രത്തന്‍ ടാറ്റയില്‍ നിന്ന് ഞാന്‍ പഠിച്ചത്: വാണി കോല

0


ആദ്യമായി രത്തന്‍ ടാറ്റയെ കണ്ട നിമിഷം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. പൂനയില്‍ നിന്ന് ഒരു ബോര്‍ഡ് മീറ്റിങ്ങ് കഴിഞ്ഞ ഉടനെ ഞാന്‍ നേരെ മുംബൈയില്‍ എത്തി. രണ്ട് മണിക്കൂര്‍ നേരത്തേ തന്നെ ഞാന്‍ എത്തി. ഞാന്‍ അദ്ദേഹത്തെ കാത്തിരുന്നു. ഈ സമയത്ത് ഒരുപാട് ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ സാധ്യതകളെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ അവിടെ എത്തിയത്. അതിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് ഈ മേഖലയെക്കുറിച്ച് ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു.

മീറ്റിങ്ങ് തുടങ്ങുന്നതിന് മുമ്പ് രത്തന്‍ ടാറ്റയെക്കുറിച്ചും അദ്ദേഹത്തിന്റെ സാമ്രാജ്യമായ ടാറ്റാ ബ്രാന്‍ഡിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിച്ചു. 150 വര്‍ഷത്തെ പാരമ്പര്യമാണ് ടാറ്റ ഗ്രൂപ്പിനുള്ളത്. ഇന്ത്യയുടെ ജി.ഡി.പിയില്‍ 2 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഇവരാണ്. എന്നെപ്പോലുള്ള ഇന്ത്യക്കാര്‍ക്ക് ഇവര്‍ ഒരു അഭിമാനം തന്നെയാണ്. ടാറ്റയുടെ ഏതെങ്കിലും ഒരു ഉത്പ്പന്നമെങ്കിലും നമ്മളെല്ലാവരും ഉപയോഗിച്ചു കാണുമെന്ന് ഉറപ്പാണ്.

ഏറെ പ്രചോദനം നല്‍കുന്ന ജെ.ആര്‍.ഡി ടാറ്റയുടെ ജീവചരിത്രമായ 'ബിയോണ്ട് ദി ലാസ്റ്റ് ബ്ലൂ മൗണ്ടന്‍' എന്ന കൃതിയെക്കുറിച്ചും ഞാന്‍ ആലോചിച്ചു. ടാറ്റ ഗ്രൂപ്പിന്റെ തുടക്കവും ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ അവര്‍ സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ചുമാണ് അതില്‍ പ്രതിപാദിക്കുന്നത്. എന്റെ കരിയറിന്റെ തുടക്കത്തിലാണ് രത്തന്‍ ടാറ്റ കമ്പനിയുടെ ചെയര്‍മാനായത്. ജെ.ആര്‍.ഡി ടാറ്റയുടെ കടുത്ത ആരാധകനായതിനാല്‍ രത്തന്‍ ടാറ്റ ഇത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയെ അദ്ദേഹം മുന്നില്‍ നിന്ന് വളര്‍ച്ചയിലേക്ക് നയിക്കുന്നതാണ് കാണാന്‍ സാധിച്ചത്. ടാറ്റ ഗ്രൂപ്പിനെ അദ്ദേഹം ഉയരങ്ങളില്‍ എത്തിച്ചു. അതോടെ അദ്ദേഹത്തോടുള്ള എന്റെ ആദരവും വളര്‍ന്നു. ഇതെല്ലാം മനസ്സില്‍ വച്ചാണ് ഞാന്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ലാളിത്യം നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം. വളരെ ശാന്തനായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ അദ്ദേഹം വളരെയധികം താത്പ്പര്യം കാണിച്ചു. ഞാന്‍ പറഞ്ഞകാര്യങ്ങളെല്ലാം അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ അദ്ദേഹവുമായി അടുത്തു. പിന്നീട് ഞങ്ങളുടെ കലാരി എന്ന സംരംഭത്തിന്റെ ഉപദേശകനാകാനായി ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം അപ്പോള്‍ തന്നെ സമ്മതം മൂളി. അങ്ങനെ ഇന്ത്യയുടെ വ്യവസായ ചരിത്രത്തിലെ മഹത് വ്യക്തികളില്‍ ഒരാളായ രത്തന്‍ ടാറ്റയുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.

