മള്‍ട്ടീപ്ലക്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏരിസ് പ്ലക്‌സിന്

മള്‍ട്ടീപ്ലക്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏരിസ് പ്ലക്‌സിന്

Monday February 20, 2017,

2 min Read

സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്നതും ലോകോത്തര നിലവാരത്തിലുമുള്ള മള്‍ട്ടിപ്ലക്‌സുകളിലൊന്നായ ഏരീസ് പ്ലക്‌സിനാണ് ഇത്തവണത്തെ മള്‍ട്ടിപ്ലക്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. സ്റ്റാര്‍സ് ഓഫ് ദ ഇന്‍ഡസ്ട്രി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മള്‍ട്ടിപ്ലക്‌സ് എക്‌സലന്‍സ് അവാര്‍ഡുകളില്‍ അത്യധികം ആദരിക്കപ്പെടുന്നതാണ് ഈ പുരസ്‌കാരം. 15 രാജ്യങ്ങളിലായി 43 മള്‍ട്ടിനാഷനല്‍ കമ്പനികളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഏരിസ് പ്ലക്‌സ് . ഏരീസ് ഗ്രൂപ്പിന്റെ ഫൗണ്ടര്‍ ചെയര്‍മാനും സി ഇ ഒയും എരീസ് പ്ലക്‌സിന്റെ പ്രമോട്ടറുമായ സോഹന്‍ റോയ്ക്ക് സി ഇ ഒ ഓഫ് ദ ഇയര്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.

image


 4 K ട്വിന്‍ പ്രൊജക്ടേഴ്‌സ് ,DMAX 3D , 64 ചാനല്‍ ഡോള്‍ബി ATMOS ടെക്‌നോളജി തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏരീസ് പ്ലക്‌സ് സൗത്ത് ഏഷ്യയിലെ തന്നെ നമ്പര്‍ വണ്‍ ആയി മാറിയതിന്റെ പിന്നിലെ കരങ്ങള്‍ സോഹന്‍ റോയിയുടേതാണ്. ഈ മള്‍ട്ടിപ്ലക്‌സ് ശൃംഖലക്ക് തുടക്കമിട്ടത് തിരുവനന്തപുരത്തായിരുന്നു. പിന്നീട് കൂടുതല്‍ സ്‌ക്രീനുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കേരളത്തിലുടനീളം ഇരുപതോളം മള്‍ട്ടീ പ്ലക്‌സുകളും നൂറോളം സ്‌ക്രീനുകളുമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഏരീസ് പ്ലക്‌സ്. 

image


സാങ്കേതിക വിദ്യയും സൗകര്യങ്ങളും കൈകോര്‍ത്തപ്പോള്‍ ഈ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖല ഗുണനിലവാരത്തില്‍ സൗത്തേഷ്യയിലെ സുപ്പര്‍ സ്റ്റാറായി മാറുകയായിരുന്നു. സിനിമകളുടെ എച്ച്.ഡി പ്രക്ഷേപണത്തിന് പുറമെ ഏരീസ് പ്ലക്‌സില്‍ വേറെയും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്, സുഖപ്രദമായ ഇരിപ്പിട സൗകര്യങ്ങളും 3D മികവുകളും ഉയര്‍ന്ന നിലവാരത്തിലുള്ള ഷോപ്പിങ് സ്ഥലങ്ങളും സുരക്ഷിതമാക്കപ്പെട്ട പാര്‍ക്കിങ് സംവിധാനം ഫുഡ് കോര്‍ട്ട് ബിവറേജ് അങ്ങനെ സൗകര്യങ്ങള്‍ അനവധിയാണിവിടെ.

image


ഏരീസ് ഗ്രൂപ്പിലേക്ക് ഈയിടെ എത്തിയ അതിഥി ആഗോള പ്രേക്ഷകര്‍ക്ക് നവ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. ബിഗ് സിനി എക്‌സ്‌പോയില്‍ ബെസ്റ്റ് അഡാപ്റ്റഡ് മള്‍ട്ടിപ്ലക്‌സ് അവാര്‍ഡ് ഏരിസ് പ്ലക്‌സ് കരസ്ഥമാക്കി. ഏഷ്യന്‍ മള്‍ട്ടിപ്ലക്‌സ് ലീഡര്‍ഷിപ്പ് അവാര്‍ഡ്‌സില്‍ ബെസ്റ്റ് സൗണ്ട് ക്യാലിറ്റിക്കുള്ള പുരസ്‌കാരവും ഏരിസ് പ്ലക്‌സിന് തന്നെ. മേഘലയില്‍ സജീവ സാന്നിദ്ധ്യമായുള്ളവരെ തിരിച്ചറിയാനുള്ള വേദി ഒരുക്കുകയാണ് മള്‍ട്ടിപ്ലക്‌സ് എക്‌സലന്‍സ് അവാര്‍ഡ്. പുതുമയുള്ള കഴിവുകളെ കണ്ടെത്തി വിനോദത്തിന്റെ ലോകത്തേക്ക് കൊണ്ട് വരുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പുതിയ വിജ്ഞാന മണ്ഡലം വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം സര്‍ഗ്ഗാത്മയ്ക്കും ബുദ്ധിശക്തിക്കും അളവുകോല്‍ നിശ്ചയിച്ചിരിക്കുകയാണ് ഇവിടെ.ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന സോഹന്‍ റോയിയുടെ സംരംഭക ഉദ്യമത്തിലെ പൊന്‍തൂവലാണ് ഏരിസ് പ്ലക്‌സ്.