അന്താരാഷ്ട്ര വൈറ്റ് കേയിന്‍ റാലിയുമായി 'നാബ്'

0

അന്താരാഷ്ട്ര വൈറ്റ് കേയിന്‍ ദിനത്തോടനുബന്ധിച്ച് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈണ്ടും, ആംവേ ഓപ്പര്‍ച്യൂണിറ്റി ഫൌണ്ടേഷനും ചേര്ന്ന് പട്ടം പ്ലാമൂട് നാബ് ഓഫീസില്‍ ബോധവല്‍കരണ റാലിയും, കലാപരിപാടികളും സംഘടിപ്പിച്ചു.

പ്ലാമൂട് നിന്നും രാവിലെ 10 മണിക്ക് ആരംഭിച്ച റാലി വയിലോപ്പിള്ളി സംസ്‌കൃതി ഭവന്‍, ദെവസ്വം ബോര്ഡ്േ ജങ്ക്ഷന്‍ വഴി നാല് കിലോമീറ്റര്‍ പിന്നിട്ട് തിരികെ എത്തി. 

മുന്‍ കെ.ടി.ഡി.സീ ചെയര്മായന്‍ ചെറിയാന്‍ ഫിലിപ്പ് റാലി ഫ്‌ലാഗ്ഗ് ഓഫ് ചെയ്തു. തുടര്ന്നു നടന്ന കലാപരിപാടികളില്‍ നിയസഭ ഡെപ്യൂട്ടി സ്പീകര്‍ വി.ശശി ഉദ്ഘാടനം ചെയ്തു.

 മുന്‍ ചീഫ് സെക്രട്ടറി ബാബു ജേക്കബ് ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. നാബ് പ്രസിഡന്റ് പ്രൊഫ് ജോണ്‍ കുര്യന്‍, രക്ഷാധികാരി ജോസി ജോസഫ്, ആംവേ ഓപ്പര്‍ച്യൂണിറ്റി ഫൌണ്ടേഷന്‍ പ്രതിനിധികളായ ടി ദിനേഷ്, സിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.