അതിനു ശേഷം പലതവണ ഞാന്‍ അദ്ദേഹത്തെ കണ്ടു. ഓരോ നിമിഷവും എനിക്ക് പുതിയ പ്രചോദനം ലഭിച്ചുകൊണ്ടിരുന്നു. ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. തുടക്കക്കാരായ സ്ഥാപകര്‍ക്കും വലിയ സ്റ്റാര്‍ട്ട് അപ്പുകള്‍ നയിക്കുന്നവര്‍ക്കും നല്ലൊരു മാതൃകയാണ് അദ്ദേഹം. അദ്ദേഹവുമായി ഒരു അഭിമുഖം നടത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. 2016 ഫെബ്രുവരി 5ന് ഞങ്ങളുടെ 'കെ സ്റ്റാര്‍ട്ട്' എന്ന പരിപാടി തുടക്കംകുറിച്ച സമയത്തായിരുന്നു ഈ സ്വപ്‌ന തുല്ല്യമായ അവസരം ലഭിച്ചത്. ഒരുപാടു ദിവസങ്ങളായി ഇങ്ങനെയൊരു അഭിമുഖത്തെക്കുറിച്ച് ഞാന്‍ ആലോചിക്കുകയായിരുന്നു. ഒരുപാട് ആലോചനകള്‍ക്കു ശേഷം അഭിമുഖം നടന്ന ദിവസം രാവിലെ 2 മണിക്കാണ് ഞാന്‍ അദ്ദേഹത്തിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയത്. അദ്ദേഹത്തിലുള്ള സംരംഭകനെ പൂര്‍ണ്ണമായും പുറത്തു കൊണ്ടു വരിക എന്നതായിരുന്നു എന്റെ ഉദ്ദേശം.

അഭിമുഖത്തിനിടയില്‍ അദ്ദേഹം പങ്കുവച്ച പ്രസക്തമായ ച്‌ല കാര്യങ്ങള്‍ ഇതാ:

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം യു.എസിലെ കോളേജില്‍ ചേരാന്‍ കഴിഞ്ഞതാണ്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവിടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. വളരെ നല്ല അനുഭവമാണ് എനിക്ക് അവിടെ നിന്ന് ലഭിച്ചത്.'

പുതിയ കാലഘട്ടത്തിലെ ഒരു 26 വയസ്സുള്ള സംരംഭകനാണ് താങ്കളെന്ന് സങ്കല്‍പ്പിക്കുക.

ഒരു പ്രശ്‌നം നമുക്കു മുന്നില്‍ എത്തുമ്പോഴാണ് പലതരത്തിലുള്ള ആശയങ്ങള്‍ ഉണ്ടാകുന്നത്. പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുക. അതിനു വേണ്ടി നിങ്ങളുടെ സമയവും ഊര്‍ജ്ജവും നല്‍കുക. ഇതുവഴി പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുക.

ഞാന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സഹകരിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. ഇതിനിടയില്‍ ഒരുപാട് ആശയങ്ങള്‍ കേള്‍ക്കാനിടയായി. ചില ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയാസമാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ ഈ ആശയങ്ങള്‍ ഞാന്‍ വിചാരിച്ചതിലും ഏറെ മുന്നില്‍ എത്തി. യുവാക്കളുടെ ആശയങ്ങള്‍ ഇനിയും ആഴത്തില്‍ പഠിക്കേണ്ടതുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഒരു കമ്പനി തുടങ്ങാനായി അടിസ്ഥാനപരമായി വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

നിങ്ങളുടെ ആശയം ആള്‍ക്കാരുടെ ജീവിതത്തില്‍ ഒരു മാറ്റം ഉണ്ടാക്കുന്നുവെങ്കില്‍ അത് നല്ലതാണ്. ഇങ്ങനെയുള്ള ആശയങ്ങളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

ഒരു നിക്ഷേപകനു വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്?

https://youtu.be/Sf8XwziFTzgസംരംഭകനും നിക്ഷേപകനും സമാനചിന്താഗതി വേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ സംരംഭക യാത്രയില്‍ നിങ്ങളോടൊപ്പം സഞ്ചരിക്കുന്ന വ്യക്തിയായിരിക്കണം ഒരു നിക്ഷേപകന്‍. സംരംഭകന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ നിക്ഷേപകന്‍ നന്നായി പരിശ്രമിക്കേണ്ടതാണ.്

വളര്‍ച്ചയും ലാഭവും ഒരുമിച്ച് കൊണ്ട് പോകേണ്ടത് എങ്ങനെയാണ്?

ഇതിനായി പ്രത്യേകിച്ച് വഴികളൊന്നും തന്നെയില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത നിരക്കിലാണ് ചില കമ്പനികള്‍ വളരുന്നത്. ഈ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ എങ്ങനെയാണ് യാഥാര്‍ത്ഥ്യമാക്കുന്നത് എന്നതാണ് ഇതിന് അടിസ്ഥാനം.

