യാത്രാ പ്രേമികള്‍ക്ക് മികവാര്‍ന്ന ഹോട്ടല്‍ മുറികളൊരുക്കി 'വുഡ്‌സ്‌റ്റേ'

യാത്രാ പ്രേമികള്‍ക്ക് മികവാര്‍ന്ന ഹോട്ടല്‍ മുറികളൊരുക്കി 'വുഡ്‌സ്‌റ്റേ'

Tuesday January 12, 2016,

3 min Read


യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഈ യാത്രകളില്‍ വിശ്രമത്തിനായി നമ്മുടെ മനസിനിണങ്ങുന്ന മുറികള്‍ കൂടി ലഭിച്ചാലോ? അതിനായി നിങ്ങളെ 'വുഡ്‌സ്‌റ്റേ' സഹായിക്കുന്നു. 2015 ബഡ്ജറ്റ് ഹോട്ടല്‍ മേഖലക്ക് ഏറെ നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ഒയോ റൂംസിന് 100 മില്ല്യന്‍ ഡോളറിന്റെ ഏറ്റവും വലിയ നിക്ഷേപം ഈ വര്‍ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് സോ റൂംസുമായി സോസ്റ്റല്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നാലെ ടൈഗര്‍ ഗ്ലോബലില്‍ നിന്ന് അവര്‍ക്ക് നിക്ഷേപവും ലഭിച്ചു. 2015ന്റെ തുടക്കത്തിലാണ് ട്രീബോയും എത്തിയത്. സോഫ്റ്റ് ബാങ്ക്, ടൈഗര്‍ ഗ്ലബല്‍ എന്നിവരില്‍ നിന്ന് നിക്ഷേപം ലഭിച്ചതില്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് 'വുഡ്‌സ്‌റ്റേ' കൂടി ഈ രംഗത്തേക്ക് കടന്നു വരുന്നത്.

image


33 കാരനായ പ്രഭുല്ല രാജ്യത്തുടനീളം സഞ്ചരിക്കുന്ന ഒരു വ്യവസായിയാണ്. പല സ്ഥലങ്ങളിലായി പല ഹോട്ടലുകളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയെല്ലാം സൗകര്യങ്ങള്‍ വളരെ കുറവാണെന്ന് അദ്ദേഹത്തിന് തോന്നി. 2010 മുതല്‍ 'ക്വെപ്പെലിന്‍' എന്ന മൊബൈല്‍ ആപ്പ് ഡവപ്‌മെന്റ് കമ്പനി നടത്തിവരുകയായിരുന്നു പ്രഭുല്ല. അങ്ങനെയിരിക്കെയാണ് മറ്റൊരു മേഖലയില്‍ കൂടി കൈകടത്താന്‍ അദ്ദേഹം തീരുമാനിച്ചത്. ഈ തോന്നലാണ് 2015 ഏപ്രിലില്‍ 'വുഡ്‌സ്‌റ്റേ' എന്ന ഹോട്ടല്‍ അഗ്രിഗേറ്റിന് വഴിതെളിച്ചത്. വളരെ ചുരുങ്ങിയ കാല കൊണ്ടുതന്നെ മികവാര്‍ന്ന സേവനങ്ങള്‍ കൊണ്ട് ഇവര്‍ക്ക് ഈ രണ്ടാമനാകാനായി.

ഏപ്രിലിലാണ് തുടങ്ങിയതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് ജൂണിലാണ്. രണ്ട് നഗരങ്ങളിലായി 15 ഹോട്ടലുകളിലായിരുന്നു തുടക്കമെങ്കിലും വെറും എട്ട് മാസങ്ങള്‍കൊണ്ട് 38 നഗരങ്ങളില്‍ വുഡ്‌സ്‌റ്റേ സാന്നിധ്യം ഉറപ്പിച്ചു. മാത്രമല്ല 400 ഹോട്ടലുകളിലായി 4000 ഇന്‍വെന്റിള്‍ സ്വന്തമാക്കി. ഈ കണക്കുകളില്‍ നിന്ന് തന്നെ വുഡ്‌സ്‌റ്റേയുടെ വളര്‍ച്ച് എത്ര പെട്ടെന്ന് ആയിരുന്നെന്ന് വ്യക്തമാണ്.

