സ്റ്റാര്‍ട്ട് അപ് ഡ്രീംസ് സംരംഭകത്വ പരിപാടിക്ക് തുടക്കമായി

സ്റ്റാര്‍ട്ട് അപ് ഡ്രീംസ് സംരംഭകത്വ പരിപാടിക്ക് തുടക്കമായി

Wednesday February 03, 2016,

2 min Read


സ്റ്റാര്‍പ്പുകളെ സംബന്ധിച്ചിടത്തോളം ഇത് സുവര്‍ണ്ണ കാലമാണ്. പ്രത്യാകിച്ച് കേരളത്തില്‍. പുതിയ ചെറുകിട സംരംഭങ്ങള്‍ക്കും പൊതുവില്‍ കേരളത്തിനും ഉണര്‍വാകുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി. സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനും ഇത് ഏറെ പ്രയോജനകരമാണ്. 

image


സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വികസനവകുപ്പും കേരള സ്റ്റാര്‍ട്ട് അപ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ് ഡ്രീംസ് സംരംഭകത്വ പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നടന്ന സംരംഭകത്വ പരിശീലന പരിപാടിയില്‍ പട്ടികവിഭാഗത്തിലും പിന്നോക്കവിഭാഗത്തിലും പെട്ട നൂറോളം യുവ സംരഭകര്‍ പരിശീലനം നേടി. 

പട്ടിക വിഭാഗങ്ങളില്‍പ്പെട്ട യുവാക്കള്‍ പൊതുവേ അഭിമുഖീകരിക്കേണ്ടി വരുന്ന വ്യവസായ രംഗത്തെ മത്സരം, വ്യാപാരരംഗത്ത് പ്രവേശിക്കനുള്ള അവസരമില്ലായ്മ, മൂലധനത്തിന്റെ അഭാവം, കച്ചവട തന്ത്രങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥല പരിമിതി, സാമൂഹിക അംഗീകാരമില്ലായ്മ തുടങ്ങിയ വെല്ലുവിളികളെ സമര്‍ഥമായി നേരിടാനും സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കാനും വേണ്ട പരിശീലനവും പശ്ചാത്തല സൗകര്യവും സ്റ്റാര്‍ട്ട് അപ് ഡ്രീംസിലൂടെ ലഭിക്കും. 

image


പുതിയ സംരംഭങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങള്‍ മാറ്റുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തിക്കുന്നതിനും സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസിലൂടെ സാധിക്കും. കൂടാതെ ഇതിലൂടെ നേടിയിട്ടുള്ള പരിശീലനം ഏതൊരാളെയും ഒരു പുതിയ സംരംഭത്തിലേക്ക് നയിക്കാന്‍ പ്രാപ്തരാക്കുന്നതുമാണ്. എന്റപ്രര്‍ണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്, കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പരിശീലനപരിപാടിയില്‍ ക്ലാസെടുത്തു. 

ഉദ്ഘാടന സമ്മേളനത്തില്‍ എം എ വാഹീദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബി സത്യന്‍ എം എല്‍ എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍ അനില്‍കുമാര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണ ഭട്ട്, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സിഇഒ ഡോ. സി ജയശങ്കര്‍പ്രസാദ്, പിന്നോക്ക ക്ഷേമ വകുപ്പ് ഡയറക്ടര്‍ വി ആര്‍ ജോഷി, പട്ടിക ജാതി വികസനവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ വേണു, ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സുധീര്‍ പ്രസംഗിച്ചു.

    Share on
    close