അറിവില്ലായ്മ നല്‍കുന്ന അവസരങ്ങള്‍

അറിവില്ലായ്മ നല്‍കുന്ന അവസരങ്ങള്‍

Friday April 15, 2016,

4 min Read


എന്താണ് വിഷയം എന്നതിനെക്കുറിച്ചു പോലും ബോധ്യമില്ലാതെ ചിലപ്പോള്‍ ചില ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട സാഹചര്യം നിങ്ങളില്‍ ചിലര്‍ക്കെങ്കിലും വന്നിട്ടുണ്ടാകാം. നമ്മുടെ അറിവില്ലായ്മ അഥവാ അജ്ഞത ചിലപ്പോള്‍ നമ്മളെ തുരുത്തിലെന്ന പോലെ ഒറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍ മറ്റൊരു കണ്ണിലൂടെ നോക്കിയാല്‍ ഒരു വിഷയത്തിലെ അറിവില്ലായ്മ എന്നത് അതേക്കുറിച്ച് അറിയുവാനുള്ള അവസരങ്ങള്‍ തുറക്കുന്ന വാതായനം കൂടിയാണെന്ന് യുവര്‍‌സ്റ്റോറി സ്ഥാപക ശ്രദ്ധ ശര്‍മ്മ പറഞ്ഞു വെക്കുന്നു. ശ്രദ്ധ ശര്‍മ്മയുടെ അനുഭവങ്ങളിലേക്ക്.....

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ബാംഗ്ലൂരിലെ ഷാംഗ്രി ലാ ഹോട്ടലില്‍ നടന്ന സെമികണ്ടക്ടര്‍ മീറ്റില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയത്. താമസിച്ചുവന്നതിനാല്‍ പുറകിലെ സീറ്റാകും ലഭിക്കുക എന്ന് ആശങ്കപ്പെട്ട് വന്ന എനിക്ക് സംഘാടകര്‍ മുന്‍ നിരയില്‍ ഒരു ഇരിപ്പിടം ഒരുക്കിത്തന്നു. മീറ്റിംഗ് നടക്കുന്ന നിറഞ്ഞു കവിഞ്ഞ ഹാളില്‍ പാനല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. അവരുടെ തൊട്ടടുത്തായി ഏറ്റവും മുന്നിലായാണ് എന്റെ സീറ്റ്. സെമി കണ്ടക്ടര്‍ വ്യവസായങ്ങളിലെ പുതിയ പ്രവണതകളെ കുറിച്ചായിരുന്നു ചര്‍ച്ച. എന്നെ സംബന്ധിച്ച് തീര്‍ത്തും പുതുതായ ചര്‍ച്ചകള്‍ കേള്‍ക്കാനായി ഞാനും തയ്യാറെടുത്ത് അവരുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. സെമികണ്ടക്ടര്‍ വ്യവസായങ്ങളില്‍ നടക്കുന്ന പുതിയ കണ്ടെത്തലുകളെക്കുറിച്ച് അവരുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. എന്നാല്‍ സത്യം പറഞ്ഞാല്‍ അവര്‍ പറയുന്നതൊന്നും എനിക്ക് മനസിലായില്ല. എല്ലാം ഒരു ചെവിയില്‍ കൂടി കയറി മറ്റേ ചെവിയിലൂടെ ഇറങ്ങിപ്പോകുന്ന അവസ്ഥ. ഞാന്‍ നോക്കുമ്പോള്‍ എന്റെ ചുറ്റിലുമുള്ളവര്‍ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു, തലകുലുക്കുന്നു, ചിരിക്കുന്നു. അവരെ നോക്കാതെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദഗ്ധരെ നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. സ്‌റ്റേജിന് ഏറ്റവുമടുത്തായതു കൊണ്ടു തന്നെ അവര്‍ പറയുന്നത് മനസിലാക്കാന്‍ വീണ്ടും ശ്രമിക്കുക എന്നതില്‍ കവിഞ്ഞ് എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. പാനലിസ്റ്റുകളെ നോക്കിയിരുന്ന സമയത്ത് ഒരു പോയിന്റ് വിശദീകരിച്ച് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു വിദഗ്ധന്‍ എന്റെ കണ്ണിലേക്ക് നോക്കി. എനിക്കതിന്റെ അര്‍ഥം അറിയാം. പ്രസംഗങ്ങള്‍ക്കിടെ ഞാനും അത് ചെയ്യാറുണ്ട്. മറ്റു പാനലിസ്റ്റുകളും അവരുടെ സംഭാഷണത്തിനിടെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. സ്വയം വിഡ്ഢിയാകുന്നതു പോലെയെനിക്ക് തോന്നി. ദൈവമേ....ഇവര്‍ പറയുന്നത് എനിക്ക് മനസിലാക്കാന്‍ സാധിക്കാത്തത് എന്താണെന്ന് ആലോചിച്ച് വിഷമിച്ചു.

