ലോക വിപണി ലക്ഷ്യമിട്ട് സിനിസോഫ്റ്റിന്റെ 'സിനിഹോം' ടെക്‌നോളജി വിപണിയിലേക്ക്‌

ലോക വിപണി ലക്ഷ്യമിട്ട് സിനിസോഫ്റ്റിന്റെ 'സിനിഹോം' ടെക്‌നോളജി വിപണിയിലേക്ക്‌

Tuesday August 09, 2016,

2 min Read

ഓവര്‍ ദി ടോപ്പ് (OTT) സാങ്കേതിക വിദ്യാധിഷ്ഠിതമായി കേരളത്തില്‍ നിന്നും മലയാള സിനിമകള്‍ മറ്റ് വിനോദ പരിപാടികളും, വിദേശ മലയാളികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി സിനിസോഫ്റ്റ പ്രൈവെറ്റ് ലിമിറ്റഡ് വിദേശ സിനിമകള്‍ ഇന്ത്യയിലും ലഭ്യമാക്കും. ക്ലൗഡ് അടിസ്ഥാനമാക്കി വിനോദ മേഖല ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും എത്തിക്കുന്ന ഇ കോമെഴ്‌സ് വിപണന തന്ത്രമാണ് സിനിസോഫ്റ്റിന്റെ സിനിഹോം പദ്ധതി.

image


അനിയന്ത്രിതവും, നിയന്ത്രിതവുമായ ഇന്റര്‍നെറ്റ് വലയത്തില്‍ ഒരെ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഓവര്‍ ദി ടോപ്പ്. ലോകത്തെവിടെയുമുളള പ്രോഗ്രാം നിര്‍മ്മിതാക്കള്‍ക്കും, ഉടമസ്ഥര്‍ക്കും, സിനിമ നിര്‍മ്മിതാക്കള്‍ക്കും വരുമാന വിതരണ സാദ്ധ്യമാക്കും. പരിപാടികള്‍ അള്‍ട്ര ഹൈ ഡഫനിഷന്‍, തീഡി പരിപാടികള്‍ കൂടുതല്‍ വ്യക്തതയോടെ കാണാനുളള സിനിഹോം തീയേറ്റര്‍ പീസി, കമ്പനി ലഭ്യമാക്കും. പ്രിയപ്പെട്ടവരുടെ വിവാഹം, പാര്‍ട്ടികള്‍ തുടങ്ങിയവ ലോകത്തെവിടെയും ലൈവ് സ്ട്രീമിംഗ് വഴി ലഭ്യമാക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുളള സമയത്തും ഇവ കാണാനാകും.

യൂ.കെ, അമേരിക്ക, ക്യാനഡ, യൂറോപ്പ്, ആസ്‌ത്രേലിയ, ഗള്‍ഫ്, തുടങ്ങിയ രാജ്യങ്ങളിലുളള മലയാളികള്‍ക്കാണ് തുടക്കത്തില്‍ ഈ സൗകര്യം ലഭ്യമാക്കുകയെന്ന് സിനിസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനില്‍ നായര്‍ പറഞ്ഞു. 2000ത്തോളം മലയാളം സിനിമയുടെ ലൈബ്രറി സിനിഹോമില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണെന്നും അനില്‍ നായര്‍ അറിയിച്ചു.

image


തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും പരിപാടികള്‍ ലഭ്യമാക്കകയാണ് കമ്പനിയുടെ രണ്ടാംഘട്ടത്തിലെ ലക്ഷ്യം. സിനിമ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് ലോക വിപണി തുറന്നു കൊടുക്കുന്നതിലൂടെ വരുമാന വര്‍ധനവും വിനോദ മേഖലയുടെ ഉണര്‍വ്വും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സാറ്റലൈറ്റ്, ഡിറ്റിഎച്ച്, കേബിള്‍ നെറ്റ് വര്‍ക്കിന്റേയും സഹായത്തോടെയാണ്‌ ഇതു വരെ ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍  ഇന്റര്‍നെറ്റിന്റേയും, ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിന്റെയും സഹായത്തോടെ വ്യക്തതയോടെ വിനോദ പരിപാടികള്‍ ആസ്വദിക്കുകയും പരസ്പര സംവേദനം നടത്തുകയുമാകാം. സിനിമാ മേഖല, ഇവന്റ് മാനേജമെന്റ്, സ്ട്രീമിംഗ് സേവനദാതാകള്‍ തുടങ്ങിയവര്‍ക്ക് സിനിഹോം പദ്ധതി പ്രയോജനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കായി ഇ ലേണിംഗ്‌ സംവിധാനവും സിനിഹോം വാഗ്ദാനം ചെയ്യുന്നു.

image


ടെലിവിഷന്‍ ചാനലുകള്‍ക്ക് സിനിഹോമിന്റെ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നും, സിനിസോഫ്റ്റിന്റെ സബ്‌സക്രൈബര്‍ മാനേജമെന്റ്, സിസ്റ്റം, കണ്ട ന്റ് മാനേജമെന്റ് തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജന പ്രദമാക്കുമെന്നും കമ്പനിയുടെ മാര്‍ക്കറ്റ് ഡവലല്‍മെന്റ് മേധാവി അജിത് മേനോന്‍ പറഞ്ഞു. സ്മാര്‍ട്ട് ടീ വി, സ്മാര്‍ട്ട ഫോണ്‍, ഗേമിംഗ് ഗാഡ്ജറ്റുകള്‍, കമ്പ്യൂട്ടര്‍, ടാബ്‌ലറ്റ്, തുടങ്ങിയവയിലെല്ലാം സിനിഹോം പദ്ധതി ഉപയോഗിക്കുവാന്‍ കഴിയും. മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാരുമായും, കേബിള്‍ ഓപ്പറേറ്റര്‍മാരുമാണ് കേരള വിപണിയില്‍ വിപണന പങ്കാളിത്വം ഉണ്ടാക്കിയിരിക്കുന്നത്. സ്ട്രീമിംഗ് ടെക്‌നോളജി ഉപയോഗിച്ച് ഇവര്‍ക്ക് പരിപാടികള്‍ ഉപഭോക്താക്കളില്‍ എത്തിക്കാം.