ദാദ്രിയില്‍ നിന്നൊരു നല്ല വാര്‍ത്ത

ദാദ്രിയില്‍ നിന്നൊരു നല്ല വാര്‍ത്ത

Tuesday November 24, 2015,

1 min Read

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ മാത്രം വാര്‍ത്തയില്‍ നിറയുന്ന ദാദ്രിയില്‍നിന്ന് അടുത്തിടെ വളരെ സന്തോഷമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പുറം ലോകം കേട്ടത്. ലുഥിയാനക്ക് സമീപം നാതോവള്‍ ഗ്രാമത്തില്‍ ഹിന്ദു, സിഖ് സമുദായത്തില്‍നിന്നുള്ളവര്‍ മുസ്‌ലീങ്ങളെ ഒരു പഴയ മോസ്‌ക് പുതുക്കി പണിയുന്നതിന് സഹായിച്ചു. മുസ്‌ലീങ്ങള്‍ അല്ലാത്തവരാണ് നിര്‍മാണ ചെലവിന്റെ 65 ശതമാനവും നിര്‍വഹിച്ചതെന്നതാണ് ഏറ്റവും സന്തോഷിപ്പിക്കുന്ന വാര്‍ത്ത.

7000 പേരാണ് ഗ്രാമത്തിലുള്ളത്. ഇവരില്‍ 500 പേര്‍ മാത്രമാണ് മുസ്‌ലീങ്ങളായുള്ളത്. എന്നാല്‍ വര്‍ഗീയ ചേരിതിരിവുകളില്ലാതെ എല്ലാവരും ഇവിടെ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു.

image


ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വിഭജിച്ച സമയത്ത് ഇവിടെനിന്ന് 1012 മുസ്‌ലീങ്ങള്‍ പാകിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ സിഖ് സമുദായത്തില്‍ ഉള്ള തങ്ങളുടെ സഹോദരങ്ങളെ പിരിയാനാകാത്തതിനാല്‍ ചിലരെല്ലാം ഇവിടെതന്നെ നില്‍ക്കുകയായിരുന്നു.

മോസ്‌ക് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിര്‍മാണത്തിന് ആവശ്യമായ ചുടുകട്ടകള്‍ തോണിയില്‍ കൊണ്ടുവരികയാണ് മുസ്‌ലീങ്ങളല്ലാത്തവര്‍ ചെയ്യുന്നത്. ഇതിന് മുമ്പെ ഹിന്ദു മുസ്‌ലീം സമുദായത്തില്‍നിന്നുള്ളവര്‍ ഗുരുദ്വാര ജോലിയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തിന്റെ ഏത് ഭാഗത്ത് വര്‍ഗീയ ആക്രമണമുണ്ടായാലും തങ്ങളുടെ ഗ്രാമം എപ്പോഴും സമാധാനത്തിലായിരിക്കുമെന്ന് ഗ്രാമവാസികളിലൊരാള്‍ അഭിമാനത്തോടെ പറയുന്നു.

    Share on
    close