കാറുകള്‍ക്കായി രസകരമായ സ്റ്റിക്കറുകള്‍ ഒരുക്കി 'ദി ഇന്ത്യന്‍ ഫാമിലി സ്റ്റിക്കര്‍'

0

'അങ്ങനെയാണ് മലയാളികള്‍/തമിഴര്‍/ഗുജറാത്തികള്‍/പഞ്ചാബികള്‍' ഈ വാചകം എപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. കാരണം ഒരു പ്രദേശത്തെ ആള്‍ക്കാര്‍ക്ക് പൊതുവായി ഒരു സ്വഭാവം ഉണ്ടാകും എന്ന രീതിയിലാണ് പലപ്പോഴും ഈ വാചകം ഉപയോഗിക്കുക. ഇന്ത്യയിലെ പല ഭാഗങ്ങളിലും സഞ്ചരിച്ച് കഴിഞ്ഞപ്പോഴാണ് 28 കാരനായ ചെറിയാന്‍ കുഞ്ഞിന് ഒരു ആശയം തോന്നിയത്. ഈ ആശയത്തിന് പിന്നില്‍ വേറേയും ചില ഘടകങ്ങളുണ്ട്. നമുക്ക് കുറച്ച് പിന്നോട്ട് പോകാം. ബാംഗ്ലൂരിലെ യെലഹങ്കയില്‍ പല സംസ്‌കാരങ്ങള്‍ സംഗമിച്ച വര്‍ണ്ണാഭമായ ഒരു സമൂഹത്തിനൊപ്പമാണ് ചെറിയാന്‍ വളര്‍ന്നത്. 'ഈ ഇന്ത്യന്‍ ഫാമിലിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളില്‍ 90ല്‍ എത്തി നില്‍ക്കുന്നവര്‍ മുതല്‍ കൗമരക്കാര്‍ വരെയുണ്ട്.' അദ്ദേഹം പറയുന്നു.

സര്‍ എം വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കഴിഞ്ഞതിന് ശേഷം 3 വര്‍ഷം ഇന്‍ഫോസിസില്‍ ജോലി ചെയ്തു. അതിന് ശേഷമാണ് ഡിസൈനിങ്ങിനോട് താത്പര്യം തോന്നിയത്. 'പഴയ ബൈക്കുകളിലെ ഡിസൈനുകള്‍ എനിക്ക് കൗതുകമായിരുന്നു. ബാംഗ്ലൂര്‍ യെസ്ഡി ക്ലബ്ബിന്റെ ഭാഗമായതോടെ നിരവധി പഴയ ബൈക്കുകള്‍ കാണാനുള്ള അവസരം ലഭിച്ചു. എനിക്ക് ഡിസൈനുകളോട് വല്ലാത്ത കമ്പമുണ്ടെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. എങ്ങനെയെങ്കിലും അത് വളറ്ത്തിയെടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അതുകൊണ്ടുതന്നെ ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ രീതിയില്‍ എന്തെങ്കിലും രൂപപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. അത് ഉപഭോക്താക്കളില്‍ എത്തിച്ചേരുമ്പോള്‍ അവര്‍ക്ക് ആ വികാരം ഉള്‍ക്കൊള്ളാന്‍ സാധിക്കണം. അവരുടെ മുഖത്ത് ചിരി വിടരണം.' ചെറിയാന്‍ പറയുന്നു.

മെല്‍ബണിലെ ഡീക്കിന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഓട്ടോമേറ്റീവ് ഡിസൈനില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്ത ശേഷം ചെറിയാന്‍ ഇന്ത്യയിലേക്ക് മടങ്ങി. ഒരു ഓട്ടോമോട്ടീവ് സംരംഭത്തില്‍ കരിയര്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ഇടവേള എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 'ഇന്ത്യയുടെ ഓരോ കോണിലും ലക്ഷ്യബോധമില്ലാതെ യാത്ര ചെയ്തു. ഈ യാത്രയിലാണ് കാറുകളുടേയും ട്രക്കുകളുടേയും പിന്നിലുള്ള സ്റ്രിക്കരുകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സ്റ്റിക്കറിലൂടെയുള്ള വൈവിധ്യം നിറഞ്ഞ സന്ദേശങ്ങള്‍ കൗതുകം നിറഞ്ഞതായിരുന്നു. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ഉടമകളുടെ ആവേശം അത്ഭുതമായി തോന്നി.'