image


വുഡ്‌സ്‌റ്റേക്ക് ആദ്യത്തെ ഫണ്ട് ലഭിക്കുന്നത് മെയ് മാസത്തില്‍ സിമിലി വെന്‍ച്വര്‍സില്‍ നിന്നാണ്. തുടര്‍ന്ന് ജൂലൈയില്‍ 3 മില്ല്യന്‍ ഡോറിന്റെ ഫണ്ടും ലഭിച്ചു. മാംഗ്രൂവ് ക്യാപിറ്റല്‍ പാട്‌നേഴ്‌സും വികാസ് സക്‌സേനയുമാണ് ഈ നിക്ഷേപം നടത്തിയത്. മെസേജിങ്ങ് ആപ്പായ നിംബൂസിന്റെ സി ഇ ഒ ആണ് വികാസ് സക്‌സേന. ഗുര്‍ഗാവോണില്‍ പ്രവര്‍ത്തിച്ചുവരുന്ന 'ഓവ്‌സം സ്‌റ്റെയ്‌സ്' ഏറ്റെടുത്ത തീരുമാനം വളരെ നിര്‍ണ്ണായകമായിരുന്നു. രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഇത് ഒരു ഓഫിലൈന്‍ അഗ്രിഗേറ്ററാണ്.

പേയിങ്ങ് ഗസ്റ്റുകളുടെ താതപര്യം സംരക്ഷിച്ചുകൊണ്ട് അവരുടെ താമസ സൗകര്യങ്ങള്‍ക്ക് വേണ്ടി പദ്ധതി തയ്യാറാക്കുകയാണിവര്‍. ഇതിനെക്കുറിച്ച് ചില സൂചനകള്‍ വുഡ്‌സ്‌റ്റേ ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഒരു പുതിയനഗരത്തില്‍ നല്ല താമസ സൗകര്യം ലഭിക്കാന്‍ നിങ്ങളില്‍ പലരും അലഞ്ഞ് തിരിഞ്ഞിട്ടുണ്ടാകും ഇല്ലേ? മനസ്സിന് ഇഷ്ടപ്പെട്ട ഒരു വീട് ലഭിക്കുമ്പോള്‍ നല്ല അന്തരീക്ഷം ഇല്ലായിരിക്കും. ശാന്തമായ ഒരു അന്തരീക്ഷം ലഭിക്കുമ്പോള്‍ വേണ്ട സൗര്യങ്ങള്‍ ഉണ്ടാകില്ല. നമ്മളില്‍ ചിലരെങ്കിലും ഈ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ സാഹചര്യം മനസ്സിലാക്കി ഡല്‍ഹി, ഗുര്‍ഗാവോണ്‍, മുംബൈ, ബംഗളുരു, കോട്ട എന്നിവിടങ്ങളില്‍ പേയിങ്ങ് ഗസ്റ്റുകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാന്‍ വുഡ്‌സ്‌റ്റേ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത മൂന്ന് മാസം കൊണ്ട് ഇരട്ടി വളര്‍ച്ച കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഈ സൗകര്യങ്ങള്‍ ജയ്പ്പൂര്‍, പൂന, മണിപ്പാല്‍, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ നല്‍കുന്ന 'വുഡ്‌സ്‌റ്റേ എലൈറ്റ്' എന്ന പദ്ധതിയും അടുത്തകാലത്ത് തുടങ്ങിയിട്ടുണ്ട്. ആഡംബര ജീവിതം ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് പ്രഭുല്ല പറയുന്നു.

മൈക്രോസോഫ്റ്റുമായുള്ള പാര്‍ട്ട്‌നര്‍ഷിപ്പിലൂടെ പുതിയ ഒരു അധ്യായത്തിന് തുടക്കമിടുകയാണ് വുഡ്‌സ്‌റ്റേ. വിന്‍ഡോസിലൂടെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ഹോട്ടലുകള്‍ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. അങ്ങനെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പുതിയ ഒരു അനുഭവം നല്‍കുന്നു.

അടുത്ത 6 മാസം കൊണ്ട് നിലവിലുള്ള 40 നഗരങ്ങളില്‍ നിന്ന് 60 നഗരങ്ങളിലേക്ക് സേവനം എത്തിക്കാനാണ് വുഡ്‌സ്‌റ്റേ ഉദ്ദേശിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ 10000 മുറികല്‍ വരെ അവര്‍ക്ക് സ്വന്തമായി ഉണ്ടാകും. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും അവര്‍ക്ക് ഇതിനോടകം എത്താന്‍ സാധിച്ചു. ഇനി ചെറിയ പട്ടണങ്ങളാണ് അവര്‍ ലക്ഷ്യമിടുന്നത്. പ്രഭുല്ല പറയുന്നു. കൂടാതെ ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇതിന്റെ സധ്യതകള്‍ എത്രത്തോളമാണെന്നതിനെ കുറിച്ച് പഠിക്കുന്നുമുണ്ട്.

സോ റൂംസിനെ ഒയോ റൂസ് ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പരക്കുകയാണ്. ബിസിനസിലെ എന്തെങ്കിലും പോരായമകള്‍ ആയിരിക്കാം ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ വുഡ്‌സ്‌റ്റേ നന്നായി മുന്നേറുകയാണെന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്.

