ടൂറിസം ശ്രദ്ധാ കേന്ദ്രമായി പെരുമാതുറ മുതലപ്പൊഴിയും

0

ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുന്നില്‍കണ്ട് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പെരുമാതുറ മുതലപ്പൊഴിയും ഇടംനേടുന്നു. പെരുമാതുറയെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം. പ്രദേശത്ത് ഒരു കഫെറ്റീരിയയും കുട്ടികളുടെ പാര്‍ക്കും നിര്‍മിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല. എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി സാധ്യതകളുള്ള സ്ഥലമാണിവിടം.

കടലും കായലും ചേരുന്ന പൊഴിമുഖം കടലിനും കായലിനും മധ്യത്ത് നിന്ന് കാണാമെന്നതാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളില്‍നിന്ന് മുതലപ്പൊഴിക്കുള്ള പ്രത്യേകത. പെരുമാതുറപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ തിരുവനന്തപുരംകൊല്ലം ജില്ലകളെ തമ്മില്‍ കൂടുതല്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

പാലത്തിന് താഴെയുള്ള ഭാഗത്തുനിന്ന് പൊഴിമുഖത്തേക്ക് ഇരുവശങ്ങളിലുമായി നിര്‍മിച്ചിട്ടുള്ള പാതകള്‍വഴി സഞ്ചാരികള്‍ക്ക് പൊഴിമുഖത്തിനടുത്തെത്താം.തീരത്ത് നിന്ന് പൊഴിമുഖത്തേക്ക് 470 മീറ്ററിലും 520 മീറ്ററിലുമായാണ് രണ്ട് പാതകളും നിര്‍മിച്ചിട്ടുണ്ടള്ളത്. ഈ ഭാഗങ്ങളില്‍ തിരമാലകളില്‍നിന്ന് പാതകളെ സംരക്ഷിക്കാന്‍ 2500 പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ തുറമുഖവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ആര്‍ക്ക് വേണമെങ്കിലും ഈ പാതകള്‍ വഴി പൊഴിമുഖത്തേക്ക് പോയി ആസ്വദിക്കാവുന്ന തരത്തിലാണ് ഇപ്പോഴുള്ള ക്രമീകരണങ്ങള്‍. ചെറിയ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കാന്‍ പ്രദേശത്ത് ചെറിയ കടകളുമുണ്ട്. അതേസമയം പ്രദേശത്ത് നിലവില്‍ താമസ സൗകര്യങ്ങളൊന്നുമില്ല.

തിരുവനന്തപുരം നഗരത്തില്‍നിന്നും 26 കിലോമീറ്റര്‍ അകലെയാണ് മുതലപ്പൊഴി. ശംഖുമുഖംവേളിതുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്. വളരെ നല്ല റോഡും ഗതാഗത തിരക്ക് കുറഞ്ഞിരിക്കുന്നതും ഇതുവഴിയുള്ള യാത്ര സുഖകരമാക്കും. ഇപ്പോള്‍തന്നെ ദിവസവും നിരവധി പേര്‍ വൈകുന്നേരങ്ങളില്‍ മുതലപ്പൊഴിയിലെത്തുന്നുണ്ട്. അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.

മുതലപ്പൊഴിക്ക് പുറമേ കടലിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിച്ച് മുതലപ്പൊഴിപ്പാലത്തില്‍ കൂടിയുള്ള യാത്രയും സന്ദര്‍ശകര്‍ക്ക് ഏറെ ഇഷ്ടപ്പെടും. പ്രദേശം ടൂറിസം കേന്ദ്രമാകുന്നത് ഇവിടുത്തെ തദ്ദേശീയരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

മുതലപ്പൊഴിക്ക് പുറമേ കടലിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിച്ച് മുതലപ്പൊഴിപ്പാലത്തില്‍ കൂടിയുള്ള യാത്രയും സന്ദര്‍ശകര്‍ക്ക് ഏറെ ഇഷ്ടപ്പെടും. പ്രദേശം ടൂറിസം കേന്ദ്രമാകുന്നത് ഇവിടുത്തെ തദ്ദേശീയരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുന്നില്‍കണ്ട് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പെരുമാതുറ മുതലപ്പൊഴിയും ഇടംനേടുന്നു. പെരുമാതുറയെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം. പ്രദേശത്ത് ഒരു കഫെറ്റീരിയയും കുട്ടികളുടെ പാര്‍ക്കും നിര്‍മിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല. എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി സാധ്യതകളുള്ള സ്ഥലമാണിവിടം.