20 വര്‍ഷമായി നീന്തി സകൂളിലെത്തുന്ന ഒരു അദ്ധ്യാപകന്‍

0

42 വയസ്സുള്ള ഗണിത അദ്ധ്യാപകനായ അബ്ദുല്‍ മാലിക്കിനെ പരിചയപ്പെടാം. അദ്ദേഹം കേരളത്തിലെ മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറിയില്‍ മുസ്ലീം ലോവര്‍ പ്രൈമറി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. രോഡിലൂടെയുള്ള 24 കിലോ മീറ്റര്‍ യാത്ര ഒഴിവാക്കി അദ്ദേഹം 20 വര്‍ഷമായി നീന്തിയാണ് സ്‌കൂളിലും തിരിച്ചും പോകുന്നത്. ഒരു ക്ലാസ് പോലും ഇതുവരെ മുടക്കിയിട്ടില്ല.

നീന്തല്‍ അദ്ദേഹത്തിന്റെ നീണ്ട യാത്രക്ക് പരിഹാരമാണ്. 3 ബസ്സുകള്‍ കയരിയാല്‍ മാത്രമേ അദ്ദേഹത്തിന് സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയൂ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. 'ആദ്യത്തെ ഒരു വര്‍ഷം ഞാന്‍ റോഡ് വഴി യാത്ര ചെയ്തു. എന്റെ ഒരു സുഹൃത്ത് ഉപദേശിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ നീന്താന്‍ തുടങ്ങിയത്. സ്‌കൂളിന്റെ 3 ഭാഗവും വെള്ളമാണ്. മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് നീന്തുന്നതാണ്. ബുക്കും വസ്ത്രങ്ങളും ഒരു പ്ലാസ്റ്റിക് വക്കുന്നത്.' നദി നീന്തി കയറിയതിന് ശേഷം അദ്ദേഹം നല്ല വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ എത്തും.

അബ്ദുല്‍ മാലിക്ക് ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നദി മലിനീകരണത്തിന് വിധേയമാകുന്നത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കുന്നു. അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളേയും കൂട്ടി നീന്താന്‍ പോകാറുണ്ട്. അവര്‍ ഒരുമിച്ച് ചേര്‍ന്ന് നദിയില്‍ കൂടി ഒഴുകുന്ന മാലിന്യങ്ങള്‍, പ്ലാസ്റ്റിക് എന്നിവ എടുത്ത് മാറ്റുന്നു. 'നമ്മുടെ നദികളെ മലിനമാക്കുന്നത് നാം തന്നെ തടയണം. കാരണം പ്രകൃതി ദൈവം നമുക്ക് തന്ന വരദാനമാണ്.' അദ്ദേഹം പറയുന്നു.