image


എന്തുകൊണ്ടാണ് ഇവരെല്ലാം എന്നെ അത്ഭുതത്തോടെ നോക്കുന്നത്? എന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അഭിനയം അവര്‍ക്ക് മനസിലാകുന്നുണ്ടെന്ന് എനിക്ക് ബോധ്യമായി.

നന്ദി രേഖപ്പെടുത്തലിന് ശേഷം ചര്‍ച്ച അവസാനിച്ചതോടെ എനിക്ക് ഏറെ ആശ്വാസമായി. ബാളിന്റെ ഒരു മൂലയില്‍ ചെന്നുനിന്ന് ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് ഞാന്‍ നിന്നു. പെട്ടെന്ന് രണ്ടുപേര്‍ അവിടേക്കുവന്ന് എന്നോട് സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അവര്‍ രണ്ട് പേരും സംരംഭകരായിരുന്നു. എനിക്ക് സെമി കണ്ടക്ടേഴ്‌സിനെ കുറിച്ച് മനസിലാകില്ലെങ്കിലും സംരംഭകരെക്കുറിച്ച് മനസിലാകുമായിരുന്നു. അവര്‍ അവരുടെ കഥകള്‍ എന്നോട് പറഞ്ഞു. എന്നാല്‍ അവര്‍ എന്റെ കഥകള്‍ പറയാന്‍ ആവശ്യപ്പെട്ടില്ല. ഇവര്‍ക്ക് എന്തുകൊണ്ടാണ് ബി ടു സി അല്ലെങ്കില്‍ ഇ- കൊമേഴ്‌സ് സ്റ്റോറികളില്‍ മാത്രം താല്‍പര്യമെന്ന് ഞാന്‍ ചിന്തിച്ചു.

ഞാന്‍ ആ സംഭവത്തെക്കുറിച്ച് ചിന്തിച്ചു. അതുപോലൊരു സാഹചര്യം വനിതാദിന പരിപാടിയിലും നേരിടേണ്ടി വന്നു. പിന്നീട് അങ്ങോട്ട് നിരവധി പരിപാടികളിലും യോഗങ്ങളിലും എന്തിനു ദിനംപ്രതി ഇതു ഞാന്‍ നേരിടുന്നു.

