വാങ് യാന്‍; സഹജീവി സ്‌നേഹത്തിന്റെ പ്രതീകം

0

പണത്തിനേക്കാള്‍ സഹജീവികളോടുള്ള സ്‌നേഹത്തിന് വില കല്‍പിക്കുന്ന അപൂര്‍വം മനുഷ്യരില്‍ ഒരാളാണ് ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ ഗിലോംഗ് ടൗണിലെ 29 കാരനാണ് വാങ് യാന്‍. ഒരു കോടീശ്വരനായിരുന്നു വാങ്. ആരും സംരക്ഷിക്കാനില്ലാത്ത നായകളെ സംരക്ഷിക്കുന്നതിനായി അഭയകേന്ദ്രം തുടങ്ങിയ വാങ് രണ്ടായിരത്തോളം നായകളെയാണ് ഇതുവരെ രക്ഷിച്ചത്. നായകളെ തീറ്റിപ്പോറ്റുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യത തന്നെ ഇപ്പോള്‍ വാങിന് വന്നുചേര്‍ന്നിട്ടുണ്ട്. തന്റെ സ്റ്റീല്‍ വാണിജ്യം ഉപേക്ഷിച്ചാണ് നായ സംരക്ഷണത്തിന് വാങ് ഇറങ്ങിത്തിരിച്ചത്.

2012ല്‍ വാങിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ പൂച്ചിനെ കാണാതായി. തന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ച് വാങ് അടുത്തുള്ള കശാപ്പുശാല സന്ദര്‍ശിച്ചെങ്കിലും പൂച്ചിനെ കണ്ടെത്താനായില്ല. കശാപ്പുശാലയില്‍ കണ്ട ദൃശ്യങ്ങള്‍ വാങിന്റെ മനസിനെ ഏറെ നൊമ്പരപ്പെടുത്തി. ഇതോടെ നായകള്‍ക്ക് വേണ്ടി ഒരു അഭയകേന്ദ്രം നിര്‍മിക്കാന്‍തന്നെ വാങ് തീരുമാനിക്കുകയായിരുന്നു. മാത്രമല്ല തെരുവുകളില്‍ കഴിയുന്ന നായകളെ ഏറ്റെടുത്ത് സംരക്ഷിക്കാനുമാരംഭിച്ചു.

ആ കശാപ്പുശാല തന്നെ വാങ് വാങ്ങി അവിടെ കശാപ്പിന് കൊണ്ടുവന്ന നായകളെ സംരക്ഷിക്കുകയായിരുന്നു. നേരത്തെ സ്റ്റീല്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തായിരുന്നു കശാപ്പുശാല തുടങ്ങിയത്. കശാപ്പിന് കൊണ്ടുവന്ന 2000 നായകളെയാണ് വാങ് സംരക്ഷിച്ചത്. നിലവില്‍ ഇവിടെ 215 നായകളെയാണ് സംരക്ഷിക്കുന്നത്. ആയിരത്തോളം നായകളെ പലരും ദത്തെടുത്തിട്ടുണ്ട്.

ആരുടെ കയ്യില്‍നിന്നും സംഭാവനകള്‍ വാങ്ങിയല്ല വാങ് ഇതെല്ലാം ചെയ്യുന്നത്. സുമനസുകള്‍ നായകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യട്ടെ എന്നാണ് വാങിന്റെ പക്ഷം. മൃഗങ്ങളോടുള്ള ക്രൂരതകള്‍ ഇന്ത്യയിലും ധാരാളം നടക്കുന്നുണ്ട്. വന്ധ്യംകരണ ശസ്ത്രക്രിയവഴിയും വാക്‌സിനേഷനുകള്‍ വഴിയും നായകളുടെ എണ്ണം കുറക്കാനുള്ള പരിപാടികള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നടക്കുന്നുണ്ട്. ബംഗലൂരുവിലും നായകളെ അനധികൃതമായി നായകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.