യാത്രാതടസം; നഷ്ടപരിഹാരം വര്‍ധിപ്പിച്ച് ഡി ജി സി എ

0

ഒരു വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ അത് വിമാന കമ്പനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എ ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് വലിയ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗസ്ത് ഒന്ന് മുതല്‍ നിലവില്‍ വരുന്ന കോംപെന്‍സേഷന്‍ നോംസ് അനുസരിച്ച് നിശ്ചയിച്ചിരിക്കുന്നതില്‍നിന്നും രണ്ട് മണിക്കൂറിനിടെ എയര്‍ലൈന്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്താല്‍ ഒരു യാത്രക്കാരന് 10000 രൂപ വരെ എയര്‍ലൈന്‍ നഷ്ടപരിഹരമായി നല്‍കണം. ഒരു യാത്രക്കാരനെ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കാനായില്ലെങ്കില്‍ 20000 രൂപ നഷ്ടപരിഹാരമായി വിമാനക്കമ്പനി നല്‍കേണ്ടി വരും. ഇപ്പോള്‍ എയര്‍ലൈനുകള്‍ ഓഫര്‍ ചെയയ്യുന്നത ഉദ്ദേശിച്ച സ്ഥലത്ത് എത്താതിരിക്കുകയോ വിമാനം റദ്ദാക്കുകയോ ചെയ്താല്‍ 4000 രൂപ വീതമാണ്. എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള സ്റ്റേക്ക് ഹോള്‍ഡര്‍മാരുമായി സംസാരിച്ച ശേഷമായിരിക്കും പുതുക്കിയ നഷ്ടപരിഹാരം നിലവില്‍ വരിക.

എയര്‍ലൈന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ(എ പി എ ഐ)യുടെ സ്ഥാപകനായ ഡി സുധാകര റെഡ്ഡിയുടെ വാക്കുകളനുസരിച്ച് പുതിയ ഉത്തരവിന് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ഡി ജി സി എ നോംസ് അനുസരിച്ച് ഫ്‌ളൈറ്റ് റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ വിവരം യാത്രക്കാരനെ മുന്‍കൂട്ടി അറിയിക്കണമെന്നാണ്. അല്ലാത്ത പക്ഷം എയര്‍ലൈനുകള്‍ നഷ്ടപരിഹാരമായി 5000 രൂപ അല്ലെങ്കില്‍ ഒരു യാത്രക്കള്ള ഫ്യുവല്‍ ചാര്‍ജ്ജും യാത്രാ നിരക്കും നോക്കി ഇതില്‍ ഏതാണ് കുറവ് എന്നുനോക്കി അത് നല്‍കേണ്ടിവരും. ഇത് രണ്ട് മണിക്കൂര്‍ വരെയായാല്‍ യാത്രക്കാരനെ വിവരം ധരിപ്പിക്കാത്ത പക്ഷം നഷ്ടപരിഹാരതുക 7500 ആയി ഉയരും. രണ്ട് മണിക്കൂറില്‍ കൂടുതലായാല്‍ 10,000 രൂപയാകും നഷ്ടപരിഹാര തുക.

വിമാനം ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അടുത്ത സ്ഥലത്ത് എത്തുന്നതുവരെയുള്ള സമയമാണ് ബ്ലോക്ക് അവര്‍(block hour)

ആയി കണക്കാക്കുന്നത്. ഈ മണിക്കൂറുകളാണ് എയര്‍ലൈനുകളുടെ വണ്‍ ടൈം പെര്‍ഫോര്‍മന്‍സ്(ഒ ടി പി)യായി പരിഗണിക്കുന്നത്.

യാത്രക്കാരനെ ഇറക്കേണ്ട സ്ഥലത്ത് എത്തിക്കാനായില്ലെങ്കില്‍ അയാള്‍ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റിന്റെ 200 ശതമാനം തുകയും എയര്‍ലൈന്‍ ഫ്യുവല്‍ ചാര്‍ജ്ജും നഷ്ടപരിഹാരം നല്‍കണം. മിക്ക അവസരങ്ങളിലും എയര്‍ലൈനുകള്‍ മുടങ്ങുന്ന വിമാനങ്ങള്‍ക്ക് പകരം 24 മണിക്കൂറിനുള്ളില്‍ പുതിയ സര്‍വീസ് ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്.