വനിതാ ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. വളരെ പ്രഗല്‍ഭരും പ്രശസ്തരുമായ നിരവധി വനിതാ സംരംഭകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധിപേരും സമ്മേളന്തതില്‍ പങ്കെടുക്കാനെത്തി. നിക്ഷേപം, മൂല്യനിര്‍ണയം, സംരംഭത്തിന്റെ സാമ്പത്തിക മാതൃക തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ച് പ്രഗല്‍ഭരായ പലരും സ്റ്റേജിലെത്തി സംസാരിച്ചു. എന്നാല്‍ പലര്‍ക്കും ഇതൊന്നും മലസ്സിലായില്ല എന്നു എനിക്ക് മനസ്സിലായി. നിരവധി പേര്‍ ചോദ്യങ്ങള്‍ ചോദിക്കാനായി കൈ ഉയര്‍ത്തി. ഞാന്‍ സാമ്പത്തിക കാര്യത്തില്‍ വിദഗ്ധയല്ല, അതിനാല്‍ എനിക്ക് ബിസിനസ് ചെയ്യാന്‍ കഴിയുമോ? സാങ്കേതികവിദ്യയില്‍ ഞാന്‍ പ്രഗല്‍ഭനല്ല, എനിക്ക് ഒരു ടെക് ബിസിനസ് തുടങ്ങാന്‍ കഴിയുമോ? മൂല്യനിര്‍ണയത്തെക്കുറിച്ചും നിക്ഷേപം നേടിയെടുക്കുന്ന രീതികളെക്കുറിച്ചും എനിക്ക് അറിയില്ല, നിക്ഷേപം നേടിയെടുക്കാനും ശരിയായ മൂല്യനിര്‍ണയം നടത്താനും എനിക്ക് സാധിക്കുമോ?... ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു.

അവരോടുള്ള എന്റെ മറുപടി ഇതായിരുന്നു: നിക്ഷേപം നേടിയെടുക്കുന്നതിനെക്കുറിച്ച് ഞാന്‍ എഴുതാറുണ്ട്, വ്യത്യസ്ത തരത്തിലുള്ള ധനസമാഹരണ ലേഖനങ്ങള്‍ വായിക്കാറുണ്ട്, എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് എനിക്ക് ആദ്യ ധനസമാഹരണം നേടാനായത്. ധനസാമഹരണം എന്നതുകൊണ്ട് യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഒരുപാട് കഥകള്‍ നിറഞ്ഞ ലോകത്തിലാണ് ഞാന്‍ ജീവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും ബൗദ്ധികപരമായ സിദ്ധാന്തവല്‍ക്കരണം നടത്താന്‍ എനിക്ക് സാധിക്കും. ഞാന്‍ മികച്ച ജോലി ചെയ്തിട്ടുമുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇതു സംഭവിച്ചപ്പോള്‍ ഒരു ഇടക്കാല പഠനമാണിതെന്നു ഞാന്‍ മനസ്സിലാക്കി. നിങ്ങളുടെ ജീവിതത്തിലും ഇതു സംഭവിക്കുമ്പോള്‍ പഠിച്ചെടുക്കകയല്ലാതെ മറ്റു വഴി നിങ്ങള്‍ക്കില്ല. നിങ്ങള്‍ക്കെന്താണോ ആവശ്യമെന്നു മനസ്സിലാക്കുക. എന്താണ് അത്യാവശ്യമെന്നുള്ളതു ഞാന്‍ മനസ്സിലാക്കി, സ്ഥായിയായ ഒരു സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ എന്താണ് എനിക്ക് ആവശ്യമില്ലാത്തത് എന്നും മനസ്സിലാക്കി. നിരന്തരം ചര്‍ച്ചകള്‍ക്കായും ഫോണ്‍കോളുകള്‍ക്കുമായി സമയം ചെലവഴിച്ചു.

എല്ലാത്തിനെയും കുറിച്ച് അറിയാന്‍ ഞാന്‍ താല്‍പര്യപ്പെട്ടിരുന്നോ? ഒരിക്കലും ഇല്ല. ഞാന്‍ കൂലിക്കെടുത്ത വിദഗ്ധരായവരെയാണ് ജോലി ചെയ്യാനായി ആശ്രയിച്ചത്. അവര്‍ ഇതിനു വിദഗ്ധരായിരുന്നോ? അതെ, അതെ.