'ബാംഗ്ലൂരില്‍ ട്രാഫിക് ജാമില്‍പ്പെടുന്ന സമയങ്ങളില്‍ എനിക്ക് മുന്നിലുള്ള കാറുകളുടെ പിന്നിലേക്ക് ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്.' വെറുയിരിക്കുന്ന സമയത്ത് എന്തെങ്കിലും വിനോദം വേണമെന്ന് തോന്നലിലൂടെയാണ് 'ദി ഇന്ത്യന്‍ ഫാമിലി സ്റ്റിക്കര്‍' പിറവിയെടുത്തത്. ഉപഭോക്താക്കള്‍ക്ക് അവരുടെ കുടുംബത്തിന്റെ പ്രതിച്ഛായ എന്ന രീതിയില്‍ സ്റ്റിക്കറുകള്‍ രൂപപ്പെടുത്തി നല്‍കുന്നു. അത് മലയാളി, കൊഡാവ, കന്നടിഗ, ബംഗാളി, പഞ്ചാബി, ഗുജറാത്തി ഇവരില്‍ ആരുമാകാം. രസകരമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ നല്ല അവസരമാണ് ഇന്ത്യയിലുള്ളത്. 'ഞങ്ങളുടെ കഥാപാത്രങ്ങളില്‍ നിരവധി കഥകള്‍ ഒളിഞ്ഞിരിക്കുന്നു. ഇത് ഞങ്ങളുടെ ഉപഭോക്താവിന് മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ.'

2015 സെപ്തംബറില്‍ ഇവരുടെ സംരംഭം തുടങ്ങിയതിന് ശേഷം ഇന്ത്യന്‍ സംസ്‌കാരത്തോട് യോജിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ അവര്‍ സൃഷ്ടിച്ചു. ഒരു മലയാളി ഫ്ട്‌ബോള്‍ കളിക്കാരനായ 'പന്തുകളി പപ്പു', മറാഠി ക്രിക്കറ്റുകളിക്കാരന്‍ 'ഡെയ്‌ബോള്‍ ഡാംലെ', പ്രട്രോല്‍ തലവന്‍ 'ഫൂള്‍ഡ് പീഡ് ഫഅരാന്‍സിസസ്, ഫിറ്റ്‌നസ് ദമ്പതിമാരായ 'ഡെഡ്‌ലിഫ്റ്റ് ധനഞ്ജയയ, 'പൈലേറ്റ്‌സ് പ്രിയ', ഐ ടിയില്‍ 'ജെ ക്വറി ജഗ്ദീഷ്', 'പൈത്തോണ്‍ പ്രിയ' എന്നിവരാണ് അവരുടെ ചില കഥാപാത്രങ്ങല്‍. 'ഇന്ത്യന്‍ ഫാമിലി സ്റ്റിക്കരിലൂടെ ലളിതമായ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്റെ കമ്പനി ചെറുതായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അതുവഴി എല്ലാ കാര്യങ്ങളിലും എന്റെ ശ്രദ്ധ ഉണ്ടാകും. ഡിസൈന്‍, ആശയവിനിമയം, ഉപയോക്താക്കളുമായുള്ള ബന്ധം.' ചെറിയാന്‍ പറയുന്നു. പ്രീമിയം 3 എം ട്രാന്‍സ്പരന്റ് വിനൈലില്‍ വൈറ്റ് ഇങ്ക് എക്കോ ജെറ്റ് പ്രിന്റിങ്ങ് മെഷീനാണ് സ്റ്റിക്കറുകള്‍ പ്രന്റ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. തന്റെ കയ്യിലെ ചെറിയ സമ്പാദ്യം കൊണ്ടാണ് ചെറിയാന്‍ ഈ കമ്പനി തുടങ്ങിയത്. അതുകൊണ്ടുതന്നെ കൂടുതല്‍ ചിലവഴിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നില്ല.

ഇത് ഒരു ഓണ്‍ലൈന്‍ കമ്പനിയാണ്. മാസം തോറും 30 ശതമാനം വളര്‍ച്ചയാണ് ഇവര്‍ക്ക് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ആദ്യത്തെ മാസം 100 സ്റ്റിക്കറുകളാണ് ഉണ്ടാക്കിയത്. ഡിസംബര്‍ ആയതോടെ ഇത് 1500 ആയി മാറി. ഒരു സ്റ്റിക്കറിന് ഏകദേശം 90 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സിങ്കോഹബ്ബ്, കാര്‍ ദേഖോ എന്നീ ഓണ്‍ലൈന്‍ വിപണികളിലൂടെയും പ്രദര്‍ശനങ്ങളഉം എക്‌സപോയും സംഘടിപ്പിക്കുന്നതിലൂടെയും വരുമാനം കണ്ടെത്തുന്നു. '16-35 വയസ്സിനിടയില്‍ ഉള്ളവരാണ് ആവശ്യക്കാരില്‍ ഏറെയും. കുടുംബം എന്ന ആശയത്തിന് ഞങ്ങല്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുകൊണ്ട് ഇന്ത്യയില്‍ ഞങ്ങള്‍ ഇതുവരെ കേട്ടിട്ടുകൂടി ഇല്ലാത്ത പ്രദേശങ്ങളില്‍ നിന്ന് പോലും ഓര്‍ഡറുകല്‍ ലഭിക്കുന്നു.

'ആരെങ്കിലും ഫാമില സ്റ്റിക്കറിനെ കുറിച്ച് ആലോചിക്കുന്നെങ്കില്‍ ഞങ്ങളെ ഓര്‍ക്കുക'

തങ്ങളുടെ സാന്നിധ്യം റീടെയില്‍ ഔട്ടലെറ്റുകളില്‍ എത്തിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് നല്‍കാനായി ഒരു ഉത്പ്പന്നം ഉണ്ടാക്കാനുള്ള തയ്യാറെചുപ്പിലാണ് അവര്‍.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

രസകരമായ സ്റ്റിക്കറുകള്‍ കാറില്‍ ഒട്ടിക്കുക എന്നത് ഇന്ന് ഒരു ഫാഷനായി മാറിയിട്ടുണ്ട്. ചുമ്പക്, ഹാപ്പിലി, അണ്‍മാരീഡ് എന്നിവയില്‍ ഷെപ്പ് ചെയ്യുന്നതുപോലെ തന്നെയാണ് ഇന്ത്യന്‍ ഫാമിലി സ്റ്റിക്കറും. പുതുപുത്തന്‍ ഡിസൈനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കഥകളിയുടെ രൂപമാകട്ടെ ആഷ് ട്രേയുടെ രൂപത്തിലുള്ള 'സാന്‍ഡാസ്' അല്ലെങ്കില്‍ എല്ലാ വിധ കാര്‍ സ്റ്റിക്കറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇവരാകട്ടെ വേറിട്ട രീതിയില്‍ സംസ്‌കാരത്തെ കാണാന്‍ ആഗ്രഹിക്കുന്നവരും. കാര്‍ സ്റ്റിക്കര്‍ വിപണിക്ക് പുതിയ മാനം നല്‍കുകയാണ് ഈ കമ്പനി. ഇന്ത്യന്‍ സ്റ്റിക്കര്‍ ഫാമിലിയുടെ വില്‍പ്പനയിലുള്ള വര്‍ധനവില്‍ നിന്ന് തന്നെ ഇന്റര്‍നെറ്റിന്റെ സ്വാധീനവും പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ആള്‍ക്കാരുടെ മനോഭാവവും വ്യക്തമാണ്.