കുടിവെള്ളത്തിനും ശുചിത്വത്തിനുമായി മൊബൈല്‍ സാങ്കേതിക വിദ്യ

കുടിവെള്ളത്തിനും ശുചിത്വത്തിനുമായി മൊബൈല്‍
സാങ്കേതിക വിദ്യ

Sunday December 13, 2015,

3 min Read

ഇന്ത്യയില്‍ ഇന്ന് മൊബൈല്‍ വിപ്ലവമാണ്. ഈ മൊബൈല്‍ സാങ്കേതിക വിദ്യ കൊണ്ട് സാമൂഹിക പ്രശ്‌നങ്ങളായ ജലവിതരണം, ശുചിത്വം എന്നിവ കൈവരിക്കാന്‍ സാധിക്കുമോ? 8ഇതിന് വേണ്ടി UNICEF ഉം ഡിജിറ്റല്‍ എമ്പവര്‍മെന്റ് ഫൗണ്ടേഷനും(DEF) കൈകോര്‍ക്കുന്നു. അടുത്തകാലത്ത് ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍, വ്യവസായികള്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എല്ലാവരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി സമൂഹത്തില്‍ കൊണ്ടുവരാവുന്ന മാറ്റങ്ങലെ കുറിച്ച് ചര്‍ച്ച ചെയ്തു.

image


സുരക്ഷിതമായ മാതൃത്വം, പ്രതിരോധ കുത്തിവെപ്പുകള്‍, ശിശുവികസനം എന്നീ മേഖലകളില്‍ ബോധവത്കരം നടത്താനായി UNICEF ഇന്ത്യ അതിന്റെ 'അമ്മാജി മൊബിസോഡ്‌സ്' എന്ന പരിപാടി ഉദാഹരണമായി മുന്നോട്ടുവച്ചു. കുടിവെള്ളം, പൊതു സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം എന്നീ പ്രശ്‌നങ്ങള്‍ മൊബൈല്‍ വഴി പരിഹരിക്കാന്‍ സാധിക്കുമെന്ന് UNICEF സ്‌പെഷ്യലിസ്റ്റായ അരുണ്‍ ദൊബായ് പറയുന്നു.

തമിഴ്‌നാട്ടില്‍ 95 ലക്ഷം ഗ്രാമീണരാണ് ഉള്ളത്. ഇതില്‍ 52 ലക്ഷം പേര്‍ക്ക് ശൗചാലയങ്ങളില്ല. 13 ലക്ഷം പേരുടെത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് റൂറല്‍ ഡെവലപ്‌മെന്റ് ആന്റ് പഞ്ചായത്ത് രാജ് വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായ ജി ലക്ഷ്മിപതി പറയുന്നു.

'എങ്ങനെയാണ് ആള്‍ക്കാരില്‍ ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നടത്താന്‍ മൊബൈല്‍ ഉപയോഗിക്കുന്നത്?' ലക്ഷ്മിപതി വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തവരോട് ചോദിച്ചു.

ഇതിന് വേണ്ടി നിരവധി വഴികളുണ്ട്. അലര്‍ട്ടുകള്‍, ഡബ്ല്യു ആര്‍, പോളിങ്ങ്, അനലിറ്റിക്‌സ്, ജിയോടാഗിങ്ങ്, ഫ്രെണ്ട്‌ലൈന്‍ വര്‍ക്കര്‍മാരെ ഉപയോഗിച്ച്, ഇന്റര്‍നെറ്റ് ഇവയെല്ലാം ഉപയോഗിച്ച് ഇത് നടപ്പിലാക്കാം. ഫ്രെണ്ട്‌ലൈന്‍ വര്‍ക്കര്‍മാര്‍ക്ക് എസ് എം എസ് അലര്‍ട്ട്, മള്‍ട്ടിമീഡിയ എന്നിവ ഉപയോഗിച്ച് പരിശീലനം നല്‍കാവുന്നതാണ്.

'പുകവലിക്ക് എതിരെയുള്ള പരസ്യങ്ങള്‍ സിനിയില്‍ കാണിക്കാറുണ്ട്. അതുപോലെ ശുചിത്വത്തിന്റെ കാര്യത്തിലും ചെയ്യണം. ഇന്ത്യ പല രാജ്യങ്ങള്‍ക്കും വേണി ഒത്തിരി ഉപഗ്രഹങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഇവിടെ സ്വന്തമായി ഒരു ടോയ്‌ലറ്റ് പണിത് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷ്മിപതി പറയുന്നു.

