കരവിരുതിന് കൈത്താങ്ങായി ദസ്ത്കര്‍

0

കലര്‍പ്പില്ലാത്ത കരവിരുതിന്റെ തന്ത്രങ്ങള്‍ ആവോളം കൈവശമുണ്ടെങ്കിലും അത് ജനങ്ങള്‍ക്കിടയിലെക്കിത്താന്‍ കഴിവില്ലാതെ പകച്ചു നിന്ന ഗ്രാമവാസികള്‍ക്കിടയിലേക്ക് ഒരു രക്ഷകയായാണ് ലൈല ത്യാബ്ജി എത്തിയത്. പരമ്പരാഗത കരകൗശല തൊഴിലാളികളായിരുന്ന അവര്‍ക്ക് തോഴിലിനോട് വളരെ ആത്മാര്‍ത്ഥത ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ലാഭം കൊയ്യാനുമുള്ള അറിവില്ലായ്മയായിരുന്നു അവരുടെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞ ലൈലക്ക് അവരെ സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.

പൈതൃക കലയായ കരകൗശല വിദ്യ സ്ത്രീകള്‍ മാത്രം ചെയ്തിരുന്ന ഒന്നായിരുന്നില്ല. സംരംഭത്തിന്റെ ഒരു വശം സ്ത്രീകള്‍ ചെയ്തിരുന്നുവെങ്കില്‍ മറുവശം പുരുഷന്‍മാരും ചെയ്തിരുന്നു. ഇത്തരത്തില്‍ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് മുന്നോട്ട് പോയിരുന്നത്. ഏഴ് മില്ല്യണ്‍ ആളുകളാണ് ഗ്രാമീണ മേഖലയില്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നത്. രാജ്യത്ത് കൃഷികഴിഞ്ഞാല്‍ ഗ്രാമീണ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലായി തന്നെ നിലകൊള്ളുന്ന മേഖലയാണ് കരകൗശല മേഖല. പ്രധാനമായും സ്ത്രീകളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. ഇവരെ സഹായിക്കുന്നതിനായാണ് ലൈല ദസ്ത്കര്‍ എന്ന സംഘടനക്ക് രൂപം നല്‍കിയത്. അവരുടെ പരമ്പരാഗത കരകൗശല ഉത്പന്നങ്ങള്‍ വിപണനം നടത്താനും സാമ്പത്തികമായി ഉയര്‍ച്ച നേടാനും ഇത് അവരെ സഹായിച്ചു. എന്തും തുറന്നുപറയുന്ന പ്രകൃതവും അവരുടെ മികച്ച പ്രവര്‍ത്തന രീതിയും ലൈലയെ മറ്റുള്ളവരുടെ വിശ്വസ്തയാക്കി മാറ്റി.

ജപ്പാന്‍ ഫൈന്‍ ആര്‍ട്‌സില്‍ പഠനം പൂര്‍ത്തായാക്കിയ ലൈല ഡല്‍ഹിയില്‍ തിരിച്ചെത്തിയത് ഫ്രീലാന്‍സ് ഡിസൈനറായി ജോലി നോക്കാമെന്ന ചിന്തയിലാണ്. എന്നാലിത് അത്ര എളുപ്പമായിരുന്നില്ല. ഇന്റീരിയല്‍ ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സ്റ്റേജ് ഡിസൈന്‍ ഇന്‍ഡസ്ട്രി എന്നിവയില്‍ അവസരങ്ങള്‍ കുറവായിരുന്നതാണ് കാരണം. എങ്കിലും പരമ്പരാഗത കാരകൗശല വിദ്യയില്‍ ലൈല ആനന്ദം കണ്ടെത്തി. ഗുജറാത്തിലെ കച്ചില്‍ എത്തിയതാണ് തന്റെ ജീവിതം തന്നെ മാറ്റിമറിക്കാനിടയായതെന്ന് ലൈല പറയുന്നു. ഇവിടെ പരമ്പരാഗത കരകൗശല തൊഴിലാളികളെ ലൈല നേരില്‍ കണ്ടു അവരുടെ അനുഭവങ്ങള്‍ മനസിലാക്കി. അവരുടെ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും തിരിച്ചറിഞ്ഞു.

അവരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവരെ സഹായിക്കാന്‍ ലൈല തീരുമനിച്ചതാണ് ദസ്ത്കറിന്റെ ഉത്ഭവം. 23 മില്ല്യണ്‍ അസംഘടിത കരകൗശല തൊഴിലാളികള്‍ ഉള്ള ഇന്ത്യയില്‍ ഇവരുടെ ഉന്നമനത്തിനായി സര്‍ക്കാറും കൈകോര്‍ക്കേണ്ട് അത്യാവശ്യമായിരുന്നു, ഇവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് ആവശ്യമായ സഹായം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ലഭിക്കേണ്ടിയിരുന്നു.

തന്റെ 66ാമത്തെ വയസ്സിലും രാവിലെ ഊര്‍ജ്ജ സ്വലതയോടെ എണീറ്റ് ജോലിക്ക് പോകാന്‍ സാധിച്ചതില്‍ അവര്‍ ഉത്സാഹവതിയായിരുന്നു. ചെയ്യുന്ന പ്രവൃത്തി മറ്റൊരാള്‍ക്ക് സഹായകമാകുകയും അതിനുമപ്പുറം അയാളുടെ ജീവിതമാര്‍ഗത്തിന് തന്നെ കാരണമാകുകയും ചെയ്യുന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു. ഇത് വാര്‍ധക്യത്തിലും ലൈലയെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തയാക്കി.

ഈ മേഖലയിലെ സ്ത്രീകളെ ഉപദേശിക്കാനും ലൈല മറന്നില്ല. നിങ്ങള്‍ ഒരു സംരംഭം തുടങ്ങുന്നത് വളരെ നല്ലകാര്യമാണ്. എന്നാല്‍ അതിനോടൊപ്പം കുറച്ച് പേരെയെങ്കിലും കൈപിടിച്ചുയര്‍ത്താന്‍ നിങ്ങള്‍ക്ക് സാധ്യമായാല്‍ അതായിരിക്കും കൂടുതല്‍ സൃതൃപ്തി നേടിത്തരുകയെന്നും ലൈല പറഞ്ഞു.