ആവശ്യത്തിലധികം ഡിസ്‌കൗണ്ട് കൊടുക്കുന്നത് നിങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന് പ്രഭുല്ല പറയുന്നു. 'നിങ്ങള്‍ക്ക് എത്ര വലിയ നിക്ഷേപം ലഭിച്ചാലും ഇതെല്ലാം കയ്യില്‍ നിന്ന് പോകാന്‍ ഒരു തെറ്റായ തീരുമാനം തന്നെ ധാരാളമാണ്. ഒരു രാത്രിക്ക് ഞങ്ങളുടെ ഒരു റൂമിന്റെ വില ശരാശരി 16501700 ആണ്. ഞങ്ങള്‍ നല്‍കുന്ന മുറികളില്‍ നിന്ന് തന്നെ ലാഭം കൊയ്യാനാണ് ഞങ്ങല്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ 3 മില്ലന്‍ ഡോളറിന്റെ നിക്ഷേപമാണ് ഉള്ളത്. എന്നാല്‍ ഇത് വളരെ ശ്രദ്ധയോടെയാണ് ഞങ്ങല്‍ കൈകാര്യം ചെയ്യുന്നത്. അതിഥികള്‍ക്ക് അമിതമായ ഡിസ്‌ക്കൗണ്ടുകള്‍ ഞങ്ങള്‍ നല്‍കാറില്ല. എട്ട് മാസത്തെ ഞങ്ങളുടെ സേവനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതാണ്. ഡിസ്‌ക്കൗണ്ടിലുപരി സുരക്ഷിതവും ഭംഗിയും ഒത്തിണങ്ങിയ ഒരു സ്ഥലത്ത് താമസിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.' പ്രഭുല്ല പറയുന്നു.

നിംബൂസിന്റെ സി ഇ ഒ ആയ വികാസ് സക്‌സേനയുടെ അഭുപ്രായത്തില്‍ ഇന്റര്‍നെറ്റിന്റെ നുഴഞ്ഞ് കയറ്റം വന്‍ മാറ്റങ്ങളാണ് വിപണിയില്‍ സൃഷ്ടിച്ചത്. കുറഞ്ഞ ചിലവില്‍ മികച്ച സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 2015ലെ പ്രവര്‍ത്തനങ്ങള്‍ നോക്കുമ്പോള്‍ ഇനിയും ഒത്തിരി നേട്ടങ്ങല്‍ സ്വന്തമാക്കാന്‍ വുഡ്‌സ്‌റ്റേക്ക് കഴിയും.

മൈക്രോസോഫിറ്റിന്റെ എല്ലാ സേവനങ്ങളും മികവുറ്റതാക്കാനാണ് ഞങ്ങള്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. വുഡ്‌സ്‌റ്റേയുമായുള്ള ഞങ്ങളുടെ ബന്ധം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. മൈക്രസോഫ്റ്റിലെ ഇന്‍ഡിപെന്‍ഡന്റ് സോഫ്റ്റ്‌വെയര്‍ വെന്‍ഡര്‍ പ്രോഗ്രാംസിന്റെ ഡയറക്ടറായ ഹരീഷ് വൈദ്യനാഥന്‍ പറയുന്നു.

യുവര്‍ സ്‌റ്റോറിക്ക് പറയാനുള്ളത്

നമ്മുടെ രാജ്യത്ത് 20 ബില്ലന്‍ ഡോളറിന്റെ വിപണിയാണ് ബഡ്ജറ്റ് ഹോട്ടല്‍ വ്യവസായത്തിനുള്ളത്. പോയ വര്‍ഷത്തില്‍ വളരെ വലിയ മുന്നേറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ടൈഗര്‍ ഗ്ലോബല്‍, സഫ്റ്റ് ബാങ്ക് എന്നിവയുടെ നിക്ഷേപം അവര്‍ക്ക് ഉണര്‍വേകി.

ഇതിനിടയില്‍ ഒയോ റൂംസും സോ റൂംസും തമ്മിലുള്ള ഇടപാടുകള്‍ എല്ലവരും ഉര്‌റുനോക്കുകകയാണ്. അവരുടെ ബിനിനസ് മാതൃകകളെ കുറിച്ച് ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ വുഡ്‌സ്‌റ്റേ ഇതുവരെ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഒരുപാട് ഡിസ്‌ക്കൗണ്ടുകള്‍ നല്‍കാതെ വളരെ ശ്രദ്ധയോടുകൂടിയാണ് എല്ലാ കാര്യങ്ങളും അവര്‍ ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.