ദോശയുണ്ടാക്കാനും മെഷീന്‍; മുകുന്ദ ഫുഡ്‌സ് വ്യത്യസ്തമാകുന്നു

0


ഉടുപ്പിയുടെ ക്ഷേത്ര തെരുവില് ജന്മം കൊണ്ടതെന്ന് വിശ്വസിക്കുന്ന ദോശയ്ക്ക് ലോകമെബാടും ആരാധകരുണ്ട്. ഉണ്ടാക്കുന്ന രീതിയെ അടിസ്ഥാനമാക്കി മാത്രം 30 തരം ദോശകളുണ്ട്. മറ്റ് രീതികളില് നോക്കിയാല് എണ്ണം ഇനിയും കൂടും. ദോശകളിലെ ഏക പൊതുകാര്യം അവയെല്ലാം കൈകൊണ്ടുണ്ടാക്കുന്നു എന്നതാണ് . എന്നാല് ബാംഗ്ലൂരില് നിന്നള്ള മുകുന്ദ ഫുഡ്‌സ് അതും തിരുത്താനുള്ള പുറപ്പാടിലാണ്.

എസ്.ആര്.എം യൂണിവേഴ്‌സിറ്റി വിദ്യാര്ത്ഥിയായ ഈശ്വര് വികാസ് ഒരിക്കല് ഡല്ഹിയിലെ ഒരു ഭക്ഷണശാലയിലെ ദോശയുടെ വില കേട്ട് ഞെട്ടി. മക്‌ഡൊണാള്ഡ്‌സിന്റെയെ ബര്ഗറും കെ.എഫ്.സി ചിക്കനും ഒരേ രുചിയും വിലയും ഉള്ളപ്പോള് എന്ത് കൊണ്ട് ദോശയ്ക്ക് മാത്രം വേര്തിരിവെന്ന ചിന്ത ഈശ്വറിനെ അലട്ടി. അതിനുള്ള ഉത്തരവും കണ്ടെത്തി '' ബര്ഗറും ചിക്കനും ഒരേ രീതിയില് യന്ത്രങ്ങളുടെ സഹായത്തോടെയാണ് നിര്മിക്കപ്പെടുന്നത്. എന്നാല് ദോശ ഇന്നും മനുഷ്യ നിര്മ്മിതം മാത്രമാണ്. ''

'' ഉണ്ടാകുന്നതും ഉണ്ടാക്കപ്പെടുന്നതും തമ്മിലാണ് വ്യത്യാസം. ഉണ്ടാക്കുബോള് അതില് പ്രയത്‌നത്തിന്റെ അളവ് കൂടുതലാണ്. അത് കൊണ്ടാണ് വിലയും കൂടുന്നത്. '', ഈശ്വര് കൂട്ടിച്ചേര്ത്തു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 2011ല് സുഹൃത്തായ സുദീപിനൊപ്പം ഈശ്വര് ബട്ടണമര്ത്തിയാല് ദോശ ഉണ്ടാകുന്ന യന്ത്രം ഉണ്ടാക്കാന് ഇറങ്ങിത്തിരിച്ചത്. മെയ് 2013ല് മൂന്നാം വര്ഷ വിദ്യാര്ത്ഥികളായിരുന്നപ്പോഴാണ് അവര് തങ്ങളുടെ കമ്പനി തുടങ്ങിയത്. ഇന്ത്യന് ഏഞ്ചല് നെറ്റവര്ക്കില് സ്വീകരിക്കപ്പെട്ട അവരുടെ പ്ലാന് വിപുലപ്പെടാനുള്ള ഇന്ക്യൂബേറ്റര് ലഭിച്ചു. 2013ല് ഇന്ക്യൂബേറ്ററില് നിന്നും ഇറങ്ങിയ കമ്പനിയില് ഐ.എ.എന് ഇന്വെസ്റ്ററുമാരായ ഹരി ബാലസുബ്രഹ്മണ്യവും ഗോപിനാഥും ചേര്ന്ന് നിക്ഷേപം നടത്തി.

പ്രവര്ത്തന രീതി

ആദ്യ ഘട്ടങ്ങളില് 1m ×1m നീളത്തില് ഉല്പാദിപ്പിച്ചിരുന്ന യന്ത്രത്തിന് ഇന്ന് ഒരു മൈക്രോ വേവിന്റെ നീളമേ ഉള്ളു. 1m മുതല് 6m വരെ കട്ടിയുള്ള ദോശകള് ദോശാമാറ്റിക്‌സില് നിര്മ്മിക്കാനാകും. ഒരു ബട്ടണ് അമര്‌ത്തേണ്ട താമസം മാത്രം.

ഉപഭോക്താവിന് ഒരു കണ്ടയ്‌നറില് ദോശമാവും, മറ്റൊന്നില് എണ്ണയും നിറച്ച് ആവശ്യമുള്ള കട്ടി, സാന്ദ്രത, തുടങ്ങിയവയില് നിന്ന് തിരഞ്ഞെടുക്കേണ്ട ആവശ്യമേ ഉള്ളു. യന്ത്രം സ്വയം ആവശ്വാനുസരണം ദോശ നിര്മ്മിച്ച് 1 മിനിട്ടില് നല്കും. വേണമെങ്കില് ആവശ്വാനുസരണം മറ്റ് ചേരുവകളും ചേര്ക്കാം.

ദൈനന്തിനത്തില് നിന്നും കണ്ടെത്തിയ രൂപകല്പന

ബൈക്ക് സ്റ്റാണ്ട് മുതല് അക്വാറിയം വരെ ഈ രൂപകല്പനയില് ഇവര്ക്ക് പ്രചോദനമായി.

1.കോണ്ക്രീറ്റ് മുകളിലെ നിലകളിലെത്തിക്കാന് നിര്മ്മാണ ഘട്ടത്തില് ഉപയോഗിക്കുന്ന അതേ രീതിയിലാണ് യന്ത്രത്തില് ദോശമാവ് പംമ്പ് ചെയ്യുന്നത്.

2. സമയ നഷ്ടമൊഴിവാക്കാന് ദോശ മാറ്റി പുതിയത് ചുടാനുള്ള പ്രക്രിയയില് സൈക്കിളിന്റെ സൈഡ് സ്റ്റാന്ഡിനെയാണ് മാതൃകയാക്കിയത്.

3. ദോശ മാവ് കൃത്യമായി ഒഴിക്കാന് എ.സി മോട്ടറിന്റെ പവര് 1440യില് നിന്ന് 1 ആര്.പി.എം ആക്കി കുറയ്ക്കാന് ഒരിക്കലും കഴിയില്ല എന്ന് ഐ.ഐ.റ്റി അദ്ധ്യാപകര് പോലും പറഞ്ഞപ്പോള് ചെന്നൈയിലെ ഒരു കടക്കാരന് വെറും 3500 രൂപയ്ക്ക് കുറെ ചെയിനുകളും ഗിയറും ഉപയോഗിച്ച് അത് ചെയ്ത് കൊടുത്തു.

നിക്ഷേപവും സമ്മര്ദ്ദവും

മുകുന്ദ ഫുഡ്‌സ് പോലെ വളരെ വിരളം സംരംഭങ്ങളെ തടങ്ങി വരുന്നുള്ളു. അത് കൊണ്ട് തന്നെ അവര്ക്ക് സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കേണ്ടതുണ്ടായിരുന്നു.

''ഐ.എ.എന്. ഞങ്ങളില് നിക്ഷേപിച്ചത് വളരെ സഹായകരമായി. കാരണം ഈ മേഖലയില് നിക്ഷേപകരെ ലഭിക്കുന്നത് വളരെ പ്രയാസമാണ്. ''

എന്നാല് ഒരു നൂതനവും സാധ്യതകള് നിറഞ്ഞതുമായ ആശയം ആയതിനാല് തന്നെ എത്രയും പെട്ടെന്ന് അത് വിപണിയില് എത്തിക്കുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു .

സാധാരണ ടയോട്ടോ പോലുള്ള കമ്പനികള് 45വര്ഷങ്ങളെടുത്താണ് ആദ്യരൂപം പുറത്തെത്തിക്കുന്നത്. 12 വര്ഷങ്ങള്ക്ക് ശേഷം അതിന്റെ പരിഷ്‌കൃത രൂപം വിപണിയില് എത്തിക്കുന്നത്. ''പ്രെട്ടോ ടൈപ്പ് ഉണ്ടാക്കി പിന്നീട് കമ്മേര്ഷിയല് പതിപ്പ പുറത്തിറക്കാനുള്ള പണവും സമയവും ഞങ്ങള്ക്ക് ഇല്ലായിരുന്നു. അത്‌കൊണ്ട് ദോശമാറ്റികിനെ ഞങ്ങള്, കൃത്യമായി പറഞ്ഞാല് 234 ഭാഗങ്ങളാക്കി മാറ്റി അതില് പുനര്‌നിര്മ്മാണം വേണ്ടാത്തവയെ വേര്തിരിച്ച് വെച്ചു.''

മുകുന്ദ ഫുഡ്‌സ് മാത്രമാണത്രെ ആദ പതിപ്പും കമേര്ഷിയല് രൂപവും ഒന്നിച്ച് നിര്മ്മിച്ച ലോകത്തിലെ ആദ്യത്തെ കമ്പനി. ഇതിലൂടെ പണത്തിനൊപ്പം സമയവും ലാഭിക്കാനായി.

ട്രാഫിക്, മാര്ക്കറ്റിംഗ്, ലോഗിസ്റ്റിക്‌സ് പോലുള്ള ദൈനന്ദിന പ്രശ്‌നങ്ങള്ക്ക് ഉപായങ്ങള് കണ്ടെത്തുന്ന നവസംരംഭങ്ങളില് നിക്ഷേപിക്കാന് ആളുകള് മുന്നോട്ട് വരണം. ഗവണ്മെന്റിന്റെയും പല നല്ല പദ്ധതികളും ഇന്നും കടലാസുകളുടെ വെളിയില് എത്തിയിട്ടില്ല. പല സ്റ്റാര്ട്ടപ്പ് വായ്പ്പകള്ക്കും അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്ന് വരെ ഞങ്ങള്‌ക്കൊന്നും ലഭിച്ചിട്ടില്ല.

വിപണിയും വ്യവസായവും

ഫുഡ് പ്രൊസസിംങ് വ്യവസായമാണ് ഇന്ത്യന് ഭക്ഷ്യ വിപണിയുടെ 32% കയ്യടക്കി വെച്ചിരിക്കുന്നത്. 121 $ ന്റെ വിപണനമൂല്യം കണക്കാക്കപ്പെടുന്ന ഈ മേഖലയില് 48മില്ല്യണ് അളുകളാണ് ജോലി ചെയ്യുന്നത്. മൊത്തം ജി.ഡി.പിയുടെ 14%, കയറ്റുമതിയുടെ 13%, വാണിജ്യ നിക്ഷേപത്തിന്റെ 6%വും വരുന്ന ഈ മേഖല, 2015 അവസാനിക്കുബോള് 195$ എന്ന നിരക്കിലെത്തി നില്ക്കുമെന്നാണ് പ്രതീക്ഷ.

ദോസാമാറ്റിക് ചെറുകിട ഹോട്ടല് വ്യാവസായികളെയാണ് മുഖ്യമായും ഉദ്ദേഷിക്കുന്നത്. ഈ യന്ത്രത്തിന്റെ സഹായത്തോടെ നൈപുണ്യമില്ലെങ്കിലും ദിവസം 500ഓളം ദോശകള് പാകം ചെയ്യാം.

ഹാര്ഡ്‌വെയര് സ്റ്റാര്ട്ടപ്പുകളുടെ മുന്നിലെ പ്രതിസന്ധികള്

തെഴിലാളികളെ കണ്ടെത്തുന്നതും നിലനിര്ത്തുന്നതും ഒരു വലിയ ബുദ്ധിമുട്ട് തന്നെയാണ്.

''തൊഴിലാളികള്ക്ക് പുതിയത് പഠിക്കാനോ തൊഴില്പരമായ ബാദ്ധ്യതകളിലോ താല്പര്യമില്ല. അവരെ പ്രോത്സാഹിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.''

''സോഫ്റ്റ് വെയര് നിര്മ്മാണം പോലെ എസി റൂമിനുള്ളിരന്ധ് നടത്താവുന്ന കാര്യമല്ല ഇത്. സംരംഭം തുടങ്ങുന്നത് ഒരു മാരത്തണ് ഓടുന്നത് പോലെയാണെങ്കില് , ഹാര്ഡ് വെയര് സംരംഭം ഒരു ഡബിള് മാരത്തണ് ആണ്.''

വര്ത്തമാനവും ഭാവിയും

എന്നും 45 അന്വേഷണങ്ങള് ലഭിക്കാറുണ്ടെന്ന് സുദീപ് പറയുന്നു. നിലവില് പണമടച്ച 30 ഉപഭോക്താക്കള്ക്കുള്ള യന്ത്രങ്ങള് അയച്ചു തുടങ്ങിയിട്ടുണ്ട്.

തയ്യാറെടുപ്പുകള്:

1. 201415 വര്ഷങ്ങളില് 500 ദോശാമാറ്റിക് യന്ത്രങ്ങള് 1.1 1.5 ലകഷങ്ങള്ക്ക് വില്ക്കുക.

2. എന്.സി.ആര്, കൊല്കട്ട, മുംബൈ, ബാംഗ്ലൂര് എന്നിവിടങ്ങളില് സേവന കേന്ദ്രങ്ങള്

3. വലിയ കമ്പനികളെ പോലെ അസംബ്ലി ലൈന് രീതിയില് നിര്മ്മാണം നടത്തുക.

4. പൂര്ണ്ണുമായും ഇന്ത്യയില് നിര്മ്മിച്ച ഉല്പ്പന്നങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കുക.

നിലവില് 15 ജീവനക്കാരുളള കമ്പനിയിലെ വിവിധ തസ്തികയിലേയ്ക്ക് കഴിവുള്ള യുവാക്കളെയും മൂലധനത്തിനായും ധനവ്യയത്തിനായ് നിക്ഷേപകരെയും തിരയുന്നുണ്ടെന്ന് ഈശ്വര് പറയുന്നു.

'' അന്താരാഷ്ട്ര നിലവാരത്തിലും വിപണിയിലും ഇറക്കാന് കഴിയുന്ന ഫുഡ് പ്രൊസസര് നിര്മ്മിക്കാന് കഴിഞ്ഞതില് ഞങ്ങള്ക്ക് അഭിമാനമുണ്ട്. ''

''ആ പിന്നെ, ഇതില് പാന്‌കേക്കുകളും ഉണ്ടാക്കാനാകും'', സുദീപ് ചിരിച്ചു കൊണ്ട് പറഞ്ഞു.