ഒരു സ്റ്റാര്‍ട്ട് അപ്പ് സി.ഇ.ഒ സ്വന്തമായി ഒരു വ്യക്തിത്വം രൂപീകരിക്കേണ്ടതിന്റെ ആവശ്യഗത?

ഇത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. ഒരുപാട് സംസാരിക്കുന്നത് ദോഷകരമാണെന്നാണ് പല സ്ഥാപകരും വിശ്വസിക്കുന്നത്. എല്ലാവരുമായും നല്ല ആശയവിനിമയം നടത്തുന്നത് വളരെ നല്ലതാണ്. വിജയം കൈവരിച്ച സി.ഇ.ഒമാര്‍ ഇത് പിന്തുടരുന്നു. നിങ്ങള്‍ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകം നിങ്ങളെ തിരിച്ചറിയുന്നത്.

വിജയനിമിഷങ്ങള്‍

എന്റെ ഈ യാത്രയില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടാറ്റാ നാനോ പുറത്തിറക്കിയതാണ് എനിക്ക് ഏറ്റവും അഭിമാനകരമായി തോന്നിയ നിമിഷം. ഒരു മഴക്കാലത്ത് ഒരു കുടുംബം സ്‌ക്കൂട്ടറില്‍ യാത്ര ചെയ്യുന്നത് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ആശയം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ആ കുടുംബം അപകടത്തില്‍പെട്ട് റോഡില്‍ കിടക്കുകയായിരുന്നു. നല്ല സംരക്ഷണം ഉറപ്പാക്കുന്ന ഒരു ടൂ വീലര്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന ചിന്തയില്‍ നിന്നാണ് ടാറ്റ നാനോ എന്ന ഫോര്‍ വീലര്‍ ഉണ്ടായത്.

സാധാരണക്കാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ഒരു കാര്‍ നിര്‍മ്മിക്കാനായി ഞങ്ങള്‍ നല്ലൊരു ടീമിനെ നിയമിച്ചു. ഡെല്‍ഹിയിലെ ഒരു ഓട്ടോ എക്‌സ്‌പോയിലാണ് ഞങ്ങള്‍ ഇത് പുറത്തിറക്കിയത്. അതോരു മനോഹരമായ പരിപാടിയായിരുന്നു.

26ാമത്തെ വയസ്സില്‍ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു എന്ന് തോന്നിയ ഒരു കാര്യം

ഒരു യുവാവായ ജീവനക്കാരന്‍ എന്ന നിലയില്‍ ഒരുപാട് ആശയങ്ങളുമായാണ് എന്റെ മേലുദ്യോഗസ്ഥരെ ഞാന്‍ സമാപിച്ചത്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യങ്ങളില്‍ ഇതുപോലുള്ള ആശയങ്ങള്‍ കേട്ട് അത് മനസ്സിലാക്കാന്‍ ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്റെ ആശയങ്ങള്‍ അവതരിപ്പിക്കേണ്ട രീതി എനിക്കറിയില്ലായിരുന്നു. അന്ന് ആശയവിനിമയം നടത്താനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അദ്ദേഹത്തിന് പ്രചോദനം നല്‍കിയവര്‍

ജെ.ആര്‍.ഡി ടാറ്റ: ഇന്ത്യന്‍ വ്യവസായ ശൃംഖലയില്‍ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തി; എന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി

ഹെന്‍ട്രി ഷാഷത്: കുമ്മിന്‍സ് ഡീസലിന്റെ മുന്‍ ചെയര്‍മാനും സി.ഇ.ഒയുമായിരുന്നു; അദ്ദേഹത്തില്‍ നിന്നും എനിക്ക് ഒരുപാട് പഠിക്കാന്‍ സാധിച്ചു.

അമര്‍ ബോസ്: ബോസ് കോര്‍പ്പറേഷന്റെ സ്ഥാപകന്‍. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഒരുപാട് ആശയങ്ങള്‍ പരസ്പരം പങ്കുവച്ചിട്ടുണ്ട്.

ഇങ്ങനെയാണ് അഭിമുഖം അവസാനിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ 45 മിനുട്ട്, ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍. തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിച്ചുമാണ് അദ്ദേഹം മുന്നേറിയത്. നമ്മുടെ വ്യക്തിപരമായ കുറവുകളെ തരണം ചെയ്ത്, ഏതൊരു പ്രശ്‌നത്തേയും സത്യസന്ധമായി നേരിട്ട് ഉയരങ്ങളിലേക്ക് എത്താനാണ് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നത്.