നന്ദകുമാറിന് മാനേജ്‌മെന്റ് ലീഡര്‍ഷിപ് അവാര്‍ഡ്

1

ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) ഏര്‍പ്പെടുത്തിയിട്ടുള്ള മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് 2015ന് സണ്‍ടെക് ബിസിനസ് ഗ്രൂപ്പ് സി ഇ ഒ: നന്ദകുമാര്‍ അര്‍ഹനായി. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യ മാനേജ്‌മെന്റ് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ടിഎംഎ 1986 മുതല്‍ നല്‍കി വരുന്ന പുരസ്‌കാരമാണിത്.

മാനേജ്‌മെന്റ് പ്രൊഫഷണലുകളില്‍ നിന്ന് മികച്ച നേതൃപാടവവും സുദൃഢമായ ബന്ധങ്ങളും സാമൂഹ്യപ്രതിബദ്ധതയുമുള്ളവരെ കണ്ടെത്തിയാണ് ഓരോ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്.കെല്‍ട്രോണില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ഔദ്യോഗികജീവിതം തുടങ്ങിയ നന്ദകുമാര്‍ 1991ലാണ് സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സിന് തുടക്കമിട്ടത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സണ്‍ടെക് സൊല്യൂഷന്‍സ് ഇന്ത്യയിലെതന്നെ ആദ്യത്തെ സോഫ്റ്റ്‌വെയര്‍ ഉല്‍പാദന കമ്പനികളിലൊന്നാണ്. 

ഇവര്‍ രൂപംകൊടുത്ത സോഫ്റ്റ്‌വെയറാണ് 20 വര്‍ഷക്കാലം ബിഎസ്എന്‍എല്‍ ഇന്ത്യയിലുടനീളം ബില്ലിംഗിനും മറ്റുമായി ഉപയോഗിച്ചിരുന്നത്. ഐ.ടി കമ്പനികളുടെ കേരളത്തിലെ കൂട്ടായ്മയായ ജിടെക്കിന്റെ ചെയര്‍മാന്‍കൂടിയായ നന്ദകുമാര്‍ സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ ഇത്തവണത്തെ പുരസ്‌കാരം നന്ദകുമാറിന് സമ്മാനിക്കും

Related Stories

Stories by TEAM YS MALAYALAM