2001ലെ സെന്‍സസ് അനുസരിച്ച് തമിഴാനാട്ടില്‍ 14670 ഗ്രാമങ്ങളുണ്ട്. ഇതില്‍ 12362 ഗ്രാമങ്ങല്‍ ജി എസ് എം ശ്യംഖലയുടെ പരിധിയില്‍ വരുന്നു. എല്ലാ ഗ്രാമങ്ങളിലും അയ്യായിരത്തില്‍പ്പരം ആള്‍ക്കാര്‍ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന് ബി എസ് എന്‍ എല്‍ തമിഴാനാട് ജനറല്‍ മാനേജരായ പി സന്തോഷം പറയുന്നു. 'മൊബൈല്‍ വഴി വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള ദൂരം ഇല്ലാതാക്കാന്‍ സാധിക്കും. മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരിപാടികള്‍ ഗ്രാമീണമേഖലയില്‍ ആരോഗ്യ ഗുണമേന്മ വര്‍ദ്ധിപ്പിക്കും.' അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ എമ്പവര്‍മെന്റ് ഫൗണ്ടേഷന്റെ കണക്ക് അനുസരിച്ച് ഗ്രാമീണ മേഖലയിലെ ഇന്ത്യാക്കാരില്‍ പത്തില്‍ ഒരാള്‍ മാത്രമാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. ഇതില്‍ അഞ്ചില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. 90 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. എസ് എം എസ് ഉപയോഗിച്ച് ജലവിതരണം നടത്താന്‍ കഴിയുമെന്ന് നെക്സ്റ്റ് ഡ്രോപ്പിന്റെ സൈസ് പ്രസിഡന്റായ നികേഷ് മെഹ്ത പറയുന്നു. മിസ്ഡ് കോള്‍ ചെയ്ത് ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ എസ് എം എസ് ലഭിച്ച് തുടങ്ങും. ഇത് കര്‍ണ്ണാടകയിലെ ഹൂബ്ലിയിലാണ് സജീവം. എവിടെയെങ്കിലും പൈപ്പില്‍ ചോര്‍ച്ചയുണ്ടെഹ്കില്‍ മൊബൈല്‍ വഴി അധികൃതരെ അറിയിച്ച് വളരെ പെട്ടെന്ന് അത് ശരിയാക്കാന്‍ സാധിക്കും. മാത്രമല്ല ഡാം ഓപ്പറേറ്റര്‍മാര്‍ക്ക് അതിന്റെ അവസ്ഥകള്‍ കര്‍ഷകരെ അറിയിക്കാനും ഇതുവഴി സാധിക്കുമെന്ന് മെഹ്ത പറയുന്നു.

നെക്സ്റ്റ് ഡ്രോപ്പിന്റെ സേവനങ്ങല്‍ക്ക് ജനങ്ങളും സര്‍ക്കാരും പണം അടക്കേണ്ടതുണ്ട്.

കേരളത്തില്‍ സി-ഡാക്ക് വികസിപ്പിച്ച റൂറല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (RHMIS) മൂന്ന് ബ്ലോക്കുകളില്‍ ആരോഗ്യ സേവനം നടത്തുന്നു. ഇതില്‍ തിരൂര്‍ താലൂക്കിലെ 7.2 ലക്ഷം പേരെ ഉള്‍പ്പെടുത്തിയിരിക്കുന്നു. മാത്യ-ശിശു മരണ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞു എന്ന് ചില തെളിവുകള്‍ സൂചിപ്പിക്കുന്നു.

മൈസൂരിലെ ഗ്രാസ്‌റൂട്ട് റിസര്‍ച്ച് ആന്റ് അഡ്‌വോകസി മൂവ്‌മെന്റ് (GRAAM) മൊബൈല്‍ ഉപയോഗിച്ചുള്ള ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ പരിപാടിയായ 'ആരോഗ്യശ്രേണി' രൂപീകരിച്ചു. ഇതിന്റെ കമ്മ്യൂണിറ്റി കോ-ഓര്‍ഡിനേറ്ററാണ് രോഹിത് ഷെട്ടി.