ഇതാണ് അറിയുക, അറിയാതിരിക്കുക എന്ന ചോദ്യം എന്നോട് ചോദിക്കാന്‍ നിര്‍ബന്ധിപ്പിച്ചത്. വിദഗ്ധരായവരും എല്ലാത്തിനെയും കുറിച്ച് അറിവുള്ളവരും ജീവിക്കുന്ന ഒരു സമൂഹത്തിലാണ് നാം വസിക്കുന്നത്. ഒരു ബിസിനസിനെക്കുറിച്ച് മുഴുവന്‍ അറിയുന്നവരും പ്രൊഫഷണലുമായ അവരിലൊരാളപ്പോലെയാകാനാണോ നാമും ആഗ്രഹിക്കുന്നത്. ഞാനൊരിക്കലും അങ്ങനെ ചിന്തിക്കുന്നില്ല. അറിയുന്നതും അറിയാതിരിക്കുന്നതും യഥാര്‍ഥത്തില്‍ വലിയ അനുഗ്രഹമാണെന്നു എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോള്‍ അതു തെറ്റായിപ്പോകുമോയെന്നും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരുമോയെന്നും നമ്മില്‍ പലരും ചിന്തിക്കുന്നു. ഇതിനു പുരോഗമനവാദിയാകണം. എനിക്കറിയില്ല. പിന്നെയെന്തിനാണ് എന്നോട് നിങ്ങളിതു വിശദീകരിക്കുന്നത്.

ഇതു ചെയ്യുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണിത്. നമ്മളെ ചുറ്റിപ്പറ്റിയിരിക്കുന്ന ആര്‍ക്കാണ് ഇതെല്ലാം അറിയുക. എനിക്കറിയില്ല എന്നു പറയുന്നത് എനിക്കെല്ലാം അറിയില്ല എന്നു പറയുന്നവരില്‍ ഒരാളും നമ്മളാകുന്നു അത്രയേ ഉള്ളൂ.

സ്റ്റാര്‍ട്ടപ്പിനെ സംബന്ധിച്ചിടത്തോളം ഈ രംഗത്തെ വിദഗ്ധരായവരെ കൂലിക്കെടുത്ത് മുന്നോട്ടുപോവുക. അവര്‍ക്കറിയാം എന്താണ് വേണ്ടതെന്ന്. അതിനുശേഷം അവരെ അവരുടെ ജോലിക്കായി വിടുക. ഈ വര്‍ഷം ഇതു ഞാന്‍ എന്റെ കമ്പനിയില്‍ നടപ്പിലാക്കി. ഞാന്‍ മികച്ച ടീം നേതാക്കളെ കൂലിക്കെടുത്തു. ഞാനിനി പുറകിലിരുന്നു വിശ്രമിക്കാന്‍ പോവുകയാണ്. വിദഗ്ധരായ ഇവരുടെ അനുഭവങ്ങള്‍ കമ്പനിയില്‍ പ്രതിഫലനമുണ്ടാക്കും.

