കുടിവെള്ളം ജീവാമൃതമാക്കി അമൃതധാരയുടെ പ്രയാണം

കുടിവെള്ളം ജീവാമൃതമാക്കി അമൃതധാരയുടെ പ്രയാണം

Friday October 16, 2015,

2 min Read

യാത്രക്കിടെ ദാഹിക്കുമ്പോള്‍ നാം സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നതാണ് കുപ്പിയിടച്ച മിനറല്‍ വാട്ടര്‍. എന്നാല്‍ കുടിച്ചു കഴിഞ്ഞ് ഉപേക്ഷിക്കുന്ന ഈ പ്ലാസ്റ്റിക് കുപ്പികള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് നാം ഓര്‍ക്കാറേയില്ല. നമ്മുടെ സുരക്ഷാ കവചമായ ഓസോണ്‍പാളിക്ക് മാത്രമല്ല മനുഷ്യജീവനും പ്ലാസ്റ്റിക് വരുത്തിവെക്കുന്ന തകരാറുകള്‍ നിരവധിയാണെന്ന തിരിച്ചറിവുണ്ടെങ്കിലും ജീവിതത്തിന്റെ ഭാഗമായി മാറിയ പ്ലാസ്റ്റിക്കിനെ ഒഴിച്ചു നിര്‍ത്താന്‍ നമുക്കാകുന്നില്ലെന്നതാണ് സത്യം. ഈ സഹചര്യത്തിലാണ് കുടിവെള്ളത്തില്‍ നിന്നെങ്കിലും പ്ലാസ്റ്റിക് കുപ്പികളെ മുക്തമാക്കണമെന്ന ആഗ്രഹവുമായി മിന്‍ അമീന്‍ എന്ന സംരഭകന്‍ രംഗത്തു വരുന്നത്. അമൃത്ധാരാ കുടിവെള്ള വിതരണ പദ്ധതിയെന്ന നവീന ആശയമായിരുന്നു മിന്‍ അമീന്റേത്. പ്ലാസ്റ്റിക് കുപ്പികളില്‍ അടക്കാത്ത ശുദ്ധജലം പൊതുയിടങ്ങളില്‍ ലഭ്യമാക്കുകയായിരുന്നു അമീനിന്റെ ലക്ഷ്യം. ഇതിനായി ടോക്കണ്‍ മെഷീനുകളാണ് അമീന്‍ ആരംഭിച്ചത്. ശുദ്ധജലം ആവശ്യമുള്ളവര്‍ക്ക് മെഷീനില്‍ കോയിനുകള്‍ നിക്ഷേപിച്ച് വെള്ളം ലഭിക്കുന്ന സംവിധാനമായിരുന്നു അത്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവനുസരിച്ച് പണം നിക്ഷേപിച്ചാല്‍ മതിയാകും. ഇതായിരുന്നു അമീനിന്റെ മനസിലുണ്ടായിരുന്ന സങ്കല്‍പം.

image


ഇത് സാക്ഷാത്കരിക്കുന്നതിനായി അക്ഷയ് റൂങ്ക്തയേയും അമീന്‍ കൂടെകൂട്ടി. 2013ല്‍ ഇവര്‍ ഇതിനായി പരീക്ഷണാര്‍ഥം ആരംഭിച്ച മാര്‍ഗങ്ങള്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഉപഭോഗം കുറച്ചു. പോണ്ടിച്ചേരിയില്‍ പലയിടങ്ങളിലായി ഇതിനായി സ്റ്റാളുകള്‍ ആരംഭിച്ചു. പാക്കറ്റിലല്ലാതെ ലഭിക്കുന്ന ജലത്തിന്റ പരിശുദ്ധി സംബന്ധിച്ച് ജനങ്ങളുടെ പ്രതികരണം അറിയുകയായിരുന്നു ലക്ഷ്യം. നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്യാമ്പയിനുകളിലൂടെയും ആളുകളുടെ പ്രതികരണം അറിയാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ദാഹിക്കുമ്പോള്‍ കയ്യെത്തും ദൂരത്ത് ലഭ്യമാകുന്ന വെള്ളത്തെ ആശ്രയിക്കുക എന്നതായിരുന്നു കൂടുതല്‍ പേരുടേയും താത്പര്യം. അവരുടെ കയ്യെത്തും ദൂരത്ത് അമൃതധാര റീഫില്‍ സ്റ്റേഷന്‍സ് ലഭ്യമാക്കിയാല്‍ തീര്‍ച്ചയായും അവര്‍ അത് പ്രയോജനപ്പെടുത്താനാകുമെന്ന് അവര്‍ മനസിലാക്കി. നിലവിലുള്ള കടകളിലും മറ്റ് പൊതുയിടങ്ങളിലും കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

image


പ്ലാസ്റ്റിക് ബോട്ടിലുകളില്‍ പാക്ക് ചെയ്യുന്ന ചാര്‍ജ് ഒഴിവാക്കുന്നതുകൊണ്ട് ബോട്ടിലുകളില്‍ വരുന്ന വെള്ളത്തേക്കാള്‍ പകുതി ചാര്‍ജ്ജ് മാത്രം ഈടാക്കാന്‍ സാധിച്ചു. ചിലയിടങ്ങളില്‍ സ്ഥാപിച്ച മെഷിനുകള്‍ക്ക് ഇടക്കിടക്ക് തകരാറുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് മികച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മെഷീന്‍ കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമത്തിലായി അമീനും കിഷോറും. ഒടുവില്‍ അതും സാധ്യമായി.

image


അമൃതധാര വെന്‍ഡിംഗ് മെഷീനുകളുടെ പ്രവര്‍ത്തനം വളരെ ലളിതമായ പ്രകിയയാണ്. മെഷിനിലെ ജലത്തിന്റെ പരിശുദ്ധി അറിയാനുള്ള സംവിധാനവും അതില്‍ തന്നെയുണ്ട്. ഇത് മെഷിന്റെ മുന്‍ഭാഗത്താണുള്ളത്. പരിശുദ്ധിയും വെള്ളത്തിന്റെ അളവും മെഷിന്‍ തന്നെ വ്യക്തമാകും. പിന്‍ഭാഗത്താണ് വെള്ളം ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും. ഒരു അരിച്ചെടുക്കല്‍ പ്രക്രിയയും ഇതിനുള്ളില്‍ നടക്കുന്നുണ്ട്. തദ്ദേശീയ വിതരണ ശൃഖംലകള്‍ വഴിയാണ് ആവശ്യമുള്ള ജലം മെഷീനുകളില്‍ എത്തിക്കുന്നത്.

image


രാജ്യത്തെ എല്ലാ നഗരങ്ങളിലും അമൃത്ധാര പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നതാണ് ഇവരുടെ ലക്ഷ്യം. ബാംഗ്‌ളൂരിലേക്ക് പദ്ധതി വ്യാപിക്കാനാണ് അടുത്ത ഘട്ടത്തില്‍ ആലോചിക്കുന്നത്. പലതരത്തിലുള്ള ഭീഷണികളും പദ്ധതിക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന് കിഷോര്‍ പറയുന്നു. വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ലക്ഷ്യം നന്നായാല്‍ അധ്വാനം പാഴാകില്ല എന്ന വിശ്വാസമാണ് തങ്ങളെ നയിക്കുന്നതെന്ന് പറയുമ്പോള്‍ അവരുടെ വാക്കുകളില്‍ ആത്മവിശ്വാസം തിളങ്ങുന്നു.