മൊബൈല്‍ വഴി വര്‍വ്വെ നടത്തുന്നതിന് തെറ്റുകള്‍ കുറയ്ക്കാന്‍ സാധിക്കുന്നു. ശേഖരിച്ച വിവരങ്ങള്‍ ഒരുമിച്ച് കൊണ്ടുവരാന്‍ എടുക്കുന്ന സമയവും കുറയുന്നതായി ഷെട്ടി പറയുന്നു. ഐ സി ടി ഉപാധി ഉപയോഗിച്ച് ഇന്ത്യയിലെ ശുചിത്വ നിലവാരം അളക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ 3.7 കോടി പേര്‍ക്കും ടോയ്‌ലറ്റുകളില്ല. ആവശ്യമായ ഫണ്ടിന്റെ കുറവാണ് ഇതിന് കാരണം.

ഐ ഐ ടി മദ്രാസിലെ റൂറല്‍ ടെക്‌നോളജി ആന്റ് ബിസിനസ് ഇന്‍കുബേറ്റര്‍ ആരംഭിച്ച ഒരു ആരോഗ്യ സൊല്ല്യൂഷനാണ് 'യൂണിഫോര്‍' ഇത് കൃഷി, ആരോഗ്യം എന്നീ മേഖലയില്‍ ശബ്ദ സന്ദേശങ്ങല്‍ അയക്കുന്നു. 'ഇന്ത്യയില്‍ നാലില്‍ ഒരാള്‍ ക്ഷയരോഗിയാണ്. മൊബൈല്‍ വഴി ഇത് കണ്ടെത്തി അതില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയില്ലേ?' യൂണിഫോറിന്റെ ബിസിനസ് അനലിസ്റ്റായ ആര്‍ വിജയ് പറയുന്നു.'കാഡിസ്ഫ്‌ളൈ' കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിക്കുന്ന സ്റ്റാര്‍ട്ട് അപ്പാണ്. വെള്ളം പല കാട്രിഡ്ജുകളിലായി ഒഴിച്ച് വെക്കുന്നു. ഒരു സ്മാര്‍ട്ട് ഫോണ്‍ ക്യാമറ നിം മാറുന്നത് കാണാന്‍ സാധിക്കും. ഇത് ദേശീയ തലത്തിലോ സംസ്ഥാനങ്ങളിലോ കുടിവെള്ള പരിശോധനക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് കാഡിസ്ഫ്‌ളൈയുടെ സ്ഥാപകനായ സാമുവല്‍ രാജ്കുമാര്‍ പറയുന്നു.

രാജ്യത്തുടനീളം സ്‌കൂളുകളില്‍ ആഗോഗ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കാന്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കുമെന്ന് വോഡഫോണ്‍ സൗത്ത് ഇന്ത്യയുടെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജരായ നിഷാന്ത് ഭട്‌നാഗര്‍ പറയുന്നു.

ജാര്‍ഖണ്ഡിലെ ചില പ്രദേശങ്ങളില്‍ മൊബൈല്‍ ഉപയോഗിച്ച് മാതൃസംരക്ഷണം നിര്‍വ്വഹിക്കുന്നതായി ഡി ഇ എഫിന്റെ സ്ഥാപകനായ ഒസാമ മന്‍സാര്‍ പറയുന്നു. വേള്‍ഡ് ടോയ്‌ലറ്റ് ഓര്‍ഗനൈസേഷനും ഗേറ്റ്‌സ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനിലൂടെ നിരവധി അഭിപ്രായങ്ങല്‍ ഉയര്‍ന്നിട്ടുണ്ട്. സിംഗപ്പൂരിനെ മാതൃകയാക്കി ഇന്ത്യയിലെ ഒരു പദ്ധതി ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. UNICEF ഉം DEF ഉം ചെന്നൈയില്‍ ഈ പദ്ധതി തുടങ്ങിയിട്ടുണ്ട്. വൈകാതെ മറ്റ് നഗരങ്ങളിലേക്കും ഇത് എത്തിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ബന്ധപ്പെടാവുന്നതുമാണ്.