ഊഹാപോഹങ്ങള്‍ക്ക് വിട: പുനിത് സോണി ഫ്‌ളിപ്പ്ക്കാര്‍ട്ടിനോട് വിടപറഞ്ഞു

0

ഇന്ത്യയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലെ മുടി ചൂടാമന്നനാണ് ഫ്‌ളിപ്പ് കാര്‍ട്ട്. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായ പുനിത് സോണി ഒരു വര്‍ഷം മുന്നേ ഫ്‌ളിപ്പ്കാര്‍ട്ട് വിട്ടതായുള്ള വാര്‍ത്തകള്‍ കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

ഊഹാപോഹങ്ങള്‍ അനുസരിച്ച് ഫ്‌ളിപ്പ് കാര്‍ട്ട് സിലിക്കണ്‍വാലി നിലവാരത്തിലുള്ള ശമ്പളം വാഗ്ദാനം ചെയ്തതായാണ് വാര്‍ത്ത. മോട്ടറോള വൈസ് പ്രസിഡന്റായിരിക്കെ 2015ല്‍ ആ സ്ഥാനം രാജിവെച്ചാണ് പുനിത് ഫ്‌ളിപ്പ്കാര്‍ട്ടിലെത്തുന്നത്. ഗൂഗിളില്‍ പുനിത് നേരത്തെ പ്രൊഡക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവായി ജോലിചെയ്തിരുന്നു.

എന്‍.ഐ.ടി കുരുക്ഷേത്രയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയാണ് പുനിത്. പിന്നീട് അദ്ദേഹം ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ യൂണിവേഴ്‌സിറ്റി ഓഫ് വ്യോമിങ്ങില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പെന്നിസ്വേലയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുനിത് എം ബി എ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഫ്‌ളിപ്പ് കാര്‍ട്ടില്‍ പുനിത് പ്രധാനമായും ആപ്പിലാണ് ശ്രദ്ധ ചെലുത്തിയുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പ് മാത്രമായി ഒതുങ്ങിയെന്നാണ് വിമര്‍ശകുടെ അഭിപ്രായം. വെബ്‌സൈറ്റിന് പ്രധാന്യമുള്ള കമ്പനിയും പുനിതിന്റെ ആപ്പ് പ്രേമവും ഒരുമിച്ച് പോയില്ലെന്നും് വാര്‍ത്തകളുണ്ട്.

ഔദ്യോഗിക വിശദീകരണം വന്നത് ഇപ്പോഴാണെങ്കിലും കഴിഞ്ഞ മൂന്നുമാസമായി പുനിത് കമ്പനിയുമായി സഹകരണം ഇല്ലായിരുന്നു. ഫ്‌ളിപ്പക്കാര്‍ട്ടിലെ രീതികളുമായി പുനിതിന് യോചിച്ചുപോകാന്‍ കഴിയാതിരുന്നതാണ് വഴിപിരിയലിലേക്ക് നയിച്ചതെന്നാണ് ഫ്‌ളിപ്പ്ക്കാര്‍ട്ടിനുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം. ഗൂഗിള്‍ പൂര്‍ണമായും ഒരു പ്രൊഡക്ട് കമ്പനിയാണ് പ്രൊഡക്ടിനെ മന്‍നിര്‍ത്തിയാണ് ഗൂഗിളിലെ ജോലി അതേപോലെ തന്നെ പ്രൊഡക്ടിനെ മുന്‍നിര്‍ത്തിയുള്ള മാനസികാവസ്ഥയാണ് ഇവിടെ ഉള്ളവര്‍ക്ക് വേണ്ടതും. പക്ഷേ ഫ്‌ളിപ്പ്ക്കാര്‍ട്ട് ഒരു കച്ചവട കമ്പനിയായതിനാല്‍ വേഗത്തിലുള്ള ലാഭം പ്രദീഷിക്കുന്നുണ്ട്. ഫ്‌ളിപ്പ്ക്കാര്‍ട്ട് ഒരു പബ്ലിക്ക് റിലേഷന്‍ സ്ഥാപമല്ലെന്നും പുനിതിന് സീനിയേഴ്‌സുമായും ഷെയര്‍ ഹോള്‍ഡേഴ്‌സുമായും ഒത്തുപോകുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നതായുമാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.