കല ഫാസിസ്റ്റ് പ്രചരണത്തിനുള്ള മാധ്യമമാക്കരുതെന്ന് ഗരിമ

കല ഫാസിസ്റ്റ് പ്രചരണത്തിനുള്ള മാധ്യമമാക്കരുതെന്ന് ഗരിമ

Saturday December 17, 2016,

1 min Read

കലയെ ഫാസിസ്റ്റ് ആശയപ്രചരണത്തിനുള്ള മാധ്യമമായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹെയ്ല്‍ ഗരിമ. 

image


അവ സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമായാല്‍ മതിയെന്ന് മേളയോടനുബന്ധിച്ച് നടന്ന ഇന്‍കോണ്‍വര്‍സേഷനില്‍ അദ്ദേഹം പറഞ്ഞു. ഭരണകൂടം കലയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമമായ സാമ്പത്തിക സഹായം നല്‍കണം. മാത്രമല്ല കലയെ സ്വതന്ത്രമായി ആവിഷ്‌കരിക്കാന്‍ അനുവദിക്കണം. തോക്കേന്തിയ ഭരണകൂടത്തിന് സാമൂഹികപ്രതിബദ്ധതയുള്ള കലാകാരന്മാരെ സൃഷ്ടിക്കാന്‍ കഴിയില്ല.

പല രാഷ്ട്രീയക്കാര്‍ക്കും ജനങ്ങള്‍ക്കിടയില്‍ ഐക്യം രൂപീകരിക്കാന്‍ കഴിയുന്നില്ല. അത് കലയിലൂടെ മാത്രമേ സാധ്യമാകൂയെന്നും അദ്ദേഹം പറഞ്ഞു.അധിനിവേശ ശക്തികളുടെ അടിച്ചമര്‍ത്തലുകള്‍ സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമാകും. അമേരിക്കന്‍ കമ്പോള സിനിമകള്‍ക്ക് കറുത്തവര്‍ഗക്കാരുടെ ചരിത്രം കൃത്യമായി രേഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. കലാമൂല്യമുള്ള ചിത്രങ്ങളേക്കാള്‍ വിനോദപ്രദമായ സിനിമകളെയാണ് അമേരിക്കന്‍ ജനതയ്ക്ക് താത്പര്യം. കേവലം കാഴ്ചക്കാരായ യുവതലമുറയെയല്ല ചരിത്രം സൃഷ്ടിക്കാന്‍ പ്രാപ്തരായ ജനതയെയാണ് സമൂഹത്തിനാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ പങ്കെടുത്തു.

    Share on
    close