വിദഗ്ധരെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ അവസാനം ജോലി ചെയ്ത സിഎന്‍ബിസിയിലെ എന്റെ മേധാവിയെക്കുറിച്ച് പറയണം. എല്ലാവര്‍ക്കും താല്‍പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മീറ്റിങ്ങിനു പോകുന്നതിനുമുന്‍പ് ആവശ്യമായ എല്ലാ കാര്യങ്ങളും തയാറാക്കാന്‍ അദ്ദേഹം എന്നോടാണ് പറയുക. ആ മീറ്റിങ്ങിനിടയില്‍ അദ്ദേഹം എപ്പോഴും ഇങ്ങനെ ചോദിക്കുമായിരുന്നു: നിങ്ങളെന്താണ് ചെയ്യുന്നതെന്നു ദയവായി എന്നോട് വിശദീകരിക്കാമോ? കമ്പനിയുടെ ശരിയായ പ്രവര്‍ത്തനരീതി മനസ്സിലാക്കുന്നതുവരെ അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മൗനം അവലംബിക്കുമായിരുന്നു. മറ്റു പല സന്ദര്‍ഭങ്ങളിലും കമ്പനിയെ സംബന്ധിച്ച് ഞാന്‍ നല്‍കിയ വിവരങ്ങള്‍ അദ്ദേഹത്തിനു വിശ്വാസമായില്ലേ എന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുമായിരുന്നു. അദ്ദേഹം എന്തിനാണ് വിദ്യാര്‍ഥിയോട് ചോദിക്കുന്നതുപോലെ ചോദ്യങ്ങള്‍ ചോദിക്കുന്നത്. കമ്പനി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓരോന്നും ചോദിക്കുന്നതെന്തിനാണ്. അദ്ദേഹത്തിനു ഇതെല്ലാം അറിയാമെങ്കില്‍ അതു പറഞ്ഞാല്‍ പോരേ. ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഒരു കാര്യം എനിക്ക് മനസ്സിലായി. കമ്പനി വളരെ ലളിതമായ വഴികളിലൂടെ ചെയ്ത കാര്യങ്ങളെക്കുറിച്ച്അ്‌റിയാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ഒരിക്കലും എംഡി എന്ന പേരില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകാറില്ല. തനിക്കൊന്നും അറിയില്ലെന്നും അറിയാത്ത കാര്യങ്ങള്‍ പഠിക്കാം എന്ന ആകാംക്ഷയിലാണ് അദ്ദേഹം ഓരോ മീറ്റിങ്ങിലും പങ്കെടുക്കുക.

ഇതിനെക്കുറിച്ച് ചിന്തിക്കുക. എത്രയോ തവണ പലരുമായും നമ്മള്‍ സംസാരിച്ചിട്ടുണ്ട്. അവരെക്കുറിച്ച് പല അനുമാനങ്ങളും നടത്തി. ആ വ്യക്തിയെക്കുറിച്ചും കമ്പനിയെക്കുറിച്ചും ബിസിനസിനെക്കുറിച്ചും ഒന്നും ശരിയായ രീതിയില്‍ മനസ്സിലാക്കാതെയായിരുന്നു ഇത്.

മാധ്യമങ്ങളും വിദഗ്ധരും നിക്ഷേപകരും സഹപ്രവര്‍ത്തകരും ദിനംപ്രതി നിങ്ങളെക്കുറിച്ച് ഒന്നും അറിയാതെ അനുമാനങ്ങള്‍ നടത്താറുണ്ട്. ഓരോ ദിവസവും ജനങ്ങള്‍ നിങ്ങളെക്കുറിച്ച് ഒരുപാട് അറിയാന്‍ ആഗ്രഹിക്കുന്നു. ഇത് പരമ വിഡ്ഢിത്തമാണ്. പരസ്പരം സഹായങ്ങള്‍ ചെയ്യുക. ഒന്നും അറിയില്ല, എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമില്ല, ഒരു അഭിപ്രായം ഇല്ല, ഇവയെക്കുറിച്ച് ഒക്കെ വിശദീകരിക്കാന്‍ മറ്റുളളര്‍ക്ക് അവസരം നല്‍കാതിരിക്കുക. ഇതൊരു മാജിക്കാണ്. നിങ്ങള്‍ ഇതു പരിശീലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും, നല്ല ഇടപാടുകള്‍ നേടാന്‍ കഴിയും, എല്ലാവരില്‍ നിന്നും മികച്ച പിന്തുണ നേടാനും സാധിക്കുമെന്നു എനിക്ക് ഉറപ്പുണ്ട്.

ചില സമയത്ത് നഷ്ടം വന്നേക്കാം, എന്നാല്‍ മറ്റു ചിലപ്പോള്‍ നേട്ടങ്ങളും ഉണ്ടാകും. അതുപോലെ അറിയാതിരിക്കുന്നവയെല്ലാം അറിയാന്‍ ചില സമയത്ത് നിങ്ങള്‍ തന്നെ അവസരങ്ങള്‍ ഉണ്ടാക്കും.

    Share on
    close