ഇടക്കാല താവളമൊരുക്കി റെന്റ് മൈ സ്‌റ്റേ

0

ഒരിക്കല്‍ രണ്ട് മൂന്ന് മാസത്തേക്ക് താമസിക്കുന്നതിനായി ഒരു ഇടം തേടി അലഞ്ഞുതുടങ്ങിയതാണ് രാകേഷ് റെന്റ് മൈ സ്‌റ്റേ എന്ന സ്വന്തം സംരംഭത്തിലേക്ക് എത്തിപ്പെടാന്‍ കാരണമായത്. വീട് കണ്ടെത്താനാകാത്ത രാകേഷിന് കിരണിന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ താമസിക്കേണ്ടി വന്നു. ഇതില്‍ നിന്നാണ് കുറച്ചുകാലത്തേക്ക് താമസിക്കാന്‍ ഒരിടം എന്ന ആശയം ഇവര്‍ക്കിടയിലേക്ക് വന്നത്. യാത്രകള്‍ക്കിടിയില്‍ പലപ്പോഴും ആവശ്യം വരുന്ന ഒന്നാണ് കുറച്ചു ദിവസങ്ങള്‍ക്കായി ഒരിടം. ഇതിന്റെ ബുദ്ധിമുട്ട് മനസിലാക്കി ഇത്തരത്തില്‍ ഒരു താമസ സൗകര്യം ഒരുക്കുകയായിരുന്നു മൂവര്‍ സംഘത്തിന്റെ ലക്ഷ്യം.

റെന്റ് മൈ സ്‌റ്റേ എന്ന ഈ സംരംഭത്തില്‍ കിരണ്‍, രാജേഷ്, നന്‍ജുണ്ട എന്നിവരാണ് ഒത്തുചേര്‍ന്നത്. നിരവധിപ്പേര്‍ ഇതിന്റെ അണിയറയിലുംപ്രവര്‍ത്തിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് റെന്റ് മൈ സ്‌റ്റേ പ്രവര്‍ത്തനം ആരംഭിച്ചത്. താമസ സൗകര്യം ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനിലുടെ തന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എല്ലാവിധ ഉപകരണങ്ങളോടും കൂടിയ അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, റൂമുകള്‍, സ്വതന്ത്രമായ വീടുകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ മുതല്‍ കുറച്ച് മാസങ്ങള്‍വരെ ഇവിടെ തങ്ങാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. താമസക്കാര്‍ക്കായി ആഹാരവും ലോണ്‍ട്രിയും മറ്റ് ആവശ്യങ്ങള്‍ നല്‍കാനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരംഭത്തില്‍ സംരംഭത്തിന് നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും പിന്നീട് വളരെ വലിയ വരുമാനം നേടാനായതായി അവര്‍ പറയുന്നു.

മാത്രമല്ല, പലരും വലിയ തുക നല്‍കി ഇത്തരം ഭവനങ്ങളില്‍ താമസിക്കാന്‍ മടിച്ചു. എന്നാല്‍ ഇത്തരം പോരായ്മകള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. പിന്നീട് പതുക്കെ പതുക്കെ സംരംഭം വളര്‍ന്നു. ഇത്തരം വീടുകള്‍ക്ക് ആവശ്യക്കാരേറി വന്നു. എല്ലാവിധ ഉപകരണങ്ങളോടുംകൂടിയ വീടുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍.

സംരംഭത്തിന്റെ വളര്‍ച്ചക്കായി ബാംഗ്ലൂരിലേക്കാണിപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ജെ പി നഗറില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി അപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഒരു മാസത്തില്‍ 20 ശതമാനത്തോളം ഉപഭോക്താക്കള്‍ ആവര്‍ത്തിച്ചെത്തുന്നു എന്നത് ഇതിന്റെ വളര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ത്തുകയാണ്. കെട്ടിടങ്ങളുടെ ഉടമക്ക് നീണ്ട കാലയളവിലേക്ക് വാടകക്ക് നല്‍കുന്നതിനേക്കാള്‍ 40 ശതമാനം വര്‍ധിച്ച വരുമാനമാണ് ഈ സംരംഭത്തിലൂടെ ലഭിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലോ ഹോട്ടലിലോ പോയി താമസിക്കുമ്പോള്‍ വേണ്ടിവരുന്നതിനേക്കാള്‍ കുറഞ്ഞ ചിലവ് മാത്രമാണ് ഇതിലൂടെ വേണ്ടിവരുന്നത്. ബാഗ്ലൂരിനുശേഷം മറ്റ് നഗരങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. താമസക്കാര്‍ക്ക് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.