുലുമാളിന് മുന്നില്‍ ഒരുക്കിയ സന്ദേശത്തില്‍ 3000ലേറെ ദീപങ്ങള്‍ ഉണ്ടായിരുന്നു. 6000 ഓളം മണ്‍ചീരാതുകളിലെ ദീപങ്ങള്‍ ഒരു മിനിറ്റുകൊണ്ട് തെളിച്ചുകൊണ്ടാണ് ലുലുമാള്‍ ഏഷ്യന്‍ ബുക്ക് ഒഫ്‌റെക്കോര്‍ഡ്‌സ്, ഇന്ത്യന്‍ ബുക്ക് ഒഫ്‌റെക്കോര്‍ഡ്‌സ് എന്നിവ കരസ്ഥമാക്കിയത്.

ഏഷ്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടുന്ന ഏഷ്യയിലെ പ്രഥമ മാളാണ് ഇടപ്പള്ളി ലുലുമാള്‍.ലുലുഗ്രൂപ്പിന്റെകീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു പുറമേ മെട്രോ തൊഴിലാളികള്‍, കൊച്ചിന്‍ എന്‍ജിനിയറിംഗ് , എസ്.സി.എം.എസ് കോളേജുകള്‍ , വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 2000ലേറെ പേര്‍ പങ്കെടുത്തു.

കൊച്ചി മേയര്‍സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്തു. കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കളമശേരി നഗരസഭ കൗണ്‍സിലര്‍ ബിന്ദു മനോഹരന്‍, ജെ.സി.ഐ. സോണ്‍ പ്രസിഡന്റ്‌സി.എസ്. അജ്മല്‍, ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടര്‍ എം.എ. നിഷാദ്, ലുലുമാള്‍ ബിസിനസ്‌ഹെഡ്ഷിബു ഫിലിപ്‌സ്, ലുലുഗ്രൂപ്പ്‌സി.എഫ്.ഒ. ഒ. ശേഖര്‍, ലുലുഗ്രൂപ്പ് കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിക്കാസിം, ലുലുഗ്രൂപ്പ് മീഡിയകോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ലുലുറീട്ടയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലുമാള്‍ ഡെപ്യൂട്ടി മാനേജര്‍ കെ.കെ. ഷരീഫ്, ലുലു ലോജിസ്റ്റിക്‌സ് മാനേജര്‍ ദിലീപ് വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.