സുരക്ഷിത യാത്രയൊരുക്കി യൂബര്‍

സുരക്ഷിത യാത്രയൊരുക്കി യൂബര്‍

Thursday December 17, 2015,

1 min Read

കാബ് ഹെയിലിങ്ങ് ആപ്പായ യൂബര്‍ അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കാനായി നഗത്തിലെ സ്വകാര്യ കാറുകളുടെ ഉടമകളെ അന്വേഷിക്കുകയാണ്. സര്‍ക്കാരിന്റെ ഓഡ്-ഈവന്‍ ഫോര്‍മുല വരുന്നതോടുകൂടി ഈ മേഖലയിലെ സാധ്യതകള്‍ വര്‍ദ്ധിക്കും.

image


അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെ സ്വകാര്യ വാഹനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഇങ്ങനെ ഡല്‍ഹിയിലെ 27 ലക്ഷത്തില്‍പ്പരം സ്വകാര്യ വാഹന ഉടമകളെ ഇതില്‍ ഉള്‍പ്പെടുത്തും.

ഡ്രൈവറുടേയും യാത്രക്കാരുടേയും സുരക്ഷിതത്വത്തിന് പ്രത്യാക സംവിധാനങ്ങളുണ്ടാകും. യൂബര്‍ ഇന്ത്യയുടെ വക്താവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല. 2016 ജനുവരി 1 ന് ഡല്‍ഹി സര്‍ക്കാര്‍ ഓഡ്-ഈവന്‍ കാര്‍ സ്‌കീം നടപ്പിലാക്കും.

15 ദിവസം ഇതിന്റെ പ്രഭാവം മനസ്സിലാക്കിയ ശേഷം ഇത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഒക്‌ടോബറില്‍ യൂബര്‍ പഞ്ചാബ് സര്‍ക്കാരുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. സ്വകാര്യ കാറുകളുമായി ഷെയര്‍ ചെയ്തുള്ള പ്രവര്‍ത്തനം അമേരിക്കയിലെ കാര്‍ സൗകര്യ ലഭ്യമാക്കുന്ന കമ്പനികളില്‍ സാധാരണമാണെങ്കിലും ഇന്ത്യയില്‍ ഈ പ്രവണത ഇതുവരെ എത്തിയിട്ടില്ല. കമേഷ്യല്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ മാത്രമേ ഇന്ത്യയില്‍ യൂബറിനുള്ളൂ.

അടുത്തിടെ യൂബറിലെ ഒരു ഡ്രൈവറുടെ പെരുമാറ്റം ഏറെ വിവാദം സൃഷ്ടിച്ചിരകുന്നു. ഇന്ത്യയില്‍ 2.5 ലക്ഷം ഡ്രൈവര്‍മാരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ 22 നഗരങ്ങളില്‍ ഇതിന്റെ സേവനം ലഭ്യമാണ്. യു എസ് ഒഴികെയുള്ള രകാജ്യങ്ങളില്‍ ഏറ്റവും വലുതാണിത്.

ഒല, മെരു എന്നിവയാണ് യൂബറുമായി മത്സരിക്കുന്ന മറ്റ് കമ്പനികല്‍. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ ഇത് എത്തിക്കാനുള്ള ശ്രമത്തിലാണ് യൂബര്‍. ബാംഗ്ലൂര്‍, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, പാരീസ് എന്നിവിടങ്ങളില്‍ സേവനം ആരംഭിച്ചിട്ടുണ്ട്.