'ലക്ഷ്യബോധം, പുതുമ, അക്ഷീണ പരിശ്രമം' 2015 ലേക്ക് ഇന്‍മൊബിയുടെ തിരിഞ്ഞുനോട്ടം

0

മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന പ്രത്യാകതയോടെയാണ് ഇന്‍ബൈ 'ഇന്‍മൊബി' രൂപീകരിച്ചത്. വ്യക്തമായ ലക്ഷ്യബോധം, പുതുമ, അക്ഷീണ പരിശ്രമം എന്നിവയാണ് ഇന്‍മൊബിക്ക് പിന്നിലുള്ളത്. അവരുടെ ലക്ഷ്യബോധമാണ് അവരെ കഴിഞ്ഞ ആഗസ്റ്റില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിച്ചത്. അവരുടെ പ്രോഡക്ട് ഡിസ്‌കവറി സംവിധാനമായ Miip തുടങ്ങാനാണ് അവര്‍ അവിടെ എത്തിയത്. അവിടെ ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള വമ്പന്‍ കമ്പനികളും ഉണ്ടായിരുന്നു. 2015ന്റെ തുടക്കത്തില്‍ ഗൂഗിള്‍ ഇന്‍മൊബിയെ വാങ്ങുമെന്ന് പരക്കെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

കഠിന പ്രയത്‌നവും വലിയ സ്വപ്നങ്ങള്‍ കാണാനുള്ള കഴിവും അവരെ ഉയരങ്ങളില്‍ എത്തിച്ചു. 2015ല്‍ 8 ബില്ല്യന്‍ പരസ്യ അഭ്യര്‍ഥനകളാണ് ഒരു ദിവസം അവര്‍ക്ക് ലഭിച്ചത്.

ഇന്‍മൊബിയുടെ മൂന്ന് ബക്കറ്റുകള്‍

ഇന്‍മൊബിയുടെ സ്ഥാപകനും സി ഇ ഒയുമായ നവീന്‍ തീവാരി അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുന്നു. ഈ സംഘടനയുടെ ചിന്താരീതികള്‍ മൂന്ന് ബക്കറ്റുകളായി തിരിച്ചിരിക്കുന്നു. വരുമാനം ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ ബക്കറ്റ്. ഇതില്‍ 60 ശതമാനം അവരുടെ പരിശ്രമവും 30 ശതമാനം ഓരോരുത്തരുടേയും അഭിപ്രായങ്ങല്‍ പങ്കുവെയ്ക്കലുമാണ്.

ഇന്‍മൊബിയുടെ സ്ട്രാറ്റജിക് ബെറ്റുകളാണ് രണ്ടാമത്തേത്. ഇതില്‍ വരുമാനമായി 30 ശതമാനവും അഭിപ്രായങ്ങല്‍ പങ്കുവെയ്ക്കാനായി 60 ശതമാനവും ചിലവഴിക്കുന്നു. ഇതിനായി ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുന്നതായി നവീന്‍ പറയുന്നു. Miip ഈ ബക്കറ്റില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ള 10 ശതമാനം ഇന്‍മൊബിയുടെ മൂണ്‍ഷോട്ടുകള്‍ക്ക് ചിലവഴിക്കുന്നു. ഒര ആശയത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ മൈന്‍ഡ് ഷെയര്‍ ഇന്‍വെസ്റ്റ്‌മെന്റ് വളരെയധികം സഹായിക്കുന്നതായി നവീന്‍ പറയുന്നു.

'ചെറിയ കാര്യങ്ങളില്‍ നിന്നാണ് വലുത് ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു ചെറിയ ടീം നമ്മോടൊപ്പം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 10 പേരടങ്ങുന്ന ഒരു ടീമാണ് ഞങ്ങളുടെ എല്ലാ പദ്ധതികളുടെ ചെയ്യുന്നത്. അത് ഞങ്ങലെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്.' നവീന്‍ പറയുന്നു.

ഇന്ന് യുവാക്കളാണ് കൂടുതലായി കമ്പനികള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങല്‍ നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് നവീന്‍ പറയുന്നു.

പല വിപണികളില്‍ നിന്നും ലഭിച്ച പാഠങ്ങള്‍

Miip വന്നതോടെ സിലിക്കണ്‍ വാലിയില്‍ തുടങ്ങിയ ചുരുക്കം ചില ഇന്ത്യന്‍ ടെക്‌നോളജി കമ്പനികളില്‍ ഒരാളായി ഇന്‍മൊബി മാറി. ഇതുവരെ ഇന്ത്യ, യു എസ്, ചൈന എന്നീ മൂന്ന് രാജ്യങ്ങളില്‍ ഇത് തുടങ്ങിയിട്ടുണ്ട്. Miip യുടെ പുരോഗതിയെക്കുറിച്ച് ഇപ്പോള്‍ പറയുക പ്രയാസമാണ്. കാരണം അത് വളരെ നേരത്തെയുള്ള പരാമര്‍ശമായി തീരും. 'വളരെയധികം പ്രോത്സാഹനം നല്‍കുന്ന തുടക്കമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.' മൊബൈലില്‍ മാത്രമാണ് Miip പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വര രാജ്യങ്ങളാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. അടുത്ത 610 മാസത്തേക്ക് ഒരു പുതിയ വിപണിയെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല.

Miip യുടെ ദീര്‍ഘവീക്ഷണം

ഉപയോക്താക്കള്‍ക്ക് വേണ്ട കാര്യങ്ങള്‍ കണ്ടെത്താനുള്ള സൗകര്യം ലഭ്യമാക്കുകയാണ് Miip എന്ന പരസ്യ സംവിധാനം. മറ്റുള്ള സംവിധാനങ്ങളില്‍ പരസ്യങ്ങല്‍ വെറുതെ കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഈ കാരണം കൊണ്ടുതന്നെയാണ് Miip എല്ലാവരെയും ആകര്‍ഷിക്കുന്നത്.

'നിലവില്‍ ഉപഭോക്താക്കള്‍ക്ക് വന്‍തോതില്‍ സന്ദേശങ്ങല്‍ അയച്ചാണ് പരസ്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഇത് നല്ല ഒരു രീതിയല്ല. പരസ്യങ്ങള്‍ക്ക് അതിന്റേതായ ഗുണമേന്മ ആവശ്യമാണ്. പരസ്യം ഇല്ലാത്ത അവസരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടബോധം തോന്നണം. പരസ്യങ്ങള്‍ക്ക് അതിന്റേതായ മൂല്ല്യം അവര്‍ കല്‍പ്പിക്കേണ്ടതുണ്ട്.' അദ്ദേഹം പറയുന്നു.

'പരസ്യങ്ങളെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ഞങ്ങല്‍ക്ക് ലഭിക്കുമോ? ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി.'

ചൈനീസ് ഡ്രാഗന്റെ വര്‍ഷം

ഈ വര്‍ഷം നവീന്‍ ചൈനയില്‍ എത്തിയിരുന്നു. അവിടത്തെ സദസ്യരുമായി മന്‍ഡാരനില്‍ സംസാരിച്ചു.

ചൈനീസ് ഡ്രാഗണ്‍ കീഴടക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍:

• ധാരണകള്‍ ഉപേക്ഷിക്കുക: നിങ്ങള്‍ ചൈനയില്‍ എത്തിക്കഴിഞ്ഞാല്‍ ആ രാജ്യത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ ഒഴിവാക്കുക. അത് മനസ്സില്‍ വച്ച് നിങ്ങള്‍ക്ക് മുന്നേറാന്‍ കഴിയില്ല.

• ചൈനീസ് രീതിയില്‍ സമീപിക്കുക: ചൈനാക്കാര്‍ ഇമെയിലുകള്‍ അയയ്ക്കാറില്ല. വീ ചാറ്റും ഉപയോഗിക്കില്ല. ഫോണ്‍കോള്‍ വഴിയാണ് പാട്‌നര്‍ഷിപ്പ് ഉണ്ടാക്കുന്നത്. അവരുടെ വില്‍പ്പന ഘടനയും വളരെ വ്യത്യസ്തമാണ്.

• നിങ്ങള്‍ക്ക് നല്ല വേഗത വേണം.

• ആഗോളതലത്തില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ടി വരും. കൂടുതല്‍ ആള്‍ക്കാരെ ബിസിനസിലേക്ക് എത്തിച്ച് വിജയം കൈവരിക്കാന്‍ എല്ലാവരും ശ്രമിക്കുന്നു. ഒന്ന് ഓര്‍ക്കുക ആള്‍ക്കാരുടെ എണ്ണവും മൂലധനവും ഒരിക്കലും വിജയഘടകമായിട്ടില്ല. നവിന്‍ പറയുന്നു.

• 510 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനീസ് നിക്ഷേപകര്‍ ഇന്ത്യയെ ഉറ്റുനോക്കിയിരുന്ന പോലെ തന്നെയാണ് ഇന്നും.

Miip യ്ക്ക് ഇന്ത്യയിലെ ഇകൊമേഴ്‌സ് തരംഗത്തെ കൂടെ കൊണ്ടുപോകാന്‍ സാധിക്കുമോ?

ഇന്ത്യയില്‍ മൊമേഴ്‌സ് മൊബൈല്‍ സംവിധാനത്തില്‍ എത്തിച്ചേരുമെന്ന് ഇന്‍മൊബി മനസ്സിലാക്കി. ഇത് അവരുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ വിപണിയാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇങ്ങനെയല്ല. ഇന്ത്യയില്‍ ഇന്‍മൊബി വരുമാനം ഉണ്ടാക്കുന്നതില്‍ എന്തുകൊണ്ടാണ് മുന്‍നിരയില്‍ എത്താത്തത്. എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു.

ഇന്ത്യയിലെ ഇകൊമേഴ്‌സ് വിപണിയുടെ വലിപ്പം എത്രയാണ്?

കണ്ക്ടിവിറ്റിയും സിഗ്‌നലുകളും തിരക്കേറിയ മേഖലയില്‍ വളരെ കുറവാണ്. വേണ്ടത്ര അടിസ്ഥാന സൗകര്യം ഇല്ലെങ്കില്‍ എങ്ങനെയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങല്‍ കാര്യക്ഷമമാകുക. 'ഇവിടത്തെ മൊബൈല്‍ സൗകര്യങ്ങല്‍ കുറച്ച് കൂടി മെച്ചപ്പെട്ടതായിരുന്നെങ്കില്‍ വ്യത്യസ്ത തലങ്ങളില്‍ കാര്യങ്ങല്‍ എത്തിച്ചേര്‍ന്നേനെ. എല്ലാം തടസ്സപ്പെടുമ്പോള്‍ ആള്‍ക്കാര്‍ക്കും തടസ്സം അനുഭവപ്പെടും. സൗകര്യങ്ങല്‍ വര്‍ധിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ സേവനങ്ങല്‍ ലഭ്യമാകും' അദ്ദേഹം പറയുന്നു.

ഇന്ന് ഇന്‍മൊബിക്ക് ആഗോള തലത്തില്‍ 17 സ്ഥലങ്ങളിലായി 24 ഓഫീസുകളും 950 ജീവനക്കാരുമുണ്ട്. ഇന്‍മൊബിയില്‍ മാത്രം ഒതുങ്ങുന്നതല്ല വനീനിന്റെ പ്രവര്‍ത്തനങ്ങല്‍. അ#്ദദേഹം ഒരു നിക്ഷേപകനും മനുഷ്യ സ്‌നേഹിയുമാണ്. അദ്ദേഹത്തിന്റെ സുഹൃത്തായ അതുല്‍ സതിജയുടെ നഡ്ജ് ഫൗണ്ടേഷനില്‍ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യയിലൂടെയാണ് അദ്ദേഹം മാനുഷിക പ്രവര്‍ത്തനങ്ങല്‍ നടത്തുന്നത്.

മധുരയിലെ ഒരു ഗ്രാമത്തില്‍ വിദ്യാഭ്യാസം എത്തിക്കാനായി അദ്ദേഹം ഇന്ത്യ സ്‌കൂള്‍ ഫണ്ട് രൂപീകരിച്ചു. ഇതില്‍ ഹാര്‍വാര്‍ഡില്‍ പഠിച്ച 100 പേരെ ഉള്‍പ്പെടുത്തി.

2015ല്‍ നവീന്‍ $100000 ഡോളറാണ് സ്റ്റാര്‍ട്ട് അപ്പുകളിലായി നക്ഷേപിച്ചത്. സിമ്പര്‍, റേസര്‍പേ, ലെറ്റ്‌സ് വെ്ന്‍ച്യുവര്‍, ഇന്നര്‍ഷെഫ് എന്നിവയാണ് അവ.

ഇന്നത്തെ സംരംഭകരില്‍ അദ്ദേഹം കാണുന്നത് എന്താണ്?

'ഇന്ന് സംരംഭകര്‍ രസകരമായ രീതിയിലാണ് സംരംഭകര്‍ കാര്യങ്ങല്‍ മുന്നോട്ട് കൊണ്ടുപോയി ലോകത്തെ മാറ്റുന്നത്. നിലവിലുള്ള കാര്യങ്ങള്‍ മാത്രം ഉപയോഗിക്കാതെ ലോകത്തില്‍ ഒരു മാറ്റം കൊണ്ടുവരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം നവീന്‍ പറയുന്നു.

യുവ സംരംഭകര്‍ കൂടുതല്‍ കൃത്യതയോടും ഊര്‍ജ്ജസ്വലതയോടും കൂടിയാണ് കാര്യങ്ങല്‍ ചെയ്യുന്നത്. ഞങ്ങളുടെ കാലഘട്ടത്തില്‍ കാര്യങ്ങള്‍ ഇത്രയും എളുപ്പത്തില്‍ നടന്നിരുന്നില്ല. കാരണം അവര്‍ മൊബൈല്‍ ലോകത്താണ് ജീവിക്കുന്നത്. ഇന്നത്തെ വിപണിയിലുള്ള കഴിവും വളരെ മെച്ചപ്പെട്ടതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഞങ്ങളുടെ ചര്‍ച്ചയുടെ അവസാനം അദ്ദേഹം യുവ സംരംഭകര്‍ക്കായി ഉപദേശം നല്‍കുന്നു

'നിങ്ങള്‍ ഉത്പ്പന്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വില്‍പ്പനയിലൂടെ മാത്രം നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ഉത്പ്പന്നത്തിന്റെ നിര്‍മ്മാണ വേളയില്‍ ആഗോളതലത്തില്‍ ചിന്തിക്കുക.'

ഇന്ന് ഇന്‍മൊബിയുടെ മൂല്ല്യം 3 ബില്ല്യനാണ്. ഇന്ത്യയിലെ 8 യൂണികോണുകളില്‍ ഒന്നാണിത്.

ഇന്‍മൊബിയുടെ 2015 എങ്ങനെയായിരുന്നു എന്നാണ് താഴെ കൊടുത്തിരിക്